x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​ആ​ർ​പി കൂ​ട്ടാ​നു​ള്ള തി​ടു​ക്ക​ത്തി​ൽ മ​നു​ഷ്യ​ത്വം ന​ഷ്ട​പ്പെ​ട്ടു; യൂ​ട്യൂ​ബ​ർ​മാ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ര​ജി​ഷ വി​ജ​യ​ൻ


Published: June 9, 2026 12:11 PM IST | Updated: June 9, 2026 12:11 PM IST

കൊ​ച്ചി: ന​ട​ൻ സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ സ്വ​കാ​ര്യ​ത ലം​ഘി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ തി​ര​ക്കു​കൂ​ട്ടി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും യൂ​ട്യൂ​ബ​ർ​മാ​ർ​ക്കു​മെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ടി ര​ജി​ഷ വി​ജ​യ​ൻ. കാ​ഴ്ച​ക്കാ​രെ​യും ടി​ആ​ർ​പി റേ​റ്റിം​ഗും കൂ​ട്ടാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​പ​ര​മാ​യ മ​നു​ഷ്യ​ത്വം ത​ന്നെ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് താ​രം ഇ​ൻ​സ്റ്റാ​ഗ്രാം ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

ഒ​രു ഇ​തി​ഹാ​സ​ത്തി​ന്‍റെ ന​ഷ്ട​ത്തി​ൽ ഞാ​ൻ അ​ങ്ങേ​യ​റ്റം ദുഃ​ഖി​ത​യാ​ണ്. എ​ന്നാ​ൽ, മാ​ധ്യ​മ​ങ്ങ​ളും കാ​മ​റ​ക​ളും ദുഃ​ഖി​ത​രാ​യ ആ ​കു​ടും​ബ​ത്തോ​ട് കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വും അ​ല്പം പോ​ലും സ​ഹാ​നു​ഭൂ​തി​യി​ല്ലാ​ത്ത പെ​രു​മാ​റ്റ​വു​മാ​ണ് ത​ന്നെ കൂ​ടു​ത​ൽ വേ​ദ​നി​പ്പി​ക്കു​ന്ന​തെ​ന്നും ര​ജി​ഷ കു​റി​ച്ചു.

സ​ലിം കു​മാ​റി​ന്‍റെ ഭൗ​തി​ക​ശ​രീ​രം പ​റ​വൂ​രി​ലെ വ​സ​തി​യി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്ക​രി​ക്കു​ന്ന ച​ട​ങ്ങു​ക​ൾ​ക്കി​ടെ​യാ​യി​രു​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ചി​ല​ർ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ത​ള്ളി​ക്ക​യ​റി​യ​ത്. മൊ​ബൈ​ൽ കാ​മ​റ​ക​ളു​മാ​യി മു​ഖ​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​വ​രോ​ട് അ​ല്പം പി​ന്നോ​ട്ട് മാ​റി നി​ൽ​ക്കാ​ൻ മ​ക​ൻ ച​ന്തു സ​ലിം കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു

എ​ന്നാ​ൽ, കു​ടും​ബ​ത്തി​ന്‍റെ സ്വ​കാ​ര്യ​ത​യെ മാ​നി​ക്കാ​തെ കാ​മ​റ സം​ഘം ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് തു​ട​ർ​ന്ന​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ച​ന്തു മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു.

 

Tags : rarajisha vijayan salim kumar funeral ceremony

Recent News

Corehub Up