x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെത്രാഭിഷേക രജത ജൂബിലി; മാര്‍ മാത്യു അറയ്ക്കലിന് ആശംസകളര്‍പ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത


Published: February 4, 2026 12:50 AM IST | Updated: February 4, 2026 12:50 AM IST

മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍ മ​​​​ധു​​​​രം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്നു. മാ​​​​ര്‍ ജോ​​​​സ് പു​​

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത തൃ​​​​തീ​​​​യ ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ലി​​​​ന് മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി ആ​​​​ശം​​​​സ​​​​ക​​​​ള​​​​ര്‍പ്പി​​​​ച്ച് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ക​​​​ത്തീ​​​​ഡ്ര​​​​ല്‍ മ​​​​ഹാ​​​​ജൂ​​​​ബി​​​​ലി ഹാ​​​​ളി​​​​ല്‍ ഒ​​​​ത്തുചേ​​​​ര്‍ന്ന പ്ര​​​​തി​​​​നി​​​​ധിസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ആ​​​​ദ​​​​ര​​​​വ് അ​​​​ര്‍പ്പി​​​​ക്കാ​​​​ന്‍ വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള​​​​വ​​​​ര്‍ ഒ​​​​ത്തു​​​​ചേ​​​​ര്‍ന്നു.

ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ലി​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ചേ​​​​ര്‍ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി അ​​​​മ​​​​ല സി​​​​എം​​​​സി പ്രൊ​​​​വി​​​​ന്‍ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ വി​​​​ന​​​​യ ഗ്രേ​​​​സ്, സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ. അ​​​​ഡ്വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ആ​​​​ഴ​​​​മേ​​​​റി​​​​യ ആ​​​​ധ്യാ​​​​ത്മി​​​​ക​​​​ത​​​​യി​​​​ല്‍ വേ​​​​രൂ​​​​ന്നി തു​​​​റ​​​​വി​​​​യു​​​​ള്ള മ​​​​ന​​​​സോ​​​​ടും ഉ​​​​ന്ന​​​​ത​​​​മാ​​​​യ ദ​​​​ര്‍ശ​​​​ന​​​​ത്തോ​​​​ടുംകൂ​​​​ടി മേ​​​​ല്‍പ്പ​​​​ട്ട ശു​​​​ശ്രൂ​​​​ഷ നി​​​​ര്‍വ​​​​ഹി​​​​ച്ച മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ലി​​​​ന്‍റെ ഇ​​​​ട​​​​യ​​​​ശു​​​​ശ്രൂ​​​​ഷ​​​​യെ ആ​​​​ദ​​​​ര​​​​വോ​​​​ടും ന​​​​ന്ദി​​​​യോ​​​​ടുംകൂ​​​​ടി സ്മ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു.​​

സഭയോട് ചേർന്ന് സ​​​​ഭ​​​​യ്ക്കും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും വേ​​​​ണ്ടി സ​​​​മ​​​​ര്‍പ്പ​​​​ണം ചെ​​​​യ്ത മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ലി​​​​ന്‍റെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളെ കൃ​​​​ത​​​​ജ്ഞതാ​​​​പൂ​​​​ര്‍വം സ്മ​​​​രി​​​​ക്കു​​​​ന്നെ​​​​ന്ന് ആ​​​​ര്‍ച്ച് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ആ​​​​ടു​​​​ക​​​​ള്‍ ചി​​​​ത​​​​റി​​​​പ്പോ​​​​കാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ജാ​​​​ഗ്ര​​​​ത​​​​യു​​​​ള്ള ധീ​​​​ര​​​​നാ​​​​യ ഇ​​​​ട​​​​യ​​​​നാ​​​​യി മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍ മു​​​​ന്നേ ന​​​​ട​​​​ന്നു​​​​വെ​​​​ന്ന് മാ​​​​ര്‍ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് പ​​​​റ​​​​ഞ്ഞു.

Tags : Mar Mathew Arakkal silver jubilee episcopal consecration Kanjirapally Diocese

Recent News

Corehub Up