x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോണ്‍ഗ്രസ് ഗ്യാരന്‍റി നടപ്പിലാക്കിയത് കാണാന്‍ തെലുങ്കാനയിലേക്ക് വരൂ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രേവന്ത് റെഡി


Published: April 2, 2026 02:46 PM IST | Updated: April 2, 2026 02:50 PM IST

കൊച്ചി: ചന്ദ്രശേഖര്‍ റാവുവിന്‍റെ അഴിമതി ഭരണം പോലെയാണ് കേരളത്തിലെ പിണറായി വിജയന്‍റെ ഭരണമെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. തെലുങ്കാനയിലെ ജനങ്ങള്‍ എങ്ങനെ ചന്ദ്രശേഖര്‍ റാവുവിനെ തോല്‍പ്പിച്ചോ അതുപോലെ പിണറായി വിജയനെയും ജനങ്ങള്‍ തോല്‍പ്പിക്കുമെന്നും രേവന്ത് റെഡി പറഞ്ഞു.

തെലുങ്കാനയിലെ കോണ്‍ഗ്രസ് ഗ്യാരന്‍റി കാണാന്‍ തെലുങ്കാനയിലേക്ക് ക്ഷണിച്ചു കൊണ്ടാണ് രേവന്ത് റെഡി സംസാരിച്ചത്. 2014 മുതല്‍ ഏകദേശം 2024 വരെയുള്ള കാലയളവില്‍ കെ. ചന്ദ്രശേഖര്‍ എങ്ങനെയാണോ എന്‍റെ സംസ്ഥാനം ഭരിച്ചത് അതുപോലെയാണ് കഴിഞ്ഞ പത്തു വര്‍ഷമായി പിണറായി വിജയന്‍ കേരളം ഭരിക്കുന്നത്.

പിണറായി വിജയനും ചന്ദ്രശേഖര്‍ റാവുവും തമ്മില്‍ കുറെ സാമ്യതകളുണ്ട്. അഴിമതികള്‍ വർധിച്ചു, വികസനം കുറഞ്ഞു. ഇത് തുടര്‍ന്നു പോകണോ എന്നത് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കണം. തെലുങ്കാനക്കാര്‍ ചന്ദ്രശേഖര്‍ റാവുവിനെ തോല്‍പ്പിച്ചു. അതുപോലെ തന്നെ മലയാളികള്‍ പിണറായി വിജയനെയും എല്‍ഡിഎഫിനെയും തോല്‍പ്പിക്കും. ഇത്തവണ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യും എന്ന് രേവന്ത് റെഡി പറഞ്ഞു.

Tags : Revanth Reddy Chief Minister LDF election

Recent News

Corehub Up