പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ 62-ാമത് സമ്മേളനവും മന്ത്രിതല യോഗവും ഇന്നുമുതല്‍ 20 വരെ കൊച്ചി ഇന്‍ഫോപാര്‍ക്കിലുള്ള കോര്‍ട്ട്യാര്‍ഡ് ബൈ മാരിയറ്റ് ഹോട്ടലില്‍ നടക്കും.
കേന്ദ്രസര്‍ക്കാരിന്റെ കൃഷികര്‍ഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാളികേര വികസന ബോര്‍ഡ്, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്യൂണിറ്റി എന്നിവ സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്നു രാവിലെ 9.30ന് കോര്‍ട്ട്യാര്‍ഡ് ബൈ മാരിയറ്റില്‍ നടക്കുന്ന സമ്മേളനം കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ സഹമന്ത്രി രാം നാഥ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറി അതിഷ് ചന്ദ്ര അധ്യക്ഷത വഹിക്കും.
Tags : Ministerial meeting Kochi Marriott hotel Infopark