x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അശരണരോടു കരുതൽ

ഫാ. ​രാ​ജേ​ഷ് എം​സി​ബി​എ​സ് (ഡ​യ​റ​ക്ട​ർ, അ​ൻ​പ് ഇ​ല്ലം ചെ​ങ്കോ​ട്ട)
Published: August 22, 2026 04:30 AM IST | Updated: August 22, 2026 04:31 AM IST

ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കൊപ്പം.

ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ​യു​ടെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി ത​മി​ഴ്നാ​ട് ചെ​ങ്കോ​ട്ട അ​ൻ​പ് ഇ​ല്ലം ശ​ര​ണാ​ല​യ​ത്തി​നും ആ​ഹ്ലാ​ദനി​മി​ഷ​മാ​ണ്.

സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ ത​ല​ങ്ങ​ളി​ൽ ഉ​ള്ള​വ​രെ​യും സ്നേ​ഹ​ത്തോ​ടെ​യും ക​രു​ത​ലോ​ടെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​നം എ​ന്നും ഹൃ​ദ​യ സ്പ​ർ​ശി​യാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു.

ദ​രി​ദ്ര​രോ​ടും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രോ​ടും പ​ക്ഷം ചേ​രാ​ൻ കി​ട്ടു​ന്ന ഒ​രു അ​വ​സ​ര​വും അ​ദ്ദേ​ഹം ഉ​പേ​ക്ഷി​ക്കാ​റി​ല്ല. അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന മാ​ന​സി​ക ദൗ​ർ​ബ​ല്യ​മു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​ക​യും പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന അ​ൻ​പ് ഇ​ല്ല​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് പി​താ​വ് കാ​ണി​ച്ചി​ട്ടു​ള്ള താ​ത്‌​പ​ര്യം അ​വി​സ്‌​മ​ര​ണീ​യ​മാ​ണ്.

അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി ന​ൽ​കാ​നും മ​റ്റും മാ​ർ ക്ലീ​മി​സ് ബാ​വ ന​ൽ​കി​യി​ട്ടു​ള്ള താ​ത്പ​ര്യ​വും ക​രു​ത​ലും അ​ൻ​പ് ഇ​ല്ല​ത്തി​ന് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ശ​ര​ണ​രാ​യ എ​ല്ലാ മ​ക്ക​ളു​ടെ​യും പ്രാ​ർ​ഥ​ന​യും സ്നേ​ഹ​വും പി​താ​വി​നൊ​പ്പു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി വേ​ള​യി​ൽ ത​മി​ഴ്നാ​ട്ടി​ലെ ഈ ​മ​ക്ക​ളു​ടെ സ്നേ​ഹ​വും അ​ൻ​പ് ഇ​ല്ല​ത്തി​ന്‍റെ പ്രാ​ർ​ഥ​നാ​ശം​സ​ക​ളും അ​റി​യി​ക്കു​ന്നു. കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് ന​ന്മ​യെ​ത്തി​ക്കാ​ൻ ദൈ​വം അ​ദ്ദേ​ഹ​ത്തി​നു ശ​ക്തി​പ​ക​ര​ട്ടെ.

Tags : Caring Homeless CleemisBava Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up