x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​നി​മോ​ൾ ഉ​സ്മാ​ൻ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പു​തി​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ


Published: June 2, 2026 10:14 AM IST | Updated: June 2, 2026 10:14 AM IST

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പു​തി​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ലാ​ണ് പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി​യാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വി​ജ​യം വ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 99 അം​ഗ​ങ്ങ​ൾ ഷാ​നി​മോ​ൾ ഉ​സ്മാ​ന് വോ​ട്ട് ചെ​യ്ത​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന് 34 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. രാ​വി​ലെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ച്ച ഉ​ട​ൻ ത​ന്നെ വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

മൂ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നും വി​ട്ടു​നി​ന്നു. അ​വ​ധി​യി​ലാ​യി​രു​ന്ന മൂ​ന്ന് അം​ഗ​ങ്ങ​ളും സ്പീ​ക്ക​റും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, സ​ന്ദീ​പ് വാ​ര്യ​ർ, സി.​കെ. ഹ​രീ​ന്ദ്ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​വ​ധി​യി​ലാ​യി​രു​ന്ന അം​ഗ​ങ്ങ​ൾ. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച് ക​യ​റി​യ​ത്. പ​ട്ടാ​ന്പി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മു​ള്ള എം​എ​ൽ​എ​യാ​ണ് മു​ഹ​മ്മ​ദ് മു​ഹ്സി​ൻ.

 

Tags : Shanimol Usman Kerala Assembly Deputy Speaker

Recent News

Corehub Up