x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വ​ൻ​കു​ട്ടി​ക്ക് സി​പി​ഐ​യെ അ​റി​യി​ല്ലെ​ങ്കി​ൽ പ​ഠി​ക്ക​ണം; എ​ന്നി​ട്ട് സം​സാ​രി​ക്കാം: ബി​നോ​യ് വി​ശ്വം

വെബ് ഡെസ്ക്
Published: November 20, 2026 03:10 PM IST | Updated: November 20, 2026 03:10 PM IST

ബിനോയ് വിശ്വം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സി​പി​എം-​സി​പി​ഐ നേ​താ​ക്ക​ൾ ത​മ്മി​ൽ വാ​ക്പോ​ര്. മു​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് രൂ​ക്ഷ​മാ​യ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

ശി​വ​ൻ​കു​ട്ടി​ക്ക് സി​പി​ഐ​യെ അ​റി​യി​ല്ലെ​ങ്കി​ൽ അ​ത് അ​റി​യാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും, അ​ദ്ദേ​ഹ​ത്തി​ന് രാ​ഷ്ട്രീ​യ​ബോ​ധം ന​ഷ്ട​പ്പെ​ട്ടോ എ​ന്നും ബി​നോ​യ് വി​ശ്വം മാ​ധ്യ​മ​ങ്ങ​ളോ​ട് ചോ​ദി​ച്ചു.​ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ എ​ന്തി​നാ​ണ് ഇ​പ്പോ​ൾ ഈ ​പ്ര​തി​ക​ര​ണ​മെ​ന്നും ബി​നോ​യ് വി​ശ്വം ചൊ​ദി​ച്ചു.

അ​ന​വ​സ​ര​ത്തി​ൽ ആ​ർ​ക്കു​വേ​ണ്ടി എ​ന്തി​നു​വേ​ണ്ടി​യാ​ണ് ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ പ്ര​ശ്നം നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് ശി​വ​ൻ​കു​ട്ടി​യു​ടെ ഈ ​പ്ര​സ്താ​വ​ന. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി ഇ​പ്പോ​ഴും ത​ർ​ക്ക വി​ഷ​യം. അ​ത് പ​ര​സ്യ​മാ​യി ഉ​ന്ന​യി​ക്കാ​ത്ത​ത് രാ​ഷ്ട്രീ​യ മ​ര്യാ​ദ കൊ​ണ്ടാ​ണെ​ന്നും ബി​നോ​യ് വി​ശ്വം പ്ര​തി​ക​രി​ച്ചു.

Tags : PM SHRI V Sivankutty Against Binoy Viswam CPM CPI

Recent News

Corehub Up