x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​


Published: December 7, 2025 06:01 PM IST | Updated: December 7, 2025 06:01 PM IST

കോഴിക്കോട്: മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടിയെന്ന് ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി. സിപിഎമ്മിന്‍റെ ഗുഡ് സർട്ടിഫിക്കറ്റിന്‍റെ ആവശ്യം ഇല്ലെന്നും ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​ സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ പറഞ്ഞു.

സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചാണ് ശിഹാബ് പുക്കോട്ടൂരിന്‍റെ പ്രതികരണം. ജമാ അത്തെ നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് തന്നെയാണ്. സിപിഎം ചോദിച്ചത് വോട്ടാണ്. അത് ഞങ്ങൾ നൽകുകയും ചെയ്തു.

സിപിഎമ്മിൽ നിന്ന് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനായിരുന്നില്ല ആ ചർച്ചകൾ. 2011 ഏപ്രിൽ മൂന്നിന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചർച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂർ കുറിപ്പിൽ വ്യക്തമാക്കി.

ചർച്ച നടന്നില്ലെന്ന പാർട്ടി സെക്രട്ടറിയുടെ നുണ മുഖ്യമന്ത്രി തിരുത്തിയെന്നും ശിഹാബ് പുക്കോട്ടൂർ പറഞ്ഞു.

Tags : Chief Minister Jamaat-e-Islami pinarayi vijayan

Recent News

Corehub Up