x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യൂ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: വി​ധി നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത; ജ​ഡ്ജ​സി​നെ വി​ദ്യാ​ർ​ഥി​നി​ക​ൾ ത​ട​ഞ്ഞു​വ​ച്ചു


Published: November 21, 2025 08:18 PM IST | Updated: November 21, 2025 08:58 PM IST

തൊ​ടു​പു​ഴ: ഇ​ടു​ക്കി റ​വ​ന്യൂ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ ബാ​ൻ​ഡ് ഡി​സ്പ്ലേ മ​ത്സ​ര​ത്തി​ൽ വി​ധി നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത ആ​രോ​പി​ച്ച് സം​ഘ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും. എ​ച്ച്എ​സ് വി​ഭാ​ഗം ബാ​ൻ​ഡ് ഡി​സ്പ്ലേ മ​ത്സ​ര​ത്തി​ലെ വി​ധി നി​ർ​ണ​യ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

മ​ത്സ​ര​ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ കൂ​മ്പ​ൻ​പാ​റ ഫാ​ത്തി​മ മാ​താ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. ത​ർ​ക്ക​വും ബ​ഹ​ള​വും ശ​ക്ത​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​നി​ക​ൾ ജ​ഡ്ജ​സി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ചു. പി​ന്നീ​ട് സം​ഘാ​ട​ക​ർ ഇ​ട​പെ​ട്ടി​ട്ടും ജ​ഡ്ജ​സി​നെ വി​ദ്യാ​ർ​ഥി​നി​ക​ൾ വി​ട്ടി​ല്ല.

ഇ​തോ​ടെ പോ​ലീ​സ് രം​ഗ​ത്തെ​ത്തി. എ​ന്നി​ട്ടും പ്ര​തി​ഷേ​ധം ശ​മി​ക്കാ​തെ വ​ന്ന​തോ​ടെ ജ​ഡ്ജ​സി​നെ പോ​ലീ​സ് സ്റ്റാ​ഫ് റൂ​മി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് സം​ഘാ​ട​ക​രും സ്കൂ​ൾ അ​ധി​കൃ​ത​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ച് അ​പ്പീ​ലി​ന് പോ​കാ​മെ​ന്ന ധാ​ര​ണ​യി​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags : School Kalolsavam idukki Arts Festival

Recent News

Corehub Up