പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതി പ്രകാരം സൗത്ത് സ്റ്റാര്‍ റെയില്‍ ടൂര്‍ ടൈംസുമായി സഹകരിച്ച് കേരളത്തില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ഭൂട്ടാനിലേക്കും 13 ദിവസം നീളുന്ന സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ യാത്ര സംഘടിപ്പിക്കുന്നു.
ഡാര്‍ജിലിംഗ്–ഗാങ്ടോക്ക്, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ഭൂട്ടാന്, സപ്തശക്തിപീഠം എന്നിങ്ങനെ നാല് വ്യത്യസ്ത പാക്കേജുകളുണ്ട്.
ഇന്‍ഷ്വറന്‍സ്, ഹോട്ടല്‍ താമസം, കാഴ്ചകള്‍ കാണുന്നതിനുള്ള വാഹനങ്ങള്‍, ബുഫെ സൗത്ത് ഇന്ത്യന്‍ ഭക്ഷണം എന്നിവ ഉൾപ്പെട്ടതാണ് പാക്കേജ്. തേര്‍ഡ് എസിയില്‍ ഡാര്‍ജിലിംഗ്–ഗാങ്ടോക്ക് 55,650 രൂപ, നോര്‍ത്ത് ഈസ്റ്റ് 72,860 രൂപ, ഭൂട്ടാന് 78,860 രൂപ, സപ്തശക്തിപീഠം 45,650 രൂപ എന്നിങ്ങനെയാണ് പാക്കേജുകള്‍.
ഡിസംബര്‍ ഒന്പതിനു കോയമ്പത്തൂര്‍ നോര്‍ത്തില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിനില്‍ പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, എറണാകുളം, കോട്ടയം, കായംകുളം, കൊല്ലം സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് കയറാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7305 85 85 85 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Tags : Bharat Gaurav Train scheme Bhutan Darjeeling–Gangtok North East India Sapta Shakti Peetham