ഏയ്ബൽ
പറപ്പൂക്കര (തൃശൂർ): ശ്വാസകോശത്തിൽ അമരക്കായയുടെ കുരു കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി– അനു ദമ്പതികളുടെ മകൻ ഏയ്ബൽ (ഒരു വയസ്) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
രാവിലെ കുട്ടിക്കു മിഠായി നൽകിയിരുന്നതായി പറയുന്നു. ഇതു തൊണ്ടയിൽ കുടുങ്ങിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിൽ ഭക്ഷണത്തിന്റെ അംശങ്ങൾക്കൊപ്പം അമരക്കുരു കണ്ടെത്തുകയായിരുന്നു. സംസ്കാരം ഇന്നു രാവിലെ 10ന് പറപ്പൂക്കര സെന്റ് ജോൺസ് നെപുംസ്യാൻ ഫൊറോന പള്ളിയിൽ. സഹോദരൻ: ആരോൺ.
Tags : Baby died cashew nut stuck lungs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash