x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​വി. ജ​യ​രാ​ജ​ന്‍ പാ​ര്‍​ട്ടി​യെയും സഖാക്കളെയും വ​ഞ്ചി​ച്ചു: കു​ഞ്ഞി​കൃ​ഷ്ണ​ന്‍


Published: March 22, 2026 03:10 AM IST | Updated: March 22, 2026 03:10 AM IST

ക​​​ണ്ണൂ​​​ര്‍: എം.​​​വി. ജ​​​യ​​​രാ​​​ജ​​​ന്‍ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് പ​​​യ്യ​​​ന്നൂ​​​രി​​​ലെ എം​​​എ​​​ല്‍​എ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി പ്ര​​​ശ്‌​​​നം പാ​​​ര്‍​ട്ടി​​​ക്ക​​​ക​​​ത്ത് ഉ​​​യ​​​ര്‍​ന്നു​​​വ​​​ന്ന​​​തെ​​​ന്നും ഉ​​​ള്‍​പാ​​​ര്‍​ട്ടി ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ കാ​​​റ്റി​​​ല്‍​പ്പ​​​റ​​​ത്തി പാ​​​ര്‍​ട്ടി​​​യെ​​​യും സ​​​ഖാ​​​ക്ക​​​ളെ​​​യും വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ജ​​​യ​​​രാ​​​ജ​​​നെ​​​ന്നും വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍.

പാ​​​ര്‍​ട്ടി മു​​​ഖ​​​പ​​​ത്ര​​​ത്തി​​​ലെ എ​​​ഡി​​​റ്റോ​​​റി​​​യ​​​ല്‍ സം​​​ബ​​​ന്ധി​​​ച്ച് ഫേ​​​സ്ബു​​​ക്കി​​​ലി​​​ട്ട കു​​​റി​​​പ്പി​​​ലാ​​​ണ് കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ ജ​​​യ​​​രാ​​​ജ​​​നെ​​​തി​​​രേ തി​​​രി​​​ഞ്ഞ​​​ത്. ഇ​​​പ്പോ​​​ള്‍ വി​​​ശ​​​ക​​​ല​​​നം ന​​​ട​​​ത്തി ലേ​​​ഖ​​​നം എ​​​ഴു​​​തു​​​ന്ന ജ​​​യ​​​രാ​​​ജ​​​ന്‍ പാ​​​ര്‍​ട്ടി​​​യി​​​ൽ അ​​​ഴി​​​മ​​​തി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ന്നു​​​വ​​​ന്ന​​​പ്പോ​​​ള്‍ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​ട്ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണോ സ്വീ​​​ക​​​രി​​​ച്ച​​​ത്?

ഉ​​​ള്‍​പാ​​​ര്‍​ട്ടി ജ​​​നാ​​​ധി​​​പ​​​ത്യം നി​​​ല​​​നി​​​ല്‍​ക്കു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്ന പാ​​​ര്‍​ട്ടി​​​ക്ക​​​ക​​ത്ത് അ​​​തി​​​നെ പൂ​​​ര്‍​ണ​​​മാ​​​യി കാ​​​റ്റി​​​ല്‍​പ്പ​​​റ​​​ത്തി യാ​​​ന്ത്രി​​​ക​​​മാ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളെ​​​യും ഏ​​​രി​​​യാ ക​​​മ്മ​​​ിറ്റി അം​​​ഗ​​​ങ്ങ​​​ളെ​​​യും ഇ​​​രു​​​ട്ടി​​​ല്‍ നി​​​ര്‍​ത്തി ക​​​മ്മി​​​റ്റി​​​ക​​​ളു​​​ണ്ടാ​​​ക്കി സ​​​ഖാ​​​ക്ക​​​ളെ വ​​​ഞ്ചി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നി​​​ല്ലേ ചെ​​​യ്ത​​​ത്?

ഒ​​​രു അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നെ ര​​​ക്ഷി​​​ക്കാ​​​ന്‍ ഞ​​​ങ്ങ​​​ളു​​​ടെ പ്ര​​​ദേ​​​ശ​​​ത്തെ പാ​​​ര്‍​ട്ടി​​​യെ ആ​​​കെ അ​​​വ​​​താ​​​ള​​​ത്തി​​​ലാ​​​ക്കി​​​യ​​​തി​​​ന് നേ​​​തൃ​​​ത്വ​​​പ​​​ര​​​മാ​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ച ജ​​​യ​​​രാ​​​ജ​​​നോ​​​ടാ​​​ണ് അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നോ​​​ടു​​​ള്ള​​​തി​​​നേ​​​ക്കാ​​​ള്‍ എ​​​തി​​​ര്‍​പ്പു​​​ള്ള​​​ത്. യു​​​ഡി​​​എ​​​ഫ് എ​​​ന്നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​ത് അ​​​വ​​​രു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്.

അ​​​തി​​​ല്‍ വ​​​ലി​​​യ മ​​​ന​​​ഃപ്ര​​​യാ​​​സ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ നി​​​ങ്ങ​​​ള്‍​ക്കും പി​​​ന്തു​​​ണ​​​യ്ക്കാം. ഞ​​​ങ്ങ​​​ള്‍ അ​​​തും സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണ്. അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രേ​​​യും സ​​​ത്യ​​​ത്തി​​​നും നീ​​​തി​​​ക്കുംവേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തോട് യോ​​​ജി​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ന്‍ പൗ​​​ര​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ കു​​​റി​​​പ്പി​​​ലു​​​ണ്ട്.

Tags : M.V. Jayarajan party Kunjikrishnan CPM comrades

Recent News

Corehub Up