x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വടകര ലഹരിക്കേസ്: അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

വെബ് ഡെസ്ക്
Published: July 27, 2026 09:13 AM IST | Updated: July 27, 2026 09:13 AM IST

പിടിയിലായ അധ്യാപികമാർ

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ അ​ധ്യാ​പി​ക​മാ​ർ ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കി പോ​ലീ​സ്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​രു​തോ​ങ്ക​ര സ്വ​ദേ​ശി കീ​ർ​ത്ത​ന, കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി കാ​വ്യ എ​ന്നി​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു കി​ട്ടാ​ൻ പോ​ലീ​സ് ഉ​ട​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

കേ​സി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ക​ർ​ക്കോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പി​ടി​യി​ലാ​യ അ​ധ്യാ​പി​ക​മാ​ർ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ​വ​രെ​യും ഇ​വ​രി​ൽ​നി​ന്ന് ല​ഹ​രി വാ​ങ്ങി​യി​ട്ടു​ള്ള​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​വും ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​ധ്യാ​പി​ക കാ​വ്യ​യെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് ഇ​ന്ന് പു​റ​ത്തി​റ​ങ്ങും. പേ​രാ​മ്പ്ര ബ്ലോ​ക്ക് റി​സോ​ഴ്സ് കേ​ന്ദ്ര​ത്തി​ലെ സ്പെ​ഷ്യ​ലി​സ്റ്റ് കാ​യി​ക അ​ധ്യാ​പി​ക​യാ​യ കീ​ർ​ത്ത​ന​യെ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

Tags : Vadakara Drug Case Female Teachers Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up