x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരഞ്ഞെടുപ്പ് ചൂടായി ആത്മവിശ്വാസത്തോടെ മുന്നണികൾ

സാബു ജോൺ
Published: March 29, 2026 12:35 AM IST | Updated: March 29, 2026 12:39 AM IST

വോ​​​ട്ടെ​​​ടു​​​പ്പി​​​ലേ​​​ക്ക് ഇ​​​നി പ​​​ന്ത്ര​​​ണ്ടു​​ നാ​​​ൾ മാ​​​ത്രം. വേ​​​ന​​​ൽ​​​ച്ചൂ​​​ടി​​​നെ​​​യും വെ​​​ല്ലു​​​ന്ന ചൂ​​​ടി​​​ലെ​​​ത്തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു രാ​​​ഷ്‌​​ട്രീ​​യം. ആ​​​രോ​​​പ​​​ണ-​​​പ്ര​​​ത്യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ പെ​​​രു​​​മ​​​ഴ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ത്യേ​​​ക​​​ത.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം​​ സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പി​​​ച്ച മ​​​ട്ടി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ന്നോ​​​ട്ടു പോ​​​കു​​​മ്പോ​​​ൾ ഭ​​​ര​​​ണം പി​​​ടി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് ഒ​​​രു സം​​​ശ​​​യ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നി​​​ല്ല. ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന എ​​​ൻ​​​ഡി​​​എ​​​യ്ക്ക് അ​​​ത്ത​​​രം അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളി​​​ല്ലെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ശേ​​​ഷം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്രാ​​​തി​​​നി​​​ധ്യ​​​മു​​​ള്ള നി​​​ർ​​​ണാ​​​യ​​​ക ശ​​​ക്തി​​​യാ​​​യി മാ​​​റാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് അ​​​വ​​​ർ​​ക്ക്.

ഡീ​​​ൽ ആ​​​രോ​​​പ​​​ണം

സി​​​പി​​​എം-​​​ബി​​​ജെ​​​പി ഡീ​​​ൽ എ​​​ന്ന ആ​​​രോ​​​പ​​​ണം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ പ്ര​​​ചാ​​​ര​​​ണ രം​​​ഗ​​​ത്ത് ഡീ​​​ലു​​​ക​​​ളു​​​ടെ കു​​​ത്തൊ​​​ഴു​​​ക്കു ത​​​ന്നെ​​​യാ​​​യി. കോ​​​ണ്‍​ഗ്ര​​​സ്- ബി​​​ജെ​​​പി ഡീ​​​ൽ എ​​​ന്ന് ഇ​​​ട​​​തു​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ച​​​പ്പോ​​​ൾ സി​​​പി​​​എം- കോ​​​ണ്‍​ഗ്ര​​​സ് ഡീ​​​ൽ എ​​​ന്നാ​​​യി ബി​​​ജെ​​​പി. കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ജ​​​മാ അ​​​ത്തെ ബ​​​ന്ധ​​​ത്തെ രാ​​ഷ്‌​​ട്രീ​​യ വി​​​ഷ​​​യ​​​മാ​​​യി സി​​​പി​​​എം ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​മ്പോ​​​ൾ എ​​​സ്ഡി​​​പി​​​ഐ- സി​​​പി​​​എം ബ​​​ന്ധ​​​മെ​​​ന്ന ആ​​​ക്ഷേ​​​പ​​​വും അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞു. മു​​​സ്ലിം​​​ലീ​​​ഗ് ജ​​​മാ അ​​​ത്തെ ഇ​​​സ്ലാ​​​മി​​​യു​​​ടെ നി​​​ർ​​​ബ​​​ന്ധ​​​ത്തി​​​നു വ​​​ഴ​​​ങ്ങി​​​യാ​​​ണ് ഡോ.​​​എം.​​​കെ. മു​​​നീ​​​റി​​​നു സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം നി​​​ഷേ​​​ധി​​​ച്ച​​​തെ​​​ന്നു സി​​​പി​​​എം നേ​​​താ​​​വ് എ​​​ള​​​മ​​​രം ക​​​രീം ആ​​​രോ​​​പി​​​ക്കു​​​മ്പോ​​​ൾ വേ​​​ങ്ങ​​​ര സീ​​​റ്റ് കെ.​​​എം. ഷാ​​​ജി​​​ക്കു കൊ​​​ടു​​​ത്ത് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി മ​​​ല​​​പ്പു​​​റ​​​ത്തേ​​​ക്കു മാ​​​റി​​​യ​​​തി​​​നു പി​​​ന്നി​​​ൽ ജ​​​മാ അ​​​ത്തെ ഇ​​​സ്‌ലാ മി​​​യു​​​ടെ ക​​​ര​​​ങ്ങ​​​ളു​​​ണ്ടെ​​ന്നു ​സി​​​പി​​​എം നേ​​​താ​​​വ് എ.​​​കെ. ബാ​​​ല​​​ൻ ആ​​​രോ​​​പി​​​ച്ചു. ലീ​​​ഗ് നേ​​​തൃ​​​ത്വ​​​മാ​​​ക​​​ട്ടെ ഇ​​​തെ​​​ല്ലാം അ​​​പ്പാ​​​ടെ നി​​​ഷേ​​​ധി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ഡീ​​​ൽ ആ​​​രോ​​​പ​​​ണം സി​​​പി​​​എ​​​മ്മി​​​നും ബി​​​ജെ​​​പി​​​ക്കും ത​​​ല​​​വേ​​​ദ​​​ന സൃ​​​ഷ്‌​​ടി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് പോ​​​ലെ​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യാ​​​ണ് സ​​​തീ​​​ശ​​​ൻ ഡീ​​​ൽ ആ​​​രോ​​​പ​​​ണം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​ന്ന​​​യി​​​ച്ചു​​വ​​​രു​​​ന്ന​​​ത്. എ​​​ൻ​​​ഡി​​​എ​​​യി​​​ൽ ബി​​​ജെ​​​പി​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള പ​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും ട്വ​​​ന്‍റി ട്വ​​​ന്‍റി​​​ക്കു ന​​​ൽ​​​കി​​​യ​​​തും ആ​​​ക്ഷേ​​​പ​​​വി​​​ധേ​​​യ​​​മാ​​​യി. കു​​​ന്ന​​​ത്തു​​​നാ​​ട്ടിലും ചു​​​റ്റു​​​വ​​​ട്ട​​​ത്തു​​​​ള്ള ഏ​​​താ​​​നും പ​​​ഞ്ചാ​​​യ​​​ത്തു​​ക​​​ളി​​​ലും മാ​​​ത്രം ഒ​​​തു​​​ങ്ങി​​നി​​​ൽ​​​ക്കു​​​ന്ന ട്വ​​​ന്‍റി ട്വ​​​ന്‍റി​​​ക്ക് ഏ​​​റ്റു​​​മാ​​​നൂ​​​ർ പോ​​​ലെ​​​യു​​​ള്ള സീ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ പി​​​ന്നി​​​ൽ ഡീ​​​ൽ ഉ​​​ണ്ടെ​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ഡീ​​​ൽ ആ​​​രോ​​​പ​​​ണം ച​​​ർ​​​ച്ച​​​യാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ൽ സ​​​തീ​​​ശ​​​ൻ വി​​​ജ​​​യി​​​ച്ചു.

മ​​​നഃ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ മു​​​ൻ​​​തൂ​​​ക്കം നേ​​​ടാ​​​ൻ

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ മ​​​നഃ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ മു​​​ൻ​​​തൂ​​​ക്കം നേ​​​ടു​​​ന്ന​​​തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം നേ​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​റി​​​യാം. വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ മ​​​ന​​​സി​​​ലേ​​​ക്ക് ഒ​​​രു ധാ​​​ര​​​ണ ഉ​​​റ​​​പ്പി​​​ച്ചു വി​​​ടു​​​ന്ന​​​വ​​​ർ​​​ക്കു മു​​​ൻ​​​തൂ​​​ക്കം നേ​​​ടാ​​​നാ​​​കും.

ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളും വി​​​ജ​​​യി​​​ച്ച യു​​​ഡി​​​എ​​​ഫി​​​ന് ആ​​​യി​​​രു​​​ന്നു മാ​​​ന​​​സി​​​ക മു​​​ൻ​​​തൂ​​​ക്കം. ത​​​ദ്ദേ​​​ശ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം വ​​​ന്ന​​​തി​​​നു​​ശേ​​​ഷം, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് എ​​​ന്നൊ​​​രു സം​​​സാ​​​രം രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ അ​​​വ​​​ർ വി​​​ജ​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​മ്പാ​​​യി ഉ​​​ദ്ഘാ​​​ട​​​ന​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​ശ്വാ​​​സ​​​ന​​​ട​​​പ​​​ടി​​​ക​​​ളും വ​​​ലി​​​യ തോ​​​തി​​​ൽ ന​​​ട​​​ത്തി ത​​​ങ്ങ​​​ൾ​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സം ന​​ഷ്‌​​ട​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു സാ​​​ധി​​​ച്ചു. അ​​​തി​​​നു പു​​​റ​​​മേ കേ​​​ര​​​ളം ഇ​​​ന്നോ​​​ളം ക​​​ണ്ടി​​ട്ടി​​​ല്ലാ​​​ത്ത വി​​​ധ​​​ത്തി​​​ലു​​​ള്ള പ​​​ര​​​സ്യ​​​പ്ര​​​ള​​​യ​​​ത്തി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​ച്ചെ​​​ല്ലാ​​​ൻ അ​​​വ​​​ർ ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​വും അ​​​വ​​​ഗ​​​ണി​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഭ​​​ര​​​ണം പി​​​ടി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത് കു​​​റ​​​ഞ്ഞ​​പ​​​ക്ഷം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ എ​​​ങ്കി​​​ലും ബി​​​ജെ​​​പി​​​ക്കാ​​​രി​​​ൽ സൃ​​​ഷ്ടി​​​ച്ച മാ​​​ന​​​സി​​​ക മു​​​ൻ​​​തൂ​​​ക്കം ചെ​​​റു​​​ത​​​ല്ല.

വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​​ക​​​ൾ

നൂ​​​റി​​​ലേ​​​റെ സീ​​​റ്റു​​​ക​​​ൾ നേ​​​ടി യു​​​ഡി​​​എ​​​ഫി​​​നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​കൊ​​​ണ്ടു​​വ​​​രു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു നാ​​​ളു​​​ക​​​ളാ​​​യി. ഇ​​​പ്പോ​​​ഴും അ​​​ദ്ദേ​​​ഹം അ​​​തു​​ത​​​ന്നെ പ​​​റ​​​യു​​​ന്നു. അ​​​തി​​​നു സാ​​​ധി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ രാ​​ഷ്‌​​ട്രീ​​​യ​​​വ​​​ന​​​വാ​​​സ​​​ത്തി​​​നു പോ​​​കു​​​മെ​​​ന്നു​​വ​​​രെ സ​​​തീ​​​ശ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​താ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ത്മ​​​വി​​​ശാ​​​സ​​​ത്തി​​​ന്‍റെ ത​​​ലം.

യു​​​ഡി​​​എ​​​ഫി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി എ​​​ൽ​​​ഡി​​​എ​​​ഫ് പ​​​റ​​​യു​​​ന്ന​​​ത് 110 സീ​​​റ്റ് ആ​​​ണ്. അ​​​ൽ​​​പം ക​​​ട​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മാ​​​ണെ​​​ങ്കി​​​ലും അ​​​ണി​​​ക​​​ളു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം പി​​​ടി​​​ച്ചു​​നി​​​ർ​​​ത്താ​​​ൻ ഇ​​​തൊ​​​ക്കെ വേ​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ​​​ക്ക​​​റി​​​യാം. ബി​​​ജെ​​​പി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത് ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ളാ​​​ണ്. അ​​​തി​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടെ​​ന്ന് ​അ​​​വ​​​ർ ഉ​​​റ​​​ച്ചു വി​​​ശ്വ​​​സി​​​ക്കു​​​ന്നു. ആ​​​ർ​​​ക്കും ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​കൂ​​​ടി വ​​​ന്നാ​​​ൽ അ​​​വ​​​ർ​​​ക്ക് അ​​​തൊ​​​രു സു​​​വ​​​ർ​​​ണാ​​​വ​​​സ​​​ര​​​മാ​​​കും.

K-Rail Survey

നാ​​​യ​​​ക​​​ർ അ​​​ര​​​ങ്ങു നി​​​റ​​​യു​​​മ്പോ​​​ൾ

ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് ഒ​​​രേ​​​യൊ​​​രു നാ​​​യ​​​ക​​​നേ​​​യു​​​ള്ളു. അ​​​തു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ്. പ​​​ര​​​സ്യ​​ബോ​​​ർ​​​ഡു​​​ക​​​ളി​​​ലും പോ​​​സ്റ്റ​​​റു​​​ക​​​ളി​​​ലും മ​​​റ്റു സാ​​​മ​​​ഗ്രി​​​ക​​​ളി​​​ലു​​​മെ​​​ല്ലാം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മു​​​ഖം മാ​​​ത്ര​​​മാ​​​ണു നി​​​റ​​​ഞ്ഞു നി​​​ൽ​​​ക്കു​​​ന്ന​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ അ​​​ജ​​​ൻ​​​ഡ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തും മു​​​ഖ്യ​​​മ​​​ന്ത്രിത​​​ന്നെ. വ​​​ട​​​ക്കു​​നി​​​ന്നു തെ​​​ക്കോ​​​ട്ടേ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു രം​​​ഗ​​​ത്തു വ​​​ലി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വ​​​ഴി​​​വ​​​യ്ക്കു​​​ന്നു​​​മു​​​ണ്ട്.

യു​​​ഡി​​​എ​​​ഫി​​​നു നാ​​​യ​​​ക​​​രു​​​ടെ നി​​​ര ത​​​ന്നെ​​​യാ​​​ണ്. അ​​​വ​​​രു​​​ടെ ബ​​​ല​​​വും ബ​​​ല​​​ഹീ​​​ന​​​ത​​​യും അ​​​തു​​ത​​​ന്നെ. വി.​​​ഡി. സ​​​തീ​​​ശ​​​നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​മെ​​​ല്ലാം പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ നാ​​​യ​​​ക​​​രാ​​​യു​​​ണ്ട്. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ അ​​​ജ​​​ൻ​​​ഡ നി​​​ശ്ച​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്നു എ​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫി​​​നു ഗു​​​ണം ചെ​​​യ്യു​​​ന്നു​​​ണ്ട്. സ​​​തീ​​​ശ​​​ന്‍റെ ഡീ​​​ൽ ആ​​​രോ​​​പ​​​ണ​​​ത്തി​​​നു ‘നു​​​ണ’ എ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ൽ​​​കു​​​ന്ന​​​ത്.

എ​​​ൻ​​​ഡി​​​എ​​​യി​​​ൽ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ മു​​​ഖ​​​മാ​​​ണു നി​​​റ​​​ഞ്ഞു​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നാ​​​യി ഒ​​​രു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​യ​​​തേ ഉ​​​ള്ളു​​​വെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലെ പ്ര​​​ധാ​​​ന മു​​​ഖ​​​മാ​​​യി മാ​​​റാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു നേ​​​ട്ട​​​മാ​​​ണ്.

യു​​​ഡി​​​എ​​​ഫും എ​​​ൽ​​​ഡി​​​എ​​​ഫും പോ​​​ലെ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ഒ​​​രു പ്ര​​​ചാ​​​ര​​​ണ ത​​​ന്ത്രം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന​​​പ്പു​​​റം ശ​​​ക്തി​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് എ​​​ൻ​​​ഡി​​​എ​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണം നീ​​​ങ്ങു​​​ന്ന​​​ത്. വി​​​ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള ഏ​​​താ​​​നും മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​നം ശ​​​ക്ത​​​മാ​​​യി കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി എ​​​ത്തു​​​ന്ന​​​തോ​​​ടെ എ​​​ൻ​​​ഡി​​​എ​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണം കൂ​​​ടു​​​ത​​​ൽ ക​​​ള​​​റാ​​​കു​​​മെ​​​ന്നു ക​​​രു​​​താം.

വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ ഒ​​​തു​​​ങ്ങി പ്ര​​​ചാ​​​ര​​​ണരം​​​ഗം

ഡീ​​​ൽ ആ​​​രോ​​​പ​​​ണ​​​വും ചെ​​​റ്റ​​​ത്ത​​​രം, കോ​​​മാ​​​ളി പ്ര​​​യോ​​​ഗ​​​ങ്ങ​​​ളും മ​​​റ്റു​​​മാ​​​ണു പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്ത് ഇ​​​പ്പോ​​​ഴും നി​​​റ​​​ഞ്ഞുനി​​​ൽ​​​ക്കു​​​ന്ന​​​ത്. വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളോ വി​​​ക​​​സ​​​ന​​​മി​​​ല്ലാ​​​യ്മ​​​യോ വി​​​ക​​​സ​​​ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളോ ഇ​​​പ്പോ​​​ഴും മു​​​ഖ്യ​​​വി​​​ഷ​​​യ​​​മാ​​​യി വ​​​ന്നി​​​ട്ടി​​​ല്ല. കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ച ഗാ​​​ര​​​ന്‍റി​​​ക​​​ൾ പോ​​​ലും വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ മു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യും ഇ​​​തു​​​വ​​​രെ ക​​​ത്തി​​​ക്ക​​​യ​​​റി​​​യി​​​ട്ടി​​​ല്ല.

തു​​​ട​​​ക്ക​​​ത്തി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം എ​​​ൽ​​​ഡി​​​എ​​​ഫി​​​നു ല​​​ഭി​​​ച്ചെ​​​ങ്കി​​​ൽ പി​​​ന്നീ​​​ട് അ​​​വ​​​രു​​​ടെ നേ​​​താ​​​ക്ക​​​ൾ യു​​​ഡി​​​എ​​​ഫ് പാ​​​ള​​​യ​​​ത്തി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത് അ​​​വ​​​രെ ഞെ​​​ട്ടി​​​ച്ചു. ജി. ​​​സു​​​ധാ​​​ക​​​ര​​​നെ​​പോ​​​ലെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ൾ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി എ​​​ന്ന​​​ത് സി​​​പി​​​എ​​​മ്മി​​​നും എ​​​ൽ​​​ഡി​​​എ​​​ഫി​​​നും ചി​​​ന്തി​​​ക്കാ​​​വു​​​ന്ന കാ​​​ര്യ​​​മ​​​ല്ലാ​​​യി​​​രു​​​ന്നു. ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലും പ​​​യ്യ​​​ന്നൂ​​​രി​​​ലും മ​​​റ്റു പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പാ​​​ർ​​​ട്ടി വി​​​ട്ടു പോ​​​യ​​​വ​​​ർ യു​​​ഡി​​​എ​​​ഫി​​​നു വോ​​​ട്ടു കൊ​​​ണ്ടു​​വ​​​രു​​​മോ എ​​​ന്നും ക​​​ണ്ട​​റി​​​യ​​​ണം. ഏ​​​താ​​​യാ​​​ലും പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലു​​​ണ്ടാ​​യ ​പൊ​​​ട്ടി​​​ത്തെ​​​റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു ക്ഷീ​​​ണം ചെ​​​യ്യാ​​​നാ​​​ണു സാ​​​ധ്യ​​​ത ഏ​​​റെ​​​യും. അ​​​തേ​​​സ​​​മ​​​യം, തു​​​ട​​​ക്ക​​​ത്തി​​​ൽ ഉ​​​ണ്ടാ​​യി​​​രു​​​ന്ന വി​​​മ​​​ത​​​പ്ര​​​ശ്നം ഏ​​​റെ​​​ക്കു​​​റെ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ യു​​​ഡി​​​എ​​​ഫി​​​നു സാ​​​ധി​​​ച്ചു.

അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​വാ​​​ദ​​​ങ്ങ​​​ൾ വി​​​ട്ടു മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​രം​​​ഗ​​​ത്തു ച​​​ർ​​​ച്ച​​​യാ​​​കു​​​മെ​​​ന്നു വേ​​​ണം ക​​​രു​​​താ​​​ൻ. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​വും പ്ര​​​ചാ​​​ര​​​ണ​​​ത്തെ മാ​​​റ്റി​​മ​​​റി​​​ക്കാം. ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം താ​​​ഴേ​​​ത്ത​​​ട്ടി​​​ൽ ശ​​​ക്ത​​​മാ​​​ണെ​​​ന്നാ​​​ണു യു​​​ഡി​​​എ​​​ഫി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. വോ​​​ട്ടെ​​​ടു​​​പ്പു ദി​​​വ​​​സ​​​മാ​​​കു​​​മ്പോ​​​ഴേ​​​ക്കും അ​​​തു വ​​​ള​​​ർ​​​ന്നു​​വ​​​ന്നു യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ ഒ​​​രു ത​​​രം​​​ഗ​​​മാ​​​യി മാ​​​റു​​​മെ​​​ന്ന് അ​​​വ​​​ർ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​രം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു എ​​​ന്നും ഇ​​​പ്പോ​​​ൾ കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി മാ​​​റി​​​ക്കൊ​​​ണ്ടി​​രി​​​ക്കു​​​ന്നു എ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫും പ​​​റ​​​യു​​​ന്നു. ആ​​​രു​​​ടെ വാ​​​ദ​​​മാ​​​ണു ശ​​​രി​​​യെ​​​ന്ന് അ​​​റി​​​യ​​​ണ​​​മെ​​​ങ്കി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം വ​​​രും​​വ​​​രെ കാ​​​ത്തി​​​രി​​​ക്ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ൽ ബി​​​ജെ​​​പി അ​​​ദ്ഭു​​​തം കാ​​​ട്ടു​​​മോ എ​​​ന്നും ക​​​ണ്ട​​റി​​​യ​​​ണം.

Tags : Fronts confident election heats up LDF UDF NDA Kerala Assembly Election Niyama Sabha Election

Recent News

Corehub Up