x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​ല​മാ​ണി​ത്; ജ​നം ആ​ഗ്ര​ഹി​ക്കു​ന്ന​ത് വി​ക​സ​ന തു​ട​ർ​ച്ച: മു​ഖ്യ​മ​ന്ത്രി


Published: April 4, 2026 11:59 AM IST | Updated: April 4, 2026 12:04 PM IST

ക​ണ്ണൂ​ർ: വ​മ്പി​ച്ച നി​ല​യി​ൽ നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​ല​മാ​ണി​തെ​ന്നും വ​സ്തു​ത​ക​ൾ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​ദ്ധ വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​നം വി​ക​സ​ന കു​തി​പ്പി​ന്‍റെ പാ​ത​യി​ലാ​ണ്. പൊ​തു വി​ക​സ​ന​ത്തോ​ടൊ​പ്പം നീ​ങ്ങാ​ൻ ഓ​രോ നാ​ടി​നും ക​ഴി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ധ​ർ​മ്മ​ടം മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ൽ പ​രി​മി​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രോ​ട് സം​വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​റ്റു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി പോ​കേ​ണ്ടി​യി​രു​ന്നു. അ​ത് മ​ന​സി​ലാ​ക്കി​യ​വ​രാ​ണ് നി​ങ്ങ​ൾ.

നാ​ടി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു ക​ഴി​ഞ്ഞു. ആ​ധു​നി​ക ലോ​ക​ത്തി​നൊ​പ്പം മു​ന്നേ​റാ​നു​ള്ള ശേ​ഷി ന​മ്മു​ടെ നാ​ടി​നു​ണ്ടെ​ന്ന് നാം ​തെ​ളി​യി​ച്ചു. ജ​ന​ങ്ങ​ൾ ഈ ​വി​ക​സ​ന തു​ട​ർ​ച്ച​യ്ക്കൊ​പ്പ​മാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Tags : election pinarayi vijayan dharmadam ldf

Recent News

Corehub Up