x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​​​ക കേ​​​ര​​​ള സ​​​ഭ: കേരളമൊരു വികസിത രാജ്യം!


Published: January 31, 2026 02:27 AM IST | Updated: January 31, 2026 02:27 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക​​​സി​​​ത രാ​​​ഷ്‌ട്രങ്ങളി​​​ലെ ജീ​​​വി​​​ത​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് കേ​​​ര​​​ള​​​ത്തെ ഉ​​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. നി​​​യ​​​മ​​​സ​​​ഭാ ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ന്‍ ത​​​മ്പി ഹാ​​​ളി​​​ല്‍ അ​​​ഞ്ചാ​​​മ​​​ത് ലോ​​​ക കേ​​​ര​​​ള സ​​​ഭ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

വി​​​ദേ​​​ശ​​​ത്ത് ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നും ജോ​​​ലി​​​ക്കു​​​മാ​​​യി പോ​​​യ​​​വ​​​രു​​​ടെ സ​​​ഹാ​​​യം തേ​​​ടി, അ​​​വ​​​രു​​​ടെ വൈ​​​ദ​​​ഗ്ധ്യം ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യി​​​ല്‍ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന ചൈ​​​ന​​​യു​​​ടെ പ​​​ദ്ധ​​​തി ലോ​​​ക​​​പ്ര​​​ശ​​​സ്ത​​​മാ​​​ണ്. ഇ​​​തി​​​ന് സ​​​മാ​​​ന​​​മാ​​​യ നി​​​ര്‍​ദേശ​​​ങ്ങ​​​ള്‍ ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യി​​​ല്‍ ഉ​​​യ​​​ര്‍​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും ഭാ​​​വി​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലും ഇ​​​ത്ത​​​രം പ്ര​​​വാ​​​സി പ്രോ​​​ജ​​​ക്ടു​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ​​​ഠ​​​ന​​​സം​​​ബ​​​ന്ധ​​​മാ​​​യ സ​​​മ​​​ഗ്ര ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​നം സ്റ്റു​​​ഡ​​​ന്‍റ് മൈ​​​ഗ്രേ​​​ഷ​​​ന്‍ പോ​​​ര്‍​ട്ട​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​യി​​​ക്ക​​​ഴി​​​ഞ്ഞ​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. ലോ​​​ക കേ​​​ര​​​ള സ​​​ഭ സ​​​മീ​​​പ​​​നരേ​​​ഖ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​ഭ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കാ​​​യി സ​​​മ​​​ര്‍​പ്പി​​​ച്ചു.

സ്റ്റു​​​ഡ​​​ന്‍റ് മൈ​​​ഗ്രേ​​​ഷ​​​ന്‍ പോ​​​ര്‍​ട്ട​​​ല്‍, എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ഹെ​​​ൽപ് ഡെ​​​സ്‌​​​ക്, ഷെ​​​ര്‍​പ്പ പോ​​​ര്‍​ട്ട​​​ല്‍ എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ര്‍​വ​​​ഹി​​​ച്ചു. സ്പീ​​​ക്ക​​​ര്‍ എ.​​​എ​​​ന്‍. ഷം​​​സീ​​​ര്‍, മ​​​ന്ത്രി​​​മാ​​​ര്‍, എം​​​പി​​​മാ​​​ര്‍, എം​​​എ​​​ല്‍​എ​​​മാ​​​ര്‍, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ. ​​​ജ​​​യ​​​തി​​​ല​​​ക്, വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രാ​​​യ എം.​​​എ. യൂ​​​സ​​​ഫ് അ​​​ലി, ര​​​വി പി​​​ള്ള തു​​​ട​​​ങ്ങി​​​യ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

ച​​​ര്‍​ച്ച​​​യി​​​ല്‍ 11 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഞ്ചാം ലോ​​​ക കേ​​​ര​​​ള സ​​​ഭ​​​യു​​​ടെ വി​​​ഷ​​​യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ച​​​ര്‍​ച്ച​​​യി​​​ല്‍ 11 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു. പ്ര​​​വാ​​​സി ഭ​​​ര​​​ണ നി​​​ര്‍​വ​​​ഹ​​​ണം-​​​ന​​​വീ​​​ക​​​ര​​​ണ സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍​ച്ച​​​യി​​​ല്‍ മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍ ചേ​​​രു​​​ന്ന​​​തി​​​ന് ഒ​​​രു പ്ര​​​വ​​​ാസി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ചാ​​​ല്‍ അ​​​ത് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് നി​​​ല​​​വി​​​ല്‍ എ​​​ട്ടു​​​മാ​​​സം വ​​​രെ കാ​​​ല​​​താ​​​മ​​​സ​​​മെ​​​ടു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നു ച​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത മു​​​ന്‍ പ്ര​​​വാ​​​സി ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​​​എം. ജാ​​​ബി​​​ര്‍ പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​ന്‍ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും സ്വ​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​വും സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​ങ്ക​​​ക​​​ള്‍ അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍നി​​​ന്നു​​​ള്ള അ​​​നീ​​​ഷ് പ​​​ങ്കു​​​വ​​​ച്ചു. വീ​​​ട് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി വാ​​​ട​​​ക​​​യ്ക്ക് ന​​​ല്‍​കി​​​യ​​​വ​​​ര്‍ പി​​​ന്നീ​​​ട് വീ​​​ട് സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന കേ​​​സു​​​ക​​​ള്‍ നി​​​ര​​​വ​​​ധി​​​യാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നു​​​ള്ള റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് ത​​​ട്ടി​​​പ്പു​​​ക​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​കു​​​ക​​​യാ​​​ണെ​​​ന്നു സൈ​​​ബി​​​രി​​​യ​​​യി​​​ല്‍നി​​​ന്നും പ്ര​​​തി​​​നി​​​ധി​​​യാ​​​യി എ​​​ത്തി​​​യ സു​​​ബി​​​ന്‍ പ​​​റ​​​ഞ്ഞു.

ജ​​​ന​​​ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, പാ​​​സ്‌​​​പോ​​​ര്‍​ട്ട് പോ​​​ലു​​​ള്ള പ്ര​​​ധാ​​​ന രേ​​​ഖ​​​ക​​​ളി​​​ലെ തെ​​​റ്റു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍, കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളെ​​​ല്ലാം പ്ര​​​വാ​​​സി ഭ​​​ര​​​ണ നി​​​ര്‍​വ​​​ഹ​​​ണം-​​​ന​​​വീ​​​ക​​​ര​​​ണ സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ച​​​ര്‍​ച്ച​​​യാ​​​യി. ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ.​​​കെ.​​​എ​​​ന്‍. ഹ​​​രി​​​ലാ​​​ല്‍ മോ​​​ഡ​​​റേ​​​റ്റ​​​ര്‍ ആ​​​യി​​​രു​​​ന്ന ച​​​ര്‍​ച്ച​​​യി​​​ല്‍ നോ​​​ര്‍​ക്ക സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. ​​​അ​​​നു​​​പ​​​മ പ​​​ങ്കെ​​​ടു​​​ത്തു.

Tags : World Kerala Assembly World Kerala sabha Kerala developed country

Recent News

Corehub Up