x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസ് നിയമനം; വൈദ്യപരിശോധനയിൽ ചിത്തരേഷ് നടേശന് തിരിച്ചടി


Published: April 11, 2026 10:17 AM IST | Updated: April 11, 2026 10:42 AM IST

 തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സരവിജയികളുടെ പോലീസ് നിയമനത്തിൽ ഇൻസ്പെക്ടറായി നിയമനം ചിത്തരേഷ് നടേശന് തിരിച്ചടി. ഫ്ലാറ്റ് ഫുട്ടായതിനാൽ സേനയിൽ എടുക്കാൻ കഴിയില്ലെന്ന വൈദ്യപരിശോധന റിപ്പോർട്ടാണ് തിരിച്ചടിയായത്.

അതേസമയം ഷിനു ചൊവ്വ വൈദ്യപരിശോധനയിൽ കടന്നുകൂടി. കായികക്ഷമത തോറ്റവരെ ഇൻസ്പെക്ടറായി നേരിട്ട് നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമം നൽകുന്നത്.

ഒളിമ്പിക്സിലും ദേശീയ ഗെയിംസിലും അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങളിൽ മെഡലുകള്‍ നേടിയ താരങ്ങള്‍ക്കാണ് സ്പോര്‍ട്സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകുന്നത്. ഇത് മറികടന്നാണ് അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനുള്ള മന്ത്രിസഭാ തിരുമാനം.

Tags : Police chitharesh natesan examination medical examination Police recruitment

Recent News

Corehub Up