x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​നൂ​രി​ല്‍ സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി; പോ​ലീ​സ് കേ​സെ​ടു​ത്തു


Published: April 24, 2026 05:17 PM IST | Updated: April 24, 2026 05:36 PM IST

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​നൂ​രി​ല്‍ നി​ന്ന് സ്റ്റീ​ല്‍ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. മേ​ലെ പൂ​ക്കോം ചി​ത്ര​വ​യ​ലി​ൽ നി​ന്നാ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് സ്‌​റ്റീ​ൽ ബോം​ബു​ക​ളും ഒ​രു നാ​ട​ൻ ബോം​ബു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്‌​റ്റീ​ൽ ബോം​ബു​ക​ൾ​ക്ക് പ​ഴ​ക്ക​മു​ണ്ടെ​ന്നും നാ​ട​ൻ ബോം​ബ് പു​തി​യ​താ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എ​സി​പി ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി.

ഉ​ട​ന്‍ ബോം​ബു​ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം വ​ട​ക​ര​യി​ൽ നി​ന്നും സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ട​ക​ര ചാ​നി​യം ക​ട​വി​ന് സ​മീ​പ​മാ​ണ് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

Tags : bomb panur police case

Recent News

Corehub Up