x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; പതിനേഴുകാരനെതിരെ പോക്സോ കേസ്

വെബ് ഡെസ്ക്
Published: November 21, 2026 10:40 PM IST | Updated: November 21, 2026 10:40 PM IST

പ്രതീകാത്മക ചിത്രം

കുളത്തൂപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ച സംഭവത്തിൽ കൂടെ താമസിച്ചിരുന്ന 17-കാരനെതിരെ പൊലിസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പറവൂർ സ്വദേശിയായ പെൺകുട്ടിയും കുളത്തൂപ്പുഴ സ്വദേശിയായ പതിനേഴുകാരനും പ്രണയത്തിലാവുകയും ഏറെ നാളായി ഒരുമിച്ച് താമസിച്ചുവരികയുമായിരുന്നു.

കടുത്ത വയറുവേദനയെത്തുടർന്ന് കഴിഞ്ഞ 12-ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി രേഖകളിൽ പെൺകുട്ടിക്ക് 18 വയസാണെന്നാണ് നൽകിയിരുന്നത്. എന്നാൽ, അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു.

പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞ് നേരത്തെ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി അന്വേഷിച്ചിരുന്നെങ്കിലും വിവരങ്ങൾ വെളിപ്പെടുത്താനോ പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനോ ബന്ധപ്പെട്ടവർ തയാറായിരുന്നില്ല.

ആശുപത്രി അധികൃതരുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ സർക്കിൾ ഇൻസ്പെക്ടർ എൻ. സുനീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ 17-കാരനെതിരെ കേസെടുത്തത്.

പ്രായപൂർത്തിയാകാത്തതിനാൽ കൗമാരക്കാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള നിയമനടപടികൾ പൊലിസ് ആരംഭിച്ചു. ആശുപത്രി വിട്ട പെൺകുട്ടിയും കുഞ്ഞും നിലവിൽ സുഖമായിരിക്കുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.

Tags : POCSO Case MinorGirl Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up