x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വികസനവിപ്ലവം വൃദ്ധജനങ്ങളുടെ ചെലവിൽ

ഡോ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ
Published: February 25, 2026 12:34 AM IST | Updated: February 25, 2026 12:35 AM IST

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ക്ഷാ​മ​ബ​ദ്ധ ഗ​ഡു​ക്ക​ൾ മു​ഴു​വ​നും സ​ർ​ക്കാ​ർ കൊ​ടു​ത്തു തീ​ർ​ത്തു. കു​ടി​ശി​ക​യു​ള്ള​ത് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ ല​യി​പ്പി​ക്കു​മെ​ന്നും പ്ര​ഖ്യാ​പ​ന​വു​മു​ണ്ട്. വി​ല​ക്ക​യ​റ്റം മൂ​ലം കൈ​യി​ൽ കി​ട്ടു​ന്ന​തി​ന്‍റെ മൂ​ല്യം കു​റ​ഞ്ഞു​പോ​കു​ന്ന​ത് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും മാ​ത്ര​മ​ല്ല; നി​കു​തി​ദാ​യ​ക​രാ​യ മു​ഴു​വ​ൻ സാ​ധാ​ര​ണ​ ജ​ന​ങ്ങ​ൾ​ക്കും ഈ ​ന​ഷ്ട​മു​ണ്ടാ​കു​ന്നു​ണ്ട്. പ​ക്ഷേ, ഈ ​ദു​രി​തം നി​ശ​ബ്ദ​മാ​യി സ​ഹി​ക്കാ​നാ​ണ് അ​വ​രു​ടെ വി​ധി. അ​തി​ൽ ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​മാ​ണ് ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​ർ.

ഡോ. ​തോ​മ​സ് ഐ​സ​ക് 2021ൽ ​ധ​ന​മ​ന്ത്രി​പ​ദ​ത്തി​ൽ​നി​ന്നു പ​ടി​യി​റ​ങ്ങി​യ​ത് ക്ഷേ​മ​പെ​ൻ​ഷ​ൻ 1600 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടാ​ണ്. അ​തി​നു​ശേ​ഷം 2025 വ​രെ ക്ഷേ​മ​പെ​ൻ​ഷ​നി​ൽ ഒ​രു രൂ​പ​പോ​ലും വ​ർ​ധി​പ്പി​ച്ചി​ല്ല. കേ​ര​ള​ത്തി​ൽ ക​ടു​ത്ത വി​ല​ക്ക​യ​റ്റം അ​നു​ഭ​വ​പ്പെ​ട്ട​താ​ണ് ഈ ​കാ​ല​യ​ള​വ് എ​ന്ന് ഓ​ർ​ക്ക​ണം. ഒ​രു വ​ർ​ഷം ക്ഷേ​മ​പെ​ൻ​ഷ​ന്‍റെ മൂ​ല്യ​ത്തി​ൽ ശ​രാ​ശ​രി അ​ഞ്ചു ശ​ത​മാ​നം​ ക​ണ്ട് മൂ​ല്യ​ശോ​ഷ​ണം സം​ഭ​വി​ച്ചു എ​ന്ന് ക​ണ​ക്കാ​ക്കി​യാ​ൽ 62 ല​ക്ഷം വ​രു​ന്ന ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഈ ​കാ​ല​യ​ള​വി​ലു​ണ്ടാ​യ ന​ഷ്ടം എ​ത്ര​വ​രു​മെ​ന്നു നോ​ക്കാം. (പട്ടിക നോക്കുക)

ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​രു​ടെ പോ​ക്ക​റ്റി​ൽ​നി​ന്ന് അ​വ​ർ അ​റി​യാ​തെ 7232.62 കോ​ടി ക​വ​ർ​ന്നെ​ടു​ത്ത സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ 400 രൂ​പ വ​ർ​ധി​പ്പി​ച്ച് ഞെ​ളി​യു​ക​യാ​ണ്. സ​ത്യ​ത്തി​ൽ 1238.05 രൂ​പ​യു​ടെ കൂ​ടെ​യാ​ണ് 400 രൂ​പ വ​ർ​ധി​പ്പി​ച്ച​ത്. അ​താ​യ​ത്, 1600 രൂ​പ​യി​ൽ​നി​ന്ന് 1638.05 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. ഏ​ക​ദേ​ശം അ​ഞ്ചു വ​ർ​ഷംകൊ​ണ്ടു​ണ്ടാ​യ യ​ഥാ​ർ​ഥ വ​ർ​ധ​ന 38.05 രൂ​പ മാ​ത്രം!

നി​ഷ്ക​ള​ങ്ക​രാ​യ ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​ർ ഓ​ർ​ക്കു​ന്ന​ത് 400 രൂ​പ വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​രി​നെ​യാ​ണ്. 7232.62 കോ​ടി ക​വ​ർ​ന്നെ​ടു​ത്ത​ത് അ​വ​ർ തി​രി​ച്ച​റി​യു​ന്നി​ല്ല. ക്ഷേ​മ​പെ​ൻ​ഷ​ൻ കൊ​ടു​ക്കാ​നെ​ന്ന പേ​രി​ൽ പെ​ട്രോ​ളി​ന്‍റെ​യും മ​ദ്യ​ത്തി​ന്‍റെ​യും മേ​ൽ സെ​സ് ഏ​ർ​പ്പെ​ടു​ത്തി മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ച്ച​തും അ​വ​ർ ഓ​ർ​ക്കു​ന്നി​ല്ല. ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, ഡ​ൽ​ഹി, ഹ​രി​യാ​ന, പു​തു​ച്ചേ​രി, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് ക്ഷേ​മ​പെ​ൻ​ഷ​ൻ. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ അ​ടു​ത്തകാ​ല​ത്ത് ക്ഷേ​മ​പെ​ൻ​ഷ​ൻ 4,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. ഇ​തൊ​ന്നും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ വ​രി​ക​യി​ല്ല.

പ​ക്ഷേ, സ​ർ​ക്കാ​രി​നു പ​റ​ഞ്ഞു​നി​ല്ക്കാം. ക്ഷേ​മ​പെ​ൻ​ഷ​ൻ അ​വ​കാ​ശ​മ​ല്ല, ഔ​ദാ​ര്യ​മാ​ണ് എ​ന്നാ​ണ​ല്ലോ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ച​ത്. ഔ​ദാ​ര്യം ത​ന്നെ​യാ​ണെ​ന്നാ​ണ് പാ​വ​പ്പെ​ട്ട ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​രും വി​ശ്വ​സി​ക്കു​ന്ന​ത്. ദാ​നം കി​ട്ടി​യ പ​ശു​വി​ന്‍റെ വാ​യി​ൽ പ​ല്ലു​ണ്ടോ എ​ന്ന് നോ​ക്ക​രു​തെ​ന്ന​ല്ലേ? കേ​ര​ള​ത്തി​ൽ വ​ലി​യ വി​ക​സ​നവി​പ്ല​വ​മാ​ണ​ല്ലോ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന​ല്ല​ത്; ന​ട​ക്ക​ട്ടെ. പ​ക്ഷേ അ​ത് പാ​വ​പ്പെ​ട്ട വൃ​ദ്ധ​ജ​ന​ങ്ങ​ളു​ടെ​ത​ന്നെ പേ​രി​ൽ വേ​ണോ?

(ലേ​ഖ​ക​ൻ ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ൻ​സ് ആ​ന്‍​ഡ് ടാ​ക്സേ​ഷ​നി​ലെ
മു​ൻ ഫാ​ക്ക​ൽ​റ്റി​യം​ഗ​മാ​ണ്)

K-Rail Survey

Tags : Development revolution elderly expense Welfare pensioners

Recent News

Corehub Up