പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ തെളിവെടുപ്പിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ. തിരുവല്ല ഡിവൈഎസ്പി എസ്.നന്ദകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ജനുവരി 14 ന് തിരുവല്ലയിലെ ഹോട്ടലില്‍ രാഹുലിനെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. സ്ഥലത്ത് സുരക്ഷയൊരുക്കാൻ ഡിവൈഎസ്പി നന്ദകുമാറിനോട് നിര്‍ദേശിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ഫോണില്‍ നേരിട്ട് പറഞ്ഞെങ്കിലും ഡിവൈഎസ്പി സ്ഥലത്തെത്തിയിരുന്നില്ല.
പ്രത്യേക നിർദേശമുണ്ടായിട്ടും ഡിവൈഎസ്പി എത്തിയില്ലെന്നും വേണ്ട മുൻകരുതലുകൾ എടുത്തില്ലെന്നുമാണ് കണ്ടെത്തൽ. എസ്. നന്ദകുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.ഡിവൈഎസ്പിക്കെതിരെ വിശദമായ അന്വേഷണത്തിനും ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.
Tags : securitybreach rapecase rahulmamkootathil dyspsuspended