x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: April 26, 2026 01:21 AM IST | Updated: April 26, 2026 01:21 AM IST

വാ​ർ​ത്ത​യ്ക്കും വി​ജ്ഞാ​ന​ത്തി​നും വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സ​ത്യാ​ന​ന്ത​ര​കാ​ല​ത്ത്, ദീ​പി​ക സ​ത്യ​ത്തി​ന്‍റെ​യും കൃ​ത്യ​ത​യു​ടെ​യും പ്ര​കാ​ശ​ദീ​പ​മാ​ണ്. മു​ഖ​പ്ര​സം​ഗ​ങ്ങ​ളി​ലും ലേ​ഖ​ന​ങ്ങ​ളി​ലും ഓ​രോ ദി​ന​ത്തി​ലും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന വി​ഷ​യ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും വൈ​പു​ല്യ​വും ധാ​ർ​മി​ക ദൃ​ഢ​ത​യും ധീ​ര​മാ​യ അ​ഭി​പ്രാ​യവി​ന്യാ​സ​വും ദീ​പി​ക​യു​ടെ ഗു​ണ​നി​ല​വാ​രം പ​ത്ര​മാ​ധ്യ​മ രം​ഗ​ത്ത് ഉ​യ​ർ​ന്ന റാ​ങ്കി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും എ​ക്കാ​ല​ത്തെ​യും വ​ക്താ​വും പ്രേ​ഷി​ത പോ​രാ​ളി​യു​മാ​യി ദീ​പി​ക അം​ഗീ​ക​രി​ക്ക​പ്പെ​ട്ടുക​ഴി​ഞ്ഞി​രി​ക്കു​ന്നു. സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ക മാ​ത്ര​മ​ല്ല, അ​വ​യ്ക്കു പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കാ​നും അ​ത് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും ക​ഴി​വും പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യു​മു​ള്ള ഒ​രു സ​ത്‌സം​ഘം ഈ ​പ​ത്ര​മു​ത്ത​ശി​ക്കു ക​രു​ത്താ​യി ഉ​ണ്ടെ​ന്ന​തു വ്യ​ക്തം.

സാ​ഹി​ത്യ​വും സാ​മൂ​ഹ്യാ​വ​ബോ​ധ​വും ദേ​ശീ​യ ആ​ഗോ​ള രാ​ഷ്‌​ട്രീ​യ​വും വി​ദ്യാ​ഭ്യാ​സ​വും ശാ​സ്ത്ര​വും പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ളും ഒ​ക്കെ നി​ഷ്പ​ക്ഷ​മാ​യും ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യോ​ടെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ശം​സ​നീ​യ​മാ​യ ആ​ഖ്യാ​ന​ശൈ​ലി ദീ​പി​ക​യ്ക്കു സ്വ​ന്തം. വി​യോ​ജി​പ്പു​ക​ളി​ലു​ള്ള മാ​ന്യ​ത​യും സ​ഹി​ഷ്ണു​ത​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ദീ​പി​ക​യു​ടെ മാ​ധ്യ​മ​ദ​ർ​ശ​ന​ത്തി​ന്‍റെ ക്രൈ​സ്ത​വമൂ​ല്യ ദാ​ർ​ഢ്യം ആ​ന​ന്ദ​ത്തോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യു​മാ​ണ് ഞാ​ൻ വീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നേ​ക്കും ദീ​പ്ത​മാ​യി തു​ട​ര​ട്ടെ, ദീ​പി​ക ഈ ​മ​ഹ​ത്താ​യ പാ​ര​ന്പ​ര്യം.

- ഡോ. ​ജാ​ൻ​സി ജ​യിം​സ് (മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല,സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ)

Tags : Satyaduthika celebrates deepika@140

Recent News

Corehub Up