x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചമയം

ഡോ. ​​​​മു​​​​ഞ്ഞി​​​​നാ​​​​ട് പ​​​​ത്മ​​​​കു​​​​മാ​​​​ർ
Published: March 11, 2026 12:29 AM IST | Updated: March 11, 2026 12:29 AM IST

പ​​​​തി​​​​ന​​​​ഞ്ചാം വ​​​​യ​​​സി​​​​ലാ​​​​ണ് ഞാ​​​​ൻ വി​​​​ക്‌​​​ട​​​​ർ ഹ്യൂ​​​​ഗോ​​​​യു​​​​ടെ ‘നോ​​​​ത്ര​​​​ദാ​​​​മി​​​​ലെ കൂ​​​​ന​​​​ൻ’ വാ​​​​യി​​​​ക്കു​​​​ന്ന​​​​ത്. ആ ​​​​പു​​​​സ്ത​​​​ക​​​​മാ​​​​ണ് എ​​​​ന്നെ സ്വ​​​​പ്നം കാ​​​​ണാ​​​​ൻ പ​​​​ഠി​​​​പ്പി​​​​ച്ച​​​​ത്. മ​​​​ഞ്ഞു​​​​കാ​​​​ല​​​​ത്തി​​​​ൻ മ​​​ധ്യ​​​​ത്തി​​​​ലും ത​​​​ന്‍റെ മു​​​​ക​​​​ളി​​​​ൽ തോ​​​​ൽ​​​​പ്പി​​​​ക്കാ​​​​നാ​​​​കാ​​​​ത്തൊ​​​​രു വേ​​​​ന​​​​ൽ​​​​ക്കാ​​​​ല​​​മു​​​​ണ്ടെ​​​​ന്ന് ഓ​​​​ർ​​​മ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പു​​​​സ്ത​​​​കംകൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ത്. ഞാ​​​​ൻ പ​​​​ഠി​​​​ച്ച സ്കൂ​​​​ളി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന് സ്നാ​​​​പ​​​​ക ​​​​യോ​​​​ഹ​​​​ന്നാ​​​​ന്‍റെ നാ​​​​മ​​​​ത്തി​​​​ൽ ഒ​​​​രു വ​​​​ലി​​​​യ ദേ​​​​വാ​​​​ല​​​​യം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​ മു​​​​ന്നി​​​​ൽ ജ​​​​രാ​​​​ന​​​​ര ബാ​​​​ധി​​​​ക്കാ​​​​ത്ത ഒ​​​​രു മാ​​​​വു​​​​ണ്ട്. അ​​​​തി​​​​ന്‍റെ ശി​​​​ഖ​​​​ര​​​​ങ്ങ​​​​ൾ ക്രി​​​​സ്തു​​​​വി​​​​ന്‍റെ പ​​​​വി​​​​ത്ര ക​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലെ ആ​​​​കാ​​​​ശ​​​​ത്തേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്നു​​​ നി​​​​ന്നി​​​​രു​​​​ന്നു. അ​​​​തി​​​​നു ചു​​​​വ​​​​ട്ടി​​​​ലെ ഒ​​​​രൊ​​​​ഴി​​​​ഞ്ഞ ത​​​​ണ​​​​ലി​​​​ട​​​​ത്തി​​​​രു​​​​ന്നാ​​​​ണ് ഞാ​​​​ൻ ഹ്യൂ​​​​ഗോയെ ​​​​വാ​​​​യി​​​​ച്ച​​​​ത്. അ​​​​തൊ​​​​രു പ​​​​ക​​​​ല​​​​റു​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ക​​​​ട​​​​ൽ​​​​ക്കാ​​​​റ്റ് ആ​​​​വും​​​​വി​​​​ധം എ​​​​ന്‍റെ വാ​​​​യ​​​​ന​​​​യെ ത​​​​ട​​​സ​​​പ്പെ​​​​ടു​​​​ത്തിക്കൊ​​​​ണ്ടി​​​​രു​​​​ന്നു. ഒ​​​​രു ഭൂ​​​​ത​​​​പ്പ​​​​ട ഇ​​​​ള​​​​കി വ​​​​രും​​​പോ​​​​ലെ ആ​​​​യി​​​​രു​​​​ന്നു ആ ​​​​കാ​​​​റ്റ് വീ​​​​ശി​​​​യി​​​​രു​​​​ന്ന​​​​ത്. ഞാ​​​​ൻ ഉ​​​​റ​​​​ങ്ങി​​​​പ്പോ​​​​യി. ഉ​​​​റ​​​​ക്ക​​​​ത്തി​​​​ൽ ഞാ​​​​നൊ​​​​രു വി​​​​ചി​​​​ത്രസ്വ​​​​പ്നം ക​​​​ണ്ടു. സ്വ​​​​പ്ന​​​സൗ​​​​ധ​​​​ത്തി​​​​ൽ ഞാ​​​​നും ക​​​​ന്യ​​​​ക​​​​യാ​​​​യ ഒ​​​​രു ജി​​​​പ്സി പെ​​​​ൺ​​​​കു​​​​ട്ടി​​​​യും മാ​​​​ത്രം. അ​​​​വ​​​​ളെ അ​​​​ല്പം മു​​​​മ്പ് വാ​​​​യ​​​​ന​​​​യ്ക്കി​​​​ട​​​​യി​​​​ൽ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട​​​​താ​​​​ണ്; എ​​​​സ്മെ​​​​റാ​​​​ൽ​​​​ദാ. അ​​​​വ​​​​ളോ​​​​ടൊ​​​​ത്ത് ഞാ​​​​ൻ നൃ​​​​ത്തം ചെ​​​​യ്തു. വീ​​​​ഞ്ഞി​​​​ൽ വീ​​​​ണു​​​​ന്മ​​​​ത്ത​​​​നാ​​​​യി. നി​​​​ഗൂ​​​​ഢ​​​​മാം അ​​​​വ​​​​ൾ ത​​​​ൻ ക​​​​രം വ​​​​ന്ന​​​​ന്നെ​​​​ച്ചേ​​​​ർ​​​​ത്ത​​​​മ​​​​ർ​​​​ത്തി. എ​​​​നി​​​​ക്ക് ശ്വാ​​​​സം മു​​​​ട്ടി. ജ​​​​ഡ​​​​ത്തി​​​​ൽനി​​​​ന്നെ​​​ന്ന​​​പോ​​​​ലെ ഞാ​​​​ൻ എ​​​​ഴു​​​​ന്നേ​​​​റ്റി​​​​രു​​​​ന്നു.

ഞാ​​​​ൻ പാ​​​​രീ​​​​സി​​​​ല​​​​ല്ല എ​​​​ന്നും ഞാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​ത് നോ​​​​ത്ര​​​​ദാം ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​നു മു​​​​ന്നി​​​​ലല്ല എ​​​​ന്നും എ​​​​ന്‍റെ പി​​​​ന്നി​​​​ലൊ​​​​ഴു​​​​കു​​​​ന്ന​​​​ത് സെ​​​​ൻ​​​​ ന​​​​ദി​​​​യ​​​​ല്ല എ​​​​ന്നും ശ​​​​രി​​​​ക്കും എ​​​​നി​​​​ക്ക് ബോ​​​​ധ്യ​​​​പ്പെ​​​​ട്ടു. പ​​​​ക്ഷേ മ​​​​ന​​​സ് ആ ​​​​സ​​​​ങ്ക​​​​ല്പ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ങ്കൂ​​​​ര​​​​മി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ണ്ണു​​​​മി​​​​ഴി​​​​ച്ച് ഞാ​​​​ൻ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്കു നോ​​​​ക്കി.​​​​ അ​​​​പ്പോ​​​​ൾ മ​​​​ണി​​​​മു​​​​ഴ​​​​ങ്ങി. ഖ​​​​ഡ്ഗമൂ​​​​ർ​​​​ച്ച​​​​യു​​​​ടെ നി​​​​ന​​​​ദം. അ​​​​തി​​​​ൻ മു​​​​ഴ​​​​ക്കം ഓ​​​​രോ കോ​​​​ശ​​​​ത്തി​​​​ലും വ​​​​ന്നു മു​​​​ട്ടി​​​​വി​​​​ളി​​​​ക്കും​​​പോ​​​​ലെ. ഞാ​​​​ൻ നോ​​​​ക്കി​​​​നി​​​​ൽ​​​​ക്കേ ഉ​​​​യ​​​​രം കു​​​​റ​​​​ഞ്ഞ്, പാ​​​​ന്‍റ്സ് മു​​​​ക​​​​ളി​​​​ലേ​​​​ക്ക് തെ​​​​റു​​​​ത്തുകയ​​​​റ്റി​​​​യ ച​​​പ്ര​​​​ത്ത​​​​ല​​​​മു​​​​ടി​​​​യു​​​​ള്ള ഒ​​​​രാ​​​​ൾ മ​​​​ണി​​​​യു​​​​ടെ ഇ​​​​ങ്ങേ ത​​​​ല​​​​പ്പി​​​​ലെ ക​​​​യ​​​​ർ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​ത്ത് വ​​​​ലി​​​​ച്ചു കെ​​​​ട്ടി എ​​​​ന്‍റെ അ​​​​ടു​​​​ക്ക​​​​ലേ​​​​ക്ക് ന​​​​ട​​​​ന്നു​​​​വ​​​​ന്നു. അ​​​​പ്പോ​​​​ൾ കാ​​​​റ്റി​​​​ന് പ​​​​ഴ​​​​യ ഹു​​​​ങ്കാ​​​​ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.​ അ​​​​ത് സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യൊ​​​​രു വ്യ​​​​ഥി​​​​തശ്രു​​​​തി​​​​യി​​​​ൽ പാ​​​​ടി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്നു. ആ ​​​​ചെ​​​​റി​​​​യ മ​​​​നു​​​​ഷ്യ​​​​ന്‍റെ ക​​​​ണ്ണു​​​​ക​​​​ളി​​​​ൽ പീ​​​​ള കെ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

ന​​​​ഖ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഴു​​​​ക്കു കു​​​​മി​​​​ഞ്ഞു​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. കോ​​​​ള​​​​ർ​​​​ബ​​​​ട്ട​​​​ൻ തൊ​​​​ണ്ട​​​​ക്കു​​​​ഴ​​​​ലി​​​​നെ ശ്വാ​​​​സം​​​മു​​​​ട്ടി​​​​ക്കുംവി​​​​ധ​​​​മി​​​​ട്ടി​​​​രു​​​​ന്നു. അ​​​​യാ​​​​ളെ​​​​ന്‍റെ അ​​​​രി​​​​കി​​​​ലി​​​​രു​​​​ന്നു. ഞാ​​​​ന​​​​യാ​​​​ളെ സൂ​​​​ക്ഷി​​​​ച്ചു നോ​​​​ക്കി. ആ​​​​റാം ക്ലാ​​​സി​​​ൽ പ​​​​ഠി​​​​ക്കു​​​​മ്പോ​​​​ഴേ എ​​​​നി​​​​ക്ക​​​​യാ​​​​ളെ അ​​​​റി​​​​യാ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​യാ​​​​ൾ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലെ ക​​​​പ്യാ​​​​രാ​​​​യി​​​​രു​​​​ന്നു. എ​​​​ല്ലാ​​​​വ​​​​രും അ​​​​യാ​​​​ളെ സാ​​​​യ്പ് എ​​​​ന്നാ​​​​ണ് വി​​​​ളി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, അ​​​​യാ​​​​ൾ നോ​​​​ത്ര​​​​ദാം ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലെ ക​​​​പ്യാ​​​​രാ​​​​യ ക്വ​​​​സി​​​മോ​​​​ദേ​​​​യെ​​​​പ്പോ​​​​ലെ വി​​​​രൂ​​​​പ​​​​നും ശ​​​​ക്തി​​​​മാ​​​​നു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. പ​​​​ക്ഷേ, സാ​​​​യ്പും ക്വ​​​​സി​​​​മോ​​​​ദെ​​​​യെ​​​​പ്പോ​​​​ലെ അ​​​​നാ​​​​ഥ​​​​നാ​​​​യി​​​​രു​​​​ന്നു. പ​​​​ള്ളി​​​​മ​​​​ണി​​​​യു​​​​ടെ മു​​​​ഴ​​​​ക്കം നി​​​​ര​​​​ന്ത​​​​രം കേ​​​​ട്ടു​​​​കേ​​​​ട്ട് ക്വ​​​​സി​​​മോ​​​​ദെ​​​​യെ​​​​പ്പോ​​​​ലെ സാ​​​​യ്പി​​​​നും ബാ​​​​ധി​​​​ര്യം സം​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്നു. ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ലേ​​​​ക്ക് സാ​​​​യ്പ് ന​​​​ട​​​​ന്നു​​​പോ​​​​യ​​​​പ്പോ​​​​ൾ ഞാ​​​​ൻ വീ​​​​ണ്ടും സ​​​​ങ്ക​​​​ല്പ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. നേ​​​​ർ​​​​ത്ത തി​​​​ര​​​​ശീ​​​​ല​​​​യ്ക്ക​​​​പ്പു​​​​റം മ​​​​റ്റൊ​​​​രു ഛന്ദ​​​​സി​​​​ൽ ഒ​​​​രു കാ​​​​വ്യ​​​​നാ​​​​ട​​​​കം ന​​​​ട​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ എ​​​​നി​​​​ക്കു തോ​​​​ന്നി.

ഒ​​​​രു​​​​പ​​​​ക്ഷേ ഞാ​​​​ൻ അ​​​​ത്ര​​​​മേ​​​​ൽ ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന ചി​​​​ല കൃ​​​​തി​​​​ക​​​​ളു​​​​ടെ സ്ഥ​​​​ല​​​​കാ​​​​ല സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ എ​​​​നി​​​​ക്കു മു​​​​ന്നി​​​​ൽ ആ​​​​രോ ഒ​​​​രു​​​​ക്കി​​​ത്ത​​​​രു​​​​ന്ന​​​​തു​​​പോ​​​​ലെ തോ​​​​ന്നി​​​​യി​​​​ട്ടു​​​​ണ്ട്. നി​​​​ര​​​​ന്ത​​​​രം എ​​​​ന്നി​​​​ൽ വേ​​​​ട്ട​​​​യാ​​​​ടു​​​​ന്ന ആ​​​​സ​​​​ക്തി​​​​യോ പൊ​​​​ന്തു​​​​ന്ന ദാ​​​​ഹ​​​​മോ ആ​​​​കാം അ​​​​തി​​​​നു കാ​​​​ര​​​​ണം. ചി​​​​ല​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തു​​​​മ്പോ​​​​ൾ എ​​​​ന്നെ അ​​​​വി​​​​ടെ നി​​​​ർ​​​​ത്തി​​​​യി​​​​ട്ട് മ​​​​ന​​​​സ് ഓ​​​​രോ​​​​ന്ന് സ​​​​ങ്ക​​​​ൽ​​​​പ്പി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങും. ആ ​​​​സ​​​​ങ്ക​​​​ല്പ​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ക്ഷ​​​​ത്ര​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ന്‍റെ ഭം​​​​ഗി​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ക​​​​ര​​​​ക​​​​വി​​​​യു​​​​ന്ന ആ​​​​ന​​​​ന്ദാ​​​​തി​​​​രേ​​​​ക​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.​ ക്ലാ​​​​സി​​​​ക് കൃ​​​​തി​​​​ക​​​​ൾ വാ​​​​യി​​​​ക്കു​​​​മ്പോ​​​​ഴെ​​​​ല്ലാം എ​​​​നി​​​​ക്ക് ഇ​​​​ത്ത​​​​രം അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

കൃ​​​​തി​​​​യി​​​​ലെ സൂ​​​​ക്ഷ്മസ്വ​​​​ന​​​​ങ്ങ​​​​ൾ​​​പോ​​​​ലും എ​​​​നി​​​​ക്ക് കേ​​​​ൾ​​​​ക്കാ​​​​വു​​​​ന്ന ദൂ​​​​ര​​​​ത്താ​​​​കും. ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളും അ​​​​വ​​​​രു​​​​ടെ ഒ​​​​ച്ച​​​​യും പ​​​​തി​​​​ഞ്ഞ മ​​​​ട്ടി​​​​ലു​​​​ള്ള നി​​​​സം​​​​ഗ​​​​ത​​​​യും എ​​​​ന്നെ വ​​​​ല്ലാ​​​​തെ പി​​​​ന്തു​​​​ട​​​​രും. പ​​​​ട്ടാ​​​​മ്പി​​​​പ്പു​​​​ഴ​​​​യു​​​​ടെ തീ​​​​ര​​​​ത്തെ നാ​​​​ട്ടി​​​​ട​​​വ​​​​ഴി​​​​ക​​​​ളി​​​​ലൂ​​​​ടെ ഒ​​​​രി​​​​ക്ക​​​​ൽ ന​​​​ട​​​​ന്ന​​​​പ്പോ​​​​ൾ വ​​​​ള​​​​രെ പ​​​​ഴ​​​​കി​​​​യ വി​​​​ശാ​​​​ല​​​​മാ​​​​യ മു​​​​റ്റ​​​​മൊ​​​​ക്കെ​​​​യു​​​​ള്ള ഒ​​​​രു വീ​​​​ടു ക​​​​ണ്ടു. അ​​​​തി​​​​ന്‍റെ കു​​​​റ​​​​ച്ചു​​​​ഭാ​​​​ഗം പു​​​​ഴ​​​​യു​​​​ടെ പ്ര​​​​ള​​​​യപ്ര​​​​വാ​​​​ഹ​​​​ത്താ​​​​ൽ ന​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട​​​​തു​​​പോ​​​​ലെ തോ​​​​ന്നി. ഞാ​​​​ൻ മു​​​​റ്റ​​​​ത്തേ​​​​ക്ക് ന​​​​ട​​​​ന്നു. അ​​​​തി​​​​ന്‍റെ വ​​​​രാ​​​​ന്ത​​​​യി​​​​ൽ ആ​​​​രോ ഇ​​​​രി​​​​ക്കു​​​​ന്ന​​​​തു​​​പോ​​​​ലെ തോ​​​​ന്നി. ഞാ​​​​ൻ ഉ​​​​റ​​​​പ്പി​​​​ച്ചു, അ​​​​ത് ജീ​​​​വ​​​​ൻ​​​​മ​​​​ശാ​​​​യി ആ​​​​ണെ​​​​ന്ന്. താ​​​​രാ​​​​ശ​​​​ങ്ക​​​​ർ ബാ​​​​ന​​​​ർ​​​​ജി​​​​യു​​​​ടെ ‘ആ​​​​രോ

​​​​ഗ്യ​​​​നി​​​​കേ​​​​ത​​​​നം’ ഞാ​​​​ൻ ഓ​​​​ർ​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു ഭാ​​​​വ​​​​ഗാ​​​​നം പോ​​​​ലെ എ​​​​ന്നി​​​​ലേ​​​​ക്ക​​​​ത് അ​​​​ല​​​​ത​​​​ല്ലി വ​​​​ന്നു. എ​​​​ന്‍റെ സ​​​​ങ്ക​​​​ല്പ​​​​ങ്ങ​​​​ളി​​​​ൽ ആ ​​​​കൃ​​​​തി സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പു​​​​ന​​​​ർ​​​​ജ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പു​​​​ഴ​​​​യോ​​​​ര​​​​ത്തെ ആ ​​​​മാ​​​​ന്ത​​​​ളി​​​​ർ​ മ​​​​ണ​​​​ക്കു​​​​ന്ന ഗ്രാ​​​​മം ദേ​​​​വി​​​​പു​​​​രം ഗ്രാ​​​​മ​​​​മാ​​​​യി മാ​​​​റി. ദീ​​​​ന​​​​ബ​​​​ന്ധു മ​​​​ശാ​​​​യി​​​​യും ജ​​​​ഗ​​​​ദ്ബ​​​​ന്ധു​ മ​​​​ശാ​​​​യി​​​​യും ആ ​​​​വീ​​​​ട്ടി​​​​ൽ ഉ​​​​ള്ള​​​​തു​​​​പോ​​​​ലെ തോ​​​​ന്നി. അ​​​​വി​​​​ടെ​​​​വി​​​​ടെ​​​​യോ മ​​​​ഞ്ജ​​​​രി​​​​യു​​​​ടെ വ​​​​ള​​​​കി​​​​ലു​​​​ക്കം കേ​​​​ട്ടു. ച​​​​വി​​​​ട്ടിനി​​​​ൽ​​​​ക്കു​​​​ന്ന മ​​​​ൺ​​​​ത​​​​രി​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ജ​​​​നി​​​​യി​​​​ൽ​​​നി​​​​ന്ന് മൃ​​​​തി​​​​യി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യ വേ​​​​രു​​​​ക​​​​ളു​​​​ടെ ക​​​​ട​​​​ച്ചി​​​​ൽ എ​​​​നി​​​​ക്ക് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ടു. ചി​​​​ല​​​യി​​​​ട​​​​ങ്ങ​​​​ൾ ഓ​​​​ർ​​​​മ​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് എ​​​​ത്ര​​​​മേ​​​​ൽ ചി​​​​ത​​​​ല​​​​രി​​​​ച്ചു പോ​​​​യാ​​​​ലും ഒ​​​​രു നി​​​​മി​​​​ഷം​​​കൊ​​​​ണ്ട് വീ​​​​ണ്ടും സൃ​​​​ഷ്‌​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. അ​​​​ത് അ​​​​ഴു​​​​കിപ്പോ​​​​കാ​​​​ത്ത എ​​​​ന്തോ എ​​​​ന്‍റെ സ​​​​ങ്ക​​​​ല്പ​​​​ങ്ങ​​​​ളി​​​​ൽ ബാ​​​​ക്കി​​​​യാ​​​​ക്കു​​​ന്നു. അ​​​​തൊ​​​​രുത​​​​രം ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്ത​​​​ലാ​​​​കാം.​​​​അ​​​​ല്ലെ​​​​ങ്കി​​​​ൽ ഉ​​​​ള്ളി​​​​ലെ​​​​ങ്ങോ ത​​​​പി​​​​ച്ചൊ​​​​ഴു​​​​കു​​​​ന്ന ഏ​​​​തോ ഒ​​​​രു ഗു​​​​പ്തസ​​​​ര​​​​സ്വ​​​​തി​​​​യു​​​​ടെ ന​​​​ന​​​​വാ​​​​കാം, അ​​​​റി​​​​യി​​​​ല്ല.


വൈ​​​​ലോ​​​​പ്പി​​​​ള്ളി​​​​യു​​​​ടെ ‘ക​​​​ണ്ണീ​​​​ർ​​​​പ്പാ​​​​ടം’ എ​​​​ന്‍റെ സ​​​​ങ്ക​​​​ല്പ​​​​ങ്ങ​​​​ളി​​​​ൽ ജാ​​​​ഗ​​​​രം കൊ​​​​ള്ളു​​​​ന്ന കാ​​​​വ്യ​​​​മാ​​​​ണ്. എ​​​​ത്ര​​​​യോ ത​​​​വ​​​​ണ ഞാ​​​​ന​​​​ത് എ​​​​ന്നി​​​​ലും മു​​​​ന്നി​​​​ലും ക​​​​ണ്ടി​​​​ട്ടു​​​​ണ്ട്. ആ ​​​​വ​​​​രി​​​​ഷ​​​​പ്പാ​​​​ട​​​​വും ക​​​​ഴു​​​​ത്തോ​​​​ളം വെ​​​​ള്ള​​​​ത്തി​​​​ൽ മു​​​​ങ്ങി​​​നി​​​​ൽ​​​​ക്കു​​​​ന്ന കൈ​​​​ത​​​​ക​​​​ളും കാ​​​​ർ​​​​ മൂ​​​​ടി​​​​യ ക​​​​ണ്ണീ​​​​ർപ്പാ​​​​ട​​​​വും നൂ​​​​റു നൂ​​​​റി​​​​ഴ കൂ​​​​ട്ടി​​​​പ്പി​​​​രി​​​​ച്ച ക​​​​യ​​​​ർ പോ​​​​ലു​​​​ള്ള നീ​​​​രൊ​​​​ഴു​​​​ക്കും എ​​​​ല്ലാം നി​​​​ത്യേ​​​​ന കാ​​​​ണു​​​​ന്നു. ആ ​​​​നി​​​​ർ​​​​ദ​​​​യ​​​​ലോ​​​​കം എ​​​​നി​​​​ക്കു​​​കൂ​​​​ടി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​താ​​​​ണ്. ത​​​​മ്മി​​​​ൽ ക​​​​ണ്ടു​​​​മു​​​​ട്ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ ആ​​​​വും​​​​വി​​​​ധം ശ്ര​​​​മി​​​​ക്കു​​​​മ്പോ​​​​ഴും പി​​​​ന്നെ​​​​യും ക​​​​ണ്ടു​​​​മു​​​​ട്ടു​​​​ന്നു.

അ​​​​പ്പോ​​​​ഴെ​​​​ല്ലാം ഓ​​​​രോ വേ​​​​ഷ​​​​മെ​​​​ടു​​​​ത്ത​​​​ണി​​​​യു​​​​ന്നു. ഉ​​​​ള്ളി​​​​ലി​​​​രു​​​​ന്ന് ആ​​​​രോ പ​​​​റ​​​​യു​​​​ന്നു, അ​​​​ഭി​​​​ന​​​​യം ന​​​​ന്നാ​​​​യെ​​​​ന്ന്. അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​യ​​​​ൽ​​​​വ​​​​ര​​​​മ്പി​​​​ലൂ​​​​ടെ ന​​​​ട​​​​ന്ന് മ​​​​റു​​​​ക​​​​ര​​​​യെ​​​​ത്തി വി​​​​വ​​​​സ്ത്ര​​​​​നാ​​​​കു​​​​മ്പോ​​​​ൾ ആ ​​​​വ​​​​രി​​​​ഷ​​​​പ്പാ​​​​ടം വീ​​​​ണ്ടും മു​​​​ന്നി​​​​ൽ തെ​​​​ളി​​​​യു​​​​ന്നു. എ​​​​ന്തൊ​​​​രാ​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണി​​​​ത്. ജ​​​​ഗ​​​​ദ്ഭ​​​​ക്ഷ​​​​ക​​​​നാ​​​​യ കാ​​​​ലം കൂ​​​​ർ​​​​ത്ത നാ​​​​വി​​​​നാ​​​​ൽ ഈ ​​​​വ​​​​രി​​​​ഷ​​​​പ്പാ​​​​ടംകൂ​​​​ടി കു​​​​ടി​​​​ച്ചു​​​​വ​​​​റ്റി​​​​ക്കാ​​​​ത്ത​​​​തെ​​​​ന്തേ?​ അ​​​​റി​​​​യി​​​​ല്ല.

ഇ​​​​ത് എ​​​​ഴു​​​​തി​​​​ക്ക​​​​ഴി​​​​ഞ്ഞു ‘ക​​​​ണ്ണീ​​​​ർ​​​​പ്പാ​​​​ടം’ കേ​​​​ൾ​​​​ക്കാ​​​​നി​​​​രു​​​​ന്നു. ഇ​​​​ന്നോ​​​​ളം ഞാ​​​​നി​​​​ത് ഒ​​​​രു രാ​​​​ത്രി​​​​യി​​​​ലും മു​​​​ട​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ഭ​​​​ക്ത​​​​ർ ഹ​​​​രി​​​​വ​​​​രാ​​​​സ​​​​നം കേ​​​​ട്ടു​​​​റ​​​​ങ്ങു​​​​ന്ന​​​​തു​​​പോ​​​​ലെ ഞാ​​​​നി​​​​തു കേ​​​​ട്ടാ​​​​ണ് ഉ​​​​റ​​​​ങ്ങു​​​​ന്ന​​​​തും ഉ​​​​റ​​​​ങ്ങാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തും. എ​​​​ന്‍റെ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ ഡൊ​​​​മി​​​​നി​​​​ക് ജെ. ​​​​കാ​​​​ട്ടൂ​​​​ർ​​​​സാ​​​​റി​​​​ന്‍റെ ആ​​​​ലാ​​​​പ​​​​നം. ഇരി​​​​ക്കും​​​​തോ​​​​റും വീ​​​​ര്യ​​​​മേ​​​​റു​​​​ന്ന വീ​​​​ഞ്ഞു​​​​പോ​​​​ലെ​​​​യാ​​​​ണ് ആ ​​​​ശ​​​​ബ്ദം. ബാ​​​​ല​​​​ച​​​​ന്ദ്ര​​​​ൻ ചു​​​​ള്ളി​​​​ക്കാ​​​​ട് എ​​​​ഴു​​​​തി​​​​യ​​​​തു​​​പോ​​​​ലെ, ജീ​​​​വ​​​​ന്‍റെ ദ​​​​യാ​​​​വൃ​​​​ക്ഷ​​​​മാ​​​​കെ നി​​​​ൻ ശീ​​​​താ​​​​മൃ​​​​ത​​​​ധാ​​​​ര​​​​യി​​​​ൽ ത​​​​ളി​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​ലാ​​​​പ​​​​നം. ച​​​​മ​​​​യ​​​​ങ്ങ​​​​ളെ​​​​ല്ലാം അ​​​​ഴി​​​​ച്ചു​​​​വ​​​​ച്ച് ഞാ​​​​നി​​​​തു കേ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു.

Tags : chamayam Kadarsis

Recent News

Corehub Up