x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമഴക്കാലം! സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്


Published: June 5, 2026 03:42 PM IST | Updated: June 5, 2026 03:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തിയതിനു പിന്നാലെ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, ചൊവ്വാഴ്ച വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

കൂടാതെ, ചൊവ്വാഴ്ച വരെ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ടാണ്.

അതേസമയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ഞായറാഴ്ച തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടാണ്.

അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മധ്യ അറബിക്കടലിന്‍റെ കൂടുതൽ ഭാഗങ്ങൾ, ഗോവ പൂർണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയുടെ ചില ഭാഗങ്ങൾ, തമിഴ്‌നാടിന്‍റെ ബാക്കി ഭാഗങ്ങളും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും, മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെ കൂടുതൽ ഭാഗങ്ങൾ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങൾ എന്നീ മേഖലകളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്.

മധ്യ-കിഴക്കൻ അറബിക്കടലിൽ ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴി നിലവിൽ തീരദേശ കർണാടകയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലകൊള്ളുന്നു. വടക്കൻ ആൻഡമാൻ കടലിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ മ്യാൻമറിനും അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

Tags : Kerala Rains Weather Update Weather Forecast Monsoon

Recent News

Corehub Up