തിരുവനന്തപുരം: എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യുമറേഷൻ ഫോം വിതരണം ഒരു കോടി കഴിഞ്ഞു. എട്ടു ദിവസംകൊണ്ടാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് എസ്ഐആറിനെ ബാധിക്കില്ലെന്നും വരുംദിവസങ്ങളിൽ പുതുതായി നിയോഗിച്ച ബിഎൽഒമാർകൂടി സജീവമാവുന്നതോടെ പ്രക്രിയ കൂടുതൽ വേഗത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈൻ സംവിധാനം വോട്ടർമാർ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Tags : SIR enumeration forms Local body election Election