x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിങ്ങം1 കർഷകദിനം: കൃ​​​ഷി​​​യാ​​​ണ് എ​ന്‍റെ ജീ​​​വി​​​തം

ജോ​​​​​​ജി വ​​​​​​ർ​​​​​​ഗീ​​​​​​സ്
Published: August 17, 2026 02:59 AM IST | Updated: August 17, 2026 02:59 AM IST

ചെ​​​​​​റു​​​​​​വ​​​​​​യ​​​​​​ൽ രാ​​​​​​മ​​​​​​ൻ കൃഷിയിടത്തിൽ.

രാ​​​​ജ‍്യം പ​​​​​​ദ്മ​​​​​​ശ്രീ ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ച്ച വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി ചെ​​​​​​റു​​​​​​വ​​​​​​യ​​​​​​ൽ രാ​​​​​​മ​​​​​​നെ കാ​​​​​​ർ​​​​​​ഷി​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ സ​​​​​​മ​​​​​​ഗ്ര സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​യ്ക്കു​​​​​​ള്ള പ്ര​​​​​​ഥ​​​​​​മ ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി പു​​​​​​ര​​​​​​സ്‌​​​​​​കാ​​​​​​രം സ​​​​മ്മാ​​​​നി​​​​ച്ച് കേ​​​​ര​​​​ള​​​​വും ബ​​​​ഹു​​​​മാ​​​​നി​​​​ച്ചു. ഒ​​​​​​രു ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ൻ എ​​​​​​ന്ന​​​​​​തി​​​​​​ലു​​​​​​പ​​​​​​രി വ​​​​​​യ​​​​​​നാ​​​​​​ടി​​​​​​ന്‍റെ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ളു​​​​​​ടെ കാ​​​​​​വ​​​​​​ൽ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​ണ് രാ​​​​​​മ​​​​​​ൻ. മ​​​​​​ണ്ണി​​​​​​നെ​​​​​​യും പ്ര​​​​​​കൃ​​​​​​തി​​​​​​യെ​​​​​​യും ഒ​​​​​​രു​​​​​​പോ​​​​​​ലെ ചേ​​​​​​ർ​​​​​​ത്തു​​​​​​പി​​​​​​ടി​​​​​​ച്ച ജീ​​​​​​വി​​​​​​തം. ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ളാ​​​​​​യി കൈ​​​​​​മാ​​​​​​റി​​​​​​വ​​​​​​ന്ന വി​​​​​​ത്തു​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​വും പ്ര​​​​​​കൃ​​​​​​തി​​​​​​യോ​​​​​​ട് ഇ​​​​​​ണ​​​​​​ങ്ങി​​​​​​ച്ചേ​​​​​​ർ​​​​​​ന്ന കൃ​​​​​​ഷി​​​​​​രീ​​​​​​തി​​​​​​യും ജീ​​​​​​വി​​​​​​ത​​​​​​ച​​​​​​ര്യ​​​​​​യാ​​​​​​ക്കി​​​​​​യ രാ​​​​​​മേ​​​​​​ട്ട​​​​​​ൻ ഈ ​​​​ക​​​​ർ​​​​ഷ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ ത​​​​ന്‍റെ അ​​​​രി​​​​വും അ​​​​നു​​​​ഭ​​​​വ​​​​വും ദീ​​​​പ​​​​ക​​​​യു​​​​മാ​​​​യി പ​​​​ങ്കു​​​​വ​​​​ച്ചു.

വ​​​​​​യ​​​​​​നാ​​​​​​ട്ടി​​​​​​ലെ വി​​​​​​വി​​​​​​ധ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ സ​​​​​​ഞ്ച​​​​​​രി​​​​​​ച്ച് പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​മാ​​​​​​യി കൃ​​​​​​ഷി ചെ​​​​​​യ്തു​​​​​​വ​​​​​​രു​​​​​​ന്ന ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്ന് വി​​​​​​ത്തു​​​​​​ക​​​​​​ൾ ശേ​​​​​​ഖ​​​​​​രി​​​​​​ച്ചാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം ത​​​​​​ന്‍റെ വി​​​​​​ത്തു​​​​​​ശേ​​​​​​ഖ​​​​​​രം വി​​​​​​പു​​​​​​ല​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. ഒ​​​​​​രു​​​​​​കാ​​​​​​ല​​​​​​ത്ത് വ​​​​​​യ​​​​​​നാ​​​​ടൻ വ​​​​​​യ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ൽ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന പ​​​​​​ല നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ളും കാ​​​​​​ല​​​​​​ക്ര​​​​​​മേ​​​​​​ണ അ​​​​​​ന്യ​​​​​​മാ​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​വ​​​​​​യെ ക​​​​​​ണ്ടെ​​​​​​ത്തി സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന ദൗ​​​​​​ത്യ​​​​​​മാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്ത​​​​​​ത്. ഇ​​​​​​ന്ന് അ​​​​​​റു​​​​​​പ​​​​​​തോ​​​​​​ളം പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ രാ​​​​മ​​​​ൻ കൃ​​​​​​ഷി​​​​​​യി​​​​​​റ​​​​​​ക്കു​​​​​​ന്നു​​.

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​യ​​​​​​ത്?

പ​​​​​​ന്ത്ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ വ​​​​​​യ​​​​​​സു​​​​​​മു​​​​​​ത​​​​​​ൽ കൃ​​​​​​ഷി​​​​​​പ്പ​​​​​​ണി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​ണ്. ഹ​​​​​​രി​​​​​​ത​​​​​​വി​​​​​​പ്ല​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ലി​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ സം​​​​​​ഭ​​​​​​വി​​​​​​ച്ച കാ​​​​​​ലം മു​​​​​​ത​​​​​​ൽ​​​​​ത​​​​​​ന്നെ പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത വി​​​​​​ത്തു​​​​​​ക​​​​​​ൾ സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ചി​​​​​​ന്ത എ​​​​​ന്‍റെ മ​​​​​​ന​​​​​​സി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ വി​​​​​​ത്തു​​​​​​ക​​​​​​ൾ സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ചി​​​​​​ന്ത ശ​​​​​​ക്ത​​​​​​മാ​​​​​​യി മ​​​​​​ന​​​​​​സി​​​​​​ൽ വ​​​​​​രു​​​​​​ന്ന​​​​​​ത് ഏ​​​​​​ക​​​​​​ദേ​​​​​​ശം 25 വ​​​​​​ർ​​​​​​ഷം മു​​​​​​മ്പാ​​​​​​ണ്. തു​​​​ട​​​​ർ​​​​ന്ന് 2000ത്തി​​​​​​ന്‍റെ തു​​​​​​ട​​​​​​ക്ക​​​​​​ത്തോ​​​​​​ടെ, അ​​​​​​ന്യ​​​​​​മാ​​​​​​യി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന പ​​​​​​ല വി​​​​​​ത്തു​​​​​​ക​​​​​​ളും വീ​​​​​​ണ്ടും കൃ​​​​​​ഷി​​​​​​യി​​​​​​റ​​​​​​ക്കാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി.

ന​​​​​​മ്മു​​​​​​ടെ പൈ​​​​​​തൃ​​​​​​ക​​​​​​മാ​​​​​​യി കി​​​​​​ട്ടി​​​​​​യ പ​​​​​​ല വി​​​​​​ത്തു​​​​​​ക​​​​​​ളും ഓ​​​​​​രോ കാ​​​​​​ല​​​​​​ത്തും ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് ശ്ര​​​​​​ദ്ധ​​​​​​യി​​​​​​ൽ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​പ്പോ​​​​​​ൾ ഇ​​​​​​നി​​​​​​യെ​​​​​​ങ്കി​​​​​​ലും കി​​​​​​ട്ടാ​​​​​​വു​​​​​​ന്ന വി​​​​​​ത്തു​​​​​​ക​​​​​​ളെ​​​​​​ങ്കി​​​​​​ലും സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ത്തു. അ​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യാ​​​​​​ണ് എ​​​​​ന്‍റെ കൈ​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം വ​​​​​​യ​​​​​​നാ​​​​​​ട് ജി​​​​​​ല്ല​​​​​​യി​​​​​​ലെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് സ​​​​​​ഞ്ച​​​​​​രി​​​​​​ച്ച് പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​മാ​​​​​​യി കൃ​​​​​​ഷി ചെ​​​​​​യ്യു​​​​​​ന്ന ആ​​​​​​ളു​​​​​​ക​​​​​​ളെ നേ​​​​​​രി​​​​​​ൽ ക​​​​​​ണ്ട് വി​​​​​​ത്തു​​​​​​ക​​​​​​ൾ ശേ​​​​​​ഖ​​​​​​രി​​​​​​ക്കാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്.

അ​​​​​​ങ്ങ​​​​​​നെ ശേ​​​​​​ഖ​​​​​​രി​​​​​​ച്ച വി​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ൽ 500 വ​​​​​​ർ​​​​​​ഷം വ​​​​​​രെ പ​​​​​​ഴ​​​​​​ക്ക​​​​​​മു​​​​​​ള്ള പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​ത്തു​​​​​​ക​​​​​​ൾ എ​​​​​ന്‍റെ കൈ​​​​​​യി​​​​​​ലു​​​​​​ണ്ടെ​​​​​​ന്നാ​​​​​​ണ് വി​​​​​​ശ്വാ​​​​​​സം. അ​​​​​​ഞ്ചും ആ​​​​​​റും ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ളാ​​​​​​യി ഒ​​​​​​രു കു​​​​​​ടും​​​​​​ബം കൃ​​​​​​ഷി ചെ​​​​​​യ്തു​​​​​​വ​​​​​​രു​​​​​​ന്ന വി​​​​​​ത്തു​​​​​​ക​​​​​​ളും അ​​​​​​തി​​​​​​ലു​​​​​​ണ്ട്. വി​​​​​​ത്ത് ശേ​​​​​​ഖ​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​ച്ചാ​​​​​​ൽ മാ​​​​​​ത്രം സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​മാ​​​​​​കി​​​​​​ല്ല. അ​​​​​​ത് കൃ​​​​​​ഷി​​​​​​യി​​​​​​റ​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​ടു​​​​​​ത്ത ത​​​​​​ല​​​​​​മു​​​​​​റ​​​​​​യ്ക്ക് കൈ​​​​​​മാ​​​​​​റു​​​​​​ക​​​​​​യും വേ​​​​​​ണം. അ​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ല​​​​​​ഭി​​​​​​ച്ച വി​​​​​​ത്തു​​​​​​ക​​​​​​ൾ വീ​​​​​​ണ്ടും വ​​​​​​യ​​​​​​ലി​​​​​​ലി​​​​​​റ​​​​​​ക്കി പ​​​​​​രി​​​​​​പാ​​​​​​ലി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ച​​​​​​ത്.

രാ​​​​​​സ​​​​​​വ​​​​​​ള​​​​​​ങ്ങ​​​​​​ളും കീ​​​​​​ട​​​​​​നാ​​​​​​ശി​​​​​​നി​​​​​​ക​​​​​​ളും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​തെ​​​​​​യാ​​​​​​ണ് ഞാ​​​​​​ൻ കൃ​​​​​​ഷി ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. ഇ​​​​​​പ്പോ​​​​​​ൾ അ​​​​​​റു​​​​​​പ​​​​​​തോ​​​​​​ളം പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ കൃ​​​​​​ഷി ചെ​​​​​​യ്തു​​​​​​വ​​​​​​രു​​​​​​ന്നു​​​​​​ണ്ട്. പ്ര​​​​​​കൃ​​​​​​തി​​​​​​ക്ക് ദോ​​​​​​ഷ​​​​​​മു​​​​​​ണ്ടാ​​​​​​കാ​​​​​​ത്ത രീ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ് കൃ​​​​​​ഷി മു​​​​​​ന്നോ​​​​​​ട്ടു​​​​​​ കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ന്ന​​​​​​ത്. വ​​​​​​യ​​​​​​നാ​​​​​​ടി​​​​​​ന്‍റെ ആ​​​​​​വാ​​​​​​സ​​​​​​വ്യ​​​​​​വ​​​​​​സ്ഥ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ടു​​​​​​ള്ള കൃ​​​​​​ഷി​​​​​​യും ജീ​​​​​​വി​​​​​​ത​​​​​​വു​​​​​​മാ​​​​​​ണ് എ​​​​​​ന്‍റെ ല​​​​​​ക്ഷ്യം.

കൃ​​​​​​ഷി​​​​​​യു​​​​​​ടെ ആ​​​​​​ദ്യ​​​​​​നാ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ നേ​​​​​​രി​​​​​​ട്ട പ്ര​​​​​​ധാ​​​​​​ന വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ എ​​​​​​ന്തൊ​​​​​​ക്കെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു?

1970-75 കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ലി​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് വ​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി നെ​​​​​​ൽ​​​​​​കൃ​​​​​​ഷി​​​​​​യി​​​​​​ലും കാ​​​​​​ര്യ​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി. പു​​​​​​തി​​​​​​യ ഇ​​​​​​നം വി​​​​​​ത്തു​​​​​​ക​​​​​​ളും പു​​​​​​തി​​​​​​യ കൃ​​​​​​ഷി​​​​​​രീ​​​​​​തി​​​​​​ക​​​​​​ളും ആ ​​​​​​കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി ക​​​​​​ട​​​​​​ന്നു​​​​​​വ​​​​​​ന്നു. എ​​​​​​നി​​​​​​ക്ക് അ​​​​​​തൊ​​​​​​ന്നും ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ളാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ല. പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​ കൃ​​​​​​ഷി​​​​​​രീ​​​​​​തി​​​​​ത​​​​​​ന്നെ പി​​​​​​ന്തു​​​​​​ട​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ ഉ​​​​​​റ​​​​​​ച്ചു​​​​​​നി​​​​​​ന്നു.

അ​​​​​​ങ്ങ​​​​​​നെ മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കു​​​​​​മ്പോ​​​​​​ൾ പ​​​​​​ല​​​​​​ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ൾ നേ​​​​​​രി​​​​​​ടേ​​​​​​ണ്ടി​​​​​​വ​​​​​​ന്നു. കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന വ്യ​​​​​​തി​​​​​​യാ​​​​​​നം വ​​​​​​ലി​​​​​​യ പ്ര​​​​​​ശ്ന​​​​​​മാ​​​​​​യി. അ​​​​​​തോ​​​​​​ടൊ​​​​​​പ്പം തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക്ഷാ​​​​​​മ​​​​​​വും ഉ​​​​​​ണ്ടാ​​​​​​യി. ന​​​​​​മ്മ​​​​​​ൾ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന രീ​​​​​​തി​​​​​​യി​​​​​​ൽ കൃ​​​​​​ഷി മു​​​​​​ന്നോ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടു​​​​​​പോ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ല​​​​​​പ്പോ​​​​​​ഴും ഉ​​​​​​ണ്ടാ​​​​​​യി. പു​​​​​​തി​​​​​​യ ഇ​​​​​​നം രോ​​​​​​ഗ​​​​​​ങ്ങ​​​​​​ളും കീ​​​​​​ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​വും ഉ​​​​​​ണ്ടാ​​​​​​യി. ഇ​​​​​​തെ​​​​​​ല്ലാം അ​​​​​​തി​​​​​​ജീ​​​​​​വി​​​​​​ച്ചാ​​​​​​ണ് പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത കൃ​​​​​​ഷി ഇ​​​​​​ന്നും മു​​​​​​ന്നോ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ന്ന​​​​​​ത്. ന​​​​​​മ്മു​​​​​​ടെ മു​​​​​​ൻ​​​​​​ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ൾ ന​​​​​​മ്മ​​​​​​ളി​​​​​​ലേ​​​​​​ക്ക് കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​താ​​​​​​ണ് ഈ ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ. ന​​​​​​മ്മ​​​​​​ൾ അ​​​​​​ത് ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ൽ പി​​​​​​ന്നെ തി​​​​​​രി​​​​​​ച്ചു​​​​​​പി​​​​​​ടി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യ​​​​​​ണ​​​​​​മെ​​​​​​ന്നി​​​​​​ല്ല. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് എ​​​​​​ത്ര ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ണ്ടാ​​​​​​യാ​​​​​​ലും സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​ണം.

കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​ലെ മാ​​​​​റ്റം കൃ​​​​​ഷി​​​​​യെ എ​​​​​ങ്ങനെ ബാ​​​​​ധി​​​​​ക്കും?

ഓ​​​​​​രോ വി​​​​​​ത്തി​​​​​​നും അ​​​​​​തി​​​​​​ന്‍റേ​​​​​​താ​​​​​​യ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​ക​​​​​​ളു​​​​​​ണ്ട്. കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്ക​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചാ​​​​​​ണ് കൃ​​​​​​ഷി​​​​​​യു​​​​​​ടെ രീ​​​​​​തി​​​​​​യും സ​​​​​​മ​​​​​​യ​​​​​​വും നി​​​​​​ശ്ച​​​​​​യി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ ഇ​​​​​​പ്പോ​​​​​​ൾ കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ വ​​​​​​ലി​​​​​​യ മാ​​​​​​റ്റ​​​​​​മാ​​​​​​ണ് സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​ട​​​​​​വ​​​​​​പ്പാ​​​​​​തി​​​​​​യി​​​​​​ലും ക​​​​​​ർ​​​​​​ക്ക​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ലും ല​​​​​​ഭി​​​​​​ക്കേ​​​​​​ണ്ട മ​​​​​​ഴ ചി​​​​​​ങ്ങ​​​​​​ത്തി​​​​​​ൽ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മു​​​​​​ണ്ട്. മു​​​​​​മ്പ് ക​​​​​​ർ​​​​​​ക്ക​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന പ​​​​​​ല കൃ​​​​​​ഷി​​​​​​ക​​​​​​ളും ഇ​​​​​​പ്പോ​​​​​​ൾ ചി​​​​​​ങ്ങ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ത്തേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്നു.
കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ മാ​​​​​​റു​​​​​​മ്പോ​​​​​​ൾ കൃ​​​​​​ഷി​​​​​​യു​​​​​​ടെ സ​​​​​​മ​​​​​​യ​​​​​​വും മാ​​​​​​റും. കൃ​​​​​​ഷി ചെ​​​​​​യ്യു​​​​​​ന്ന സ​​​​​​മ​​​​​​യ​​​​​​ത്ത് കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ സ്വ​​​​​​ഭാ​​​​​​വം മാ​​​​​​റി​​​​​​യാ​​​​​​ൽ ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ച്ച ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള വി​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നി​​​​​​ല്ല. പ​​​​​​ഴ​​​​​​യ​​​​​​കാ​​​​​​ല​​​​​​ത്ത് ല​​​​​​ഭി​​​​​​ച്ചി​​​​​​രു​​​​​​ന്ന ഗു​​​​​​ണ​​​​​​വും മേ​​​​​​ന്മ​​​​​​യും ചി​​​​​​ല​​​​​​പ്പോ​​​​​​ൾ ല​​​​​​ഭി​​​​​​ക്കാ​​​​​​തെ പോ​​​​​​കാ​​​​​​നും സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ട്. പ്ര​​​​​​കൃ​​​​​​തി​​​​​​യു​​​​​​ടെ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് കൃ​​​​​​ഷി​​​​​​യെ​​​​​​യും മാ​​​​​​റ്റേ​​​​​​ണ്ടി​​​​​​വ​​​​​​രും.

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത വി​​​​​​ത്തി​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​ചാ​​​​​​രം ഭ​​​​​​ക്ഷ്യ​​​​​​ക്ഷാ​​​​​​മത്തിനു പരിഹാരമാകുമോ?

തീ​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യും ക​​​​​​ഴി​​​​​​യുമെ​​​​​​ന്നാ​​​​​​ണ് എ​​​​​ന്‍റെ വി​​​​​​ശ്വാ​​​​​​സം. പ​​​​​​ണ്ടു​​​​​​കാ​​​​​​ല​​​​​​ത്ത് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന നെ​​​​​​ൽ​​​​​​പ്പാട​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഒ​​​​​​രു തു​​​​​​ണ്ടു​​​​​പോ​​​​​​ലും ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ശൂ​​​​​​ന്യ​​​​​​മാ​​​​​​യി കി​​​​​​ട​​​​​​ന്നി​​​​​​രു​​​​​​ന്നി​​​​​​ല്ല. ഓ​​​​​​രോ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തും കൃ​​​​​​ഷി ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു. നെ​​​​​​ൽ​​​​​​കൃ​​​​​​ഷി ന​​​​​​മ്മു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​തു​​​​​​പോലെ, ഇ​​​​​​ന്ന് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ 14 ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലും ല​​​​​​ഭ്യ​​​​​​മാ​​​​​​യ വ​​​​​​യ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ൽ നെ​​​​​​ൽ​​​​​​കൃ​​​​​​ഷി ചെ​​​​​​യ്യാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞാ​​​​​​ൽ ഭ​​​​​​ക്ഷ്യ​​​​​​ക്ഷാ​​​​​​മം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നും ഭ​​​​​​ക്ഷ്യ​​​​​​സു​​​​​​ര​​​​​​ക്ഷ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​നും സാ​​​​​​ധി​​​​​​ക്കും. ഭ​​​​​​ക്ഷ്യ​​​​​​സു​​​​​​ര​​​​​​ക്ഷ എ​​​​​​ന്ന​​​​​​ത് വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ അ​​​​​​രി ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ട് മാ​​​​​​ത്രം ഉ​​​​​​റ​​​​​​പ്പാ​​​​​​കു​​​​​​ന്ന ഒ​​​​​​ന്ന​​​​​​ല്ല. ന​​​​​​മു​​​​​​ക്ക് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ ഭ​​​​​​ക്ഷ​​​​​​ണം ന​​​​​​മ്മു​​​​​​ടെ മ​​​​​​ണ്ണി​​​​​​ൽ​​​​​ത​​​​​​ന്നെ ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശേ​​​​​​ഷി നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ണം.

കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ൾ ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് ഭ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​നാ​​​​​​യി മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രെ ആ​​​​​​ശ്ര​​​​​​യി​​​​​​ക്കു​​​​​​ന്ന സ്ഥി​​​​​​തി വ​​​​​​ന്നാ​​​​​​ൽ അ​​​​​​ത് വ​​​​​​ലി​​​​​​യ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യാ​​​​​​കും. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ഓ​​​​​​രോ കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​വും പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണം. പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ​​​​​​ക്ക് ഓ​​​​​​രോ​​​​​​ന്നി​​​​​​നും അ​​​​​​തി​​​​​​ന്‍റേ​​​താ​​​​​​യ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യു​​​​​​ണ്ട്. അ​​​​​​വ​​​​​​യെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും കൃ​​​​​​ഷി​​​​​​യി​​​​​​റ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം നെ​​​​​​ൽ​​​​​​കൃ​​​​​​ഷി​​​​​​യു​​​​​​ടെ വി​​​​​​സ്തൃ​​​​​​തി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും വേ​​​​​​ണം.

എ​​​​​​ന്തെ​​​​ല്ലാം പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത അ​​​​​​റി​​​​​​വു​​​​​​ക​​​​​​ളാ​​​​​​ണ് പാ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​ത്?

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത വി​​​​​​ത്തു​​​​​​ക​​​​​​ൾ​​​​​​ക്ക് ന​​​​​​മ്മ​​​​​​ൾ ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന രീ​​​​​​തി​​​​​​യി​​​​​​ൽ കൃ​​​​​​ഷി​​​​​​ചെ​​​​​​യ്ത് പ​​​​​​രി​​​​​​പാ​​​​​​ലി​​​​​​ച്ചാ​​​​​​ൽ ഒ​​​​​​രു പ​​​​​​രി​​​​​​ധി​​​​​​വ​​​​​​രെ കീ​​​​​​ട​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കും. പ്ര​​​​​​കൃ​​​​​​തി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ത​​​​​​ന്നെ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു ശേ​​​​​​ഷി ഈ ​​​​​​നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ണ്ട്. അ​​​​​​തു​​​​​​പോ​​​​​​ലെ ത​​​​​​ന്നെ അ​​​​​​തി​​​​​​ന്‍റെ ഗു​​​​​​ണ​​​​​​ങ്ങ​​​​​​ളും ഈ ​​​​​​അ​​​​​​രി ക​​​​​​ഴി​​​​​​ക്കു​​​​​​ന്ന ആ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​ണാ​​​​​​ൻ ക​​​​​​ഴി​​​​​​യും എ​​​​​​ന്നാ​​​​​​ണ് എ​​​​​​ന്‍റെ വി​​​​​​ശ്വാ​​​​​​സം.

എ​​​​ന്‍റെ കൈ​​​​​​യി​​​​​​ലു​​​​​​ള്ള അ​​​​​​റു​​​​​​പ​​​​​​തോ​​​​​​ളം വി​​​​​​ത്തു​​​​​​ക​​​​​​ളും വ​​​​​​യ​​​​​​നാ​​​​​​ടി​​​​​​ന്‍റെ കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ കൃ​​​​​​ഷി ചെ​​​​​​യ്യാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​യാ​​​​​​ണ്. കൃ​​​​​​ഷി​​​​​​യി​​​​​​ൽ പ്ര​​​​​​കൃ​​​​​​തി​​​​​​യെ എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​യാ​​​​​​യി കാ​​​​​​ണ​​​​​​രു​​​​​​ത്. പ്ര​​​​​​കൃ​​​​​​തി​​​​​​യോ​​​​​​ടൊ​​​​​​പ്പം നി​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് വേ​​​​​​ണ്ട​​​​​​ത്.

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത വി​​​​​​ത്തു​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത?

ഓ​​​​​​രോ വി​​​​​​ത്തി​​​​​​നും അ​​​​​​തി​​​​​​ന്‍റേ​​​​താ​​​​​​യ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യു​​​​​​ണ്ട്. ഒ​​​​​​രു വി​​​​​​ത്ത് മ​​​​​​റ്റൊ​​​​​​ന്നി​​​​​​നെ​​​​​​പ്പോ​​​​​​ലെ​​​​​​യ​​​​​​ല്ല. ചി​​​​​​ല വി​​​​​​ത്തു​​​​​​ക​​​​​​ൾ​​​​​​ക്ക് രോ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കാ​​​​​​നു​​​​​​ള്ള ക​​​​​​ഴി​​​​​​വു​​​​​​ണ്ടാ​​​​​​കും. ചി​​​​​​ല​​​​​​ത് പ്ര​​​​​​ത്യേ​​​​​​ക കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്ക് അ​​​​​​നു​​​​​​യോ​​​​​​ജ്യ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും. ചി​​​​​​ല​​​​​​തി​​​​​​ന് അ​​​​​​രി​​​​​​യു​​​​​​ടെ രു​​​​​​ചി​​​​​​യി​​​​​​ലും ഗു​​​​​​ണ​​​​​​ത്തി​​​​​​ലും പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യു​​​​​​ണ്ടാ​​​​​​കും. പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​മാ​​​​​​യി ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ ഓ​​​​​​രോ വി​​​​​​ത്തും അ​​​​​​തി​​​​​​ന്‍റെ സ്വ​​​​​​ഭാ​​​​​​വ​​​​​​മ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചാ​​​​​​ണ് സം​​​​​​ര​​​​​​ക്ഷി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. ഒ​​​​​​രു ത​​​​​​ല​​​​​​മു​​​​​​റ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ടു​​​​​​ത്ത ത​​​​​​ല​​​​​​മു​​​​​​റ​​​​​​യി​​​​​​ലേ​​​​​​ക്ക് വി​​​​​​ത്തു​​​​​​ക​​​​​​ൾ കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​ത് വെ​​​​​​റു​​​​​​തെ​​​​​​യ​​​​​​ല്ല. ഇ​​​​​​ന്ന് ശാ​​​​​​സ്ത്ര​​​​​​വും സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യും വ​​​​​​ള​​​​​​ർ​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​തെ​​​​​​ല്ലാം ന​​​​​​ല്ല​​​​​​താ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ ന​​​​​​മ്മു​​​​​​ടെ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ അ​​​​​​റി​​​​​​വി​​​​​​നെ​​​​​​യും ഒ​​​​​​പ്പം നി​​​​​​ർ​​​​​​ത്ത​​​​​​ണം.

വി​​​​​​ത്ത് എ​​​​​​ന്ന​​​​​​ത് കൃ​​​​​​ഷി​​​​​​ക്കു​​​​​​ള്ള ഒ​​​​​​രു സാ​​​​​​ധ​​​​​​നം മാ​​​​​​ത്ര​​​​​​മ​​​​​​ല്ല. ഒ​​​​​​രു പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തി​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​​​​വും സം​​​​​​സ്കാ​​​​​​ര​​​​​​വും ജീ​​​​​​വി​​​​​​ത​​​​​​രീ​​​​​​തി​​​​​​യും അ​​​​​​തി​​​​​​നൊ​​​​​​പ്പം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ വി​​​​​​ത്തു​​​​​​ക​​​​​​ൾ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത് ന​​​​​​മ്മു​​​​​​ടെ പൈ​​​​​​തൃ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു ഭാ​​​​​​ഗം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന് തു​​​​​​ല്യ​​​​​​മാ​​​​​​ണ്. 

ല​​​​​​ളി​​​​​​ത​​​​​​ ജീ​​​​​​വി​​​​​​ത​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച്?

ഞാ​​​​​​ൻ ഇ​​​​​​തു​​​​​​വ​​​​​​രെ ആ​​​​​​ഡം​​​​​​ബ​​​​​​ര​​​​​​ജീ​​​​​​വി​​​​​​തം ന​​​​​​യി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ ഇ​​​​​​നി ആ​​​​​​ഡം​​​​​​ബ​​​​​​ര​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ക്കാ​​​​​​നും ജീ​​​​​​വി​​​​​​ക്കാ​​​​​​നും എ​​​​​​നി​​​​​​ക്ക് സാ​​​​​​ധി​​​​​​ക്കി​​​​​​ല്ല. ഏ​​​​​​റ്റ​​​​​​വും ന​​​​​​ല്ലൊ​​​​​​രു ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​നാ​​​​​​യി ജീ​​​​​​വി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന​​​​​​താ​​​​​​ണ് എ​​​​​​ന്‍റെ ആ​​​​​​ഗ്ര​​​​​​ഹം. ചെ​​​​​​റു​​​​​​പ്പ​​​​​​കാ​​​​​​ല​​​​​​ത്ത് പ​​​​​​ഠി​​​​​​ച്ച ശീ​​​​​​ലം മ​​​​​​നു​​​​​​ഷ്യ​​​​​​ൻ ഉ​​​​​​ള്ള കാ​​​​​​ലം മ​​​​​​റ​​​​​​ക്കു​​​​​​മോ? ചെ​​​​​​റു​​​​​​പ്പ​​​​​​ത്തി​​​​​​ൽ​​​​​​ത​​​​​​ന്നെ ല​​​​​​ളി​​​​​​ത​​​​​​മാ​​​​​​യി ജീ​​​​​​വി​​​​​​ക്കാ​​​​​​നും ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​നം ചെ​​​​​​യ്യാ​​​​​​നും പ​​​​​​ഠി​​​​​​ച്ചു. അ​​​​​​തു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ഇ​​​​​​ന്നും തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​ത്. കൃ​​​​​​ഷി​​​​​​യാ​​​​​​ണ് എ​​​​ന്‍റെ ജീ​​​​​​വി​​​​​​തം. മ​​​​​​ണ്ണി​​​​​​നോ​​​​​​ടൊ​​​​​​പ്പം ജീ​​​​​​വി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ അ​​​​​​തി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​​​​ള്ള ജീ​​​​​​വി​​​​​​ത​​​​​​മാ​​​​​​ണ് വേ​​​​​​ണ്ട​​​​​​ത്.

പു​​​​​​ര​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തും ആ​​​​​​ളു​​​​​​ക​​​​​​ൾ ആ​​​​​​ദ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തും സ​​​​​​ന്തോ​​​​​​ഷ​​​​​​മു​​​​​​ള്ള കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ജീ​​​​​​വി​​​​​​ത​​​​​​രീ​​​​​​തി മാ​​​​​​റ്റേ​​​​​​ണ്ട​​​​​​തി​​​​​​ല്ല. കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ഇ​​​​​​റ​​​​​​ങ്ങി മ​​​​​​ണ്ണി​​​​​​ൽ പ​​​​​​ണി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് എ​​​​​​നി​​​​​​ക്ക് സ​​​​​​ന്തോ​​​​​​ഷം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത്.

കൃ​​​​​​ഷി ലാ​​​​​​ഭ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണോ?

തീ​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യും കൃ​​​​​​ഷി ലാ​​​​​​ഭ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്. ഇ​​​​​​ന്ന് വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ കി​​​​​​ലോ​​​​​​ഗ്രാ​​​​​​മി​​​​​​ന് 70 രൂ​​​​​​പ​​​​​​യോ​​​​​​ളം വി​​​​​​ല​​​​​​യ്ക്ക് ജൈ​​​​​​വ​​​​​​കൃ​​​​​​ഷി ചെ​​​​​​യ്ത കു​​​​​​ത്ത​​​​​​രി വാ​​​​​​ങ്ങാ​​​​​​ൻ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ കാ​​​​​​ത്തു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. രാ​​​​​​സ​​​​​​വ​​​​​​ള​​​​​​ങ്ങ​​​​​​ളും കീ​​​​​​ട​​​​​​നാ​​​​​​ശി​​​​​​നി​​​​​​ക​​​​​​ളും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ത്ത​​​​​​തും ഭ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ ന​​​​​​ല്ല​​​​​​യി​​​​​​നം അ​​​​​​രി ല​​​​​​ഭി​​​​​​ച്ചാ​​​​​​ൽ അ​​​​​​ത് ഏ​​​​​​റ്റ​​​​​​വും ന​​​​​​ല്ല​​​​​​താ​​​​​​ണെ​​​​​​ന്ന് ക​​​​​​രു​​​​​​തു​​​​​​ന്ന ആ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണ് സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ലും. അ​​​​​​തി​​​​​​നാ​​​​​​ൽ നെ​​​​​​ൽ​​​​​​കൃ​​​​​​ഷി ചെ​​​​​​യ്യു​​​​​​ന്ന ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്ക് കൃ​​​​​​ഷി മു​​​​​​ന്നോ​​​​​​ട്ടു​​​​​​ കൊ​​​​​​ണ്ടു​​​​​​പോ​​​​​​കാ​​​​​​ൻ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​യി ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടേ​​​​​​ണ്ടി​​​​​​വ​​​​​​രി​​​​​​ല്ല എ​​​​​​ന്നാ​​​​​​ണ് എ​​​​ന്‍റെ അ​​​​​​ഭി​​​​​​പ്രാ​​​​​​യം. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ന് ന​​​​​​ല്ല വി​​​​​​ല ല​​​​​​ഭി​​​​​​ച്ചാ​​​​​​ൽ കൃ​​​​​​ഷി നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കും. വാ​​​​​​ങ്ങു​​​​​​ന്ന ആ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് തൃ​​​​​​പ്തി​​​​​​യോ​​​​​​ടെ ന​​​​​​ല്ല ഭ​​​​​​ക്ഷ​​​​​​ണം ക​​​​​​ഴി​​​​​​ക്കാ​​​​​​നും സാ​​​​​​ധി​​​​​​ക്കും. ഇ​​​​​​തി​​​​​​ലൂ​​​​​​ടെ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​ന്‍റെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ഭ​​​​​​ദ്ര​​​​​​ത​​​​​​യും ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യും.

കൃ​​​​​​ഷി​​​​​​യെ ന​​​​​​ഷ്ട​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യാ​​​​​​യി മാ​​​​​​ത്രം കാ​​​​​​ണേ​​​​​​ണ്ട കാ​​​​​​ര്യ​​​​​​മി​​​​​​ല്ല. ന​​​​​​ല്ല രീ​​​​​​തി​​​​​​യി​​​​​​ൽ കൃ​​​​​​ഷി ചെ​​​​​​യ്യു​​​​​​ക​​​​​​യും ന​​​​​​ല്ല ഉ​​​​​​ത്പ​​​​​​ന്നം ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​തി​​​​​​ന് യോ​​​​​​ജി​​​​​​ച്ച വി​​​​​​പ​​​​​​ണി ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്താ​​​​​​ൽ കൃ​​​​​​ഷി ന​​​​​​ല്ല വ​​​​​​രു​​​​​​മാ​​​​​​നം ന​​​​​​ൽ​​​​​​കു​​​​​​ന്ന മേ​​​​​​ഖ​​​​​​ല​​​​​​യാ​​​​​​ണ്.

Tags : FarmersDay Agriculture Mylife Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up