x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയെ അഭിവാദ്യം ചെയ്ത് മോദി; നഗരത്തെ ഇളക്കി മറിച്ച് റോഡ് ഷോ

കൊച്ചി ബ്യൂറോ
Published: March 11, 2026 02:43 PM IST | Updated: March 11, 2026 02:55 PM IST

കൊച്ചി: കലൂരിനെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ.1,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം വേദിയില്‍ നിന്നും മടങ്ങുന്ന വഴിയാണ് റോഡ് ഷോ നടത്തിയത്. റോഡരികില്‍ കാത്തിരുന്ന അണികളെയും ജനങ്ങളെയും അഭിവാദ്യം ചെയ്തു കൊണ്ടാണ് മോദി മുന്നോട്ട് നീങ്ങിയത്.

റോഡ് ഷോയ്ക്ക് ശേഷം എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മോദി എത്തി. അതേസമയം, എന്‍റെ പ്രിയ സുഹൃത്തുക്കളെ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിച്ചത്. മറൈന്‍ഡ്രൈവിലുള്ള ധീവരസഭയുടെ സുവര്‍ണ ജൂബിലി പരിപാടിയിലും കടലിന്‍റെ മക്കള്‍ക്ക് നമസ്‌കാരം എന്നു പറഞ്ഞു കൊണ്ടാണ് സംസാരിച്ചത്.

കലൂരില്‍ നടന്ന പരിപാടിയില്‍ 5,500 കോടി രൂപ ചെലവിട്ടു ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിന്‍ പ്ലാന്‍റിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാര്‍ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

തലപ്പാടി-ചെങ്കള ദേശീയപാതയുടെയും വെങ്ങളം-രാമനാട്ടുകര ദേശീയപാതയുടെയും 23 ഗ്രാമീണ റോഡുകളുടെയും ഉദ്ഘാടനം നടത്തി. 2,650 കോടി രൂപയിലധികം ചെലവില്‍ നിര്‍മിച്ച തലപ്പാടി-ചെങ്കള റീച്ചിലെ ആറുവരിപ്പാത മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ്. അമൃത് ഭാരത് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും ചെയ്തു.

Tags : Narendra Modi Kochi Roadshow

Recent News

Corehub Up