x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 4, 2026 12:29 AM IST | Updated: May 4, 2026 12:29 AM IST

കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്ത് എ​​​​ഴു​​​​ത്തു​​​​വ​​​​ഴി​​​​യി​​​​ൽ പ്ര​​​​കാ​​​​ശ​​​​ദീ​​​​പ​​​​മാ​​​​യി തെ​​​​ളി​​​​ഞ്ഞു​​​നി​​​​ന്ന​​​​ത് കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ദീ​​​​പി​​​​ക. ബാ​​​​ല്യ​​​​ത്തി​​​​ന്‍റെ സ​​​​ർ​​​​ഗ​​​വി​​​​സ്‌​​​​മ​​​​യ​​​​ങ്ങ​​​​ൾ അ​​​​തി​​​​ലൂ​​​​ടെ പ്ര​​​​കാ​​​​ശി​​​​ത​​​​മാ​​​​യി. യു​​​​വ​​​​ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ മാ​​​​ർ​​​​ഗ​​​ദ​​​​ർ​​​​ശി​​​​യാ​​​​യി മാ​​​​റി​​​​യ ഫാ. ​​​​ആ​​​​ബേ​​​​ൽ എ​​​​ന്ന കൊ​​​​ച്ചേ​​​​ട്ട​​​​ൻ എ​​​​ന്നെ​​​​യും ചേ​​​​ർ​​​​ത്തു​​​പി​​​​ടി​​​​ച്ചു. അ​​​​നു​​​​ഗ്ര​​​​ഹി​​​​ച്ചു. ദീ​​​​പി​​​​ക എ​​​​ന്‍റെ ര​​​​ക്ഷാ​​​​ക​​​​വ​​​​ച​​​​മാ​​​​യി​​​​ത്തീ​​​​രു​​​​മെ​​​​ന്ന് അ​​​​ന്നൊ​​​​ന്നും പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.

ക​​ലാ​​ല​​യാ​​ധ്യാ​​പ​​ന​​ത്തി​​ൽ​​നി​​ന്ന് ഇ​​​​ട​​​​യ്ക്ക് വി​​​​ട്ടു​​​​പോ​​​​രേ​​​​ണ്ടി​​​​വ​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ഭ​​​​യ​​​​മാ​​​​യി​​​​ത്തീ​​​​ർ​​​​ന്ന​​തും ദീ​​​​പി​​​​ക. ഫാ. ​​​​കൊ​​​ളം​​​ബി​​​​യ​​​​ർ എ​​​​ന്ന വ​​​​ലി​​​​യ മ​​​​നു​​​​ഷ്യ​​​​ൻ എ​​​​ന്നെ മു​​​​ട്ട​​​​ത്തു​​​​വ​​​​ർ​​​​ക്കി​​​​യോ​​​​ടും ജോ​​​​സ​​​​ഫ് മ​​​​റ്റ​​​​ത്തോ​​​​ടും കെ.​​​​എം.​​​​ ജോ​​​​സ​​​​ഫി​​​​നോ​​​​ടും ഒ​​​​പ്പം ദീ​​​​പി​​​​ക പ​​​​ത്രാ​​​​ധി​​​​പ​​​സ​​​​മി​​​​തി​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​ക്കി.

ര​​​​ണ്ടു​​​​മാ​​​​സ​​​​മേ എ​​​​നി​​​​ക്ക​​​​വി​​​​ടെ ക​​​​ഴി​​​​യാ​​​​ൻ സാ​​​​ധി​​​​ച്ചു​​​​ള്ളൂ. പ​​​​ക്ഷേ, ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ണാ​​​​യ​​​​ക വ​​​​ഴി​​​​ത്തി​​​​രി​​​​വി​​​​ൽ ആ ​​​​മ​​​​ഹാ​​​​സ്ഥാ​​​​പ​​​​നം എ​​​​നി​​​​ക്കു ന​​​​ൽ​​​​കി​​​​യ പ​​​​രി​​​​ര​​​​ക്ഷ. അ​​​​തി​​​​നു​​​​ള്ള ന​​​​ന്ദി എ​​​​നി​​​​ക്കു വാ​​​​ക്കു​​​​ക​​​​ളി​​​​ൽ ഒ​​​​തു​​​​ക്കാ​​​​വു​​​​ന്ന​​​​ത​​​​ല്ല.

പി​​​​ന്നീ​​​​ടും പ​​​​ല​​​​നി​​​​ല​​​​ക​​​​ളി​​​​ൽ ദീ​​​​പി​​​​ക എ​​​​നി​​​​ക്കു സ​​​​ഹാ​​​​യ​​​​ത്തി​​​​നെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​നി​​​​ക്ക് ‘ഇ​​​​ല്ല’ത്തി​​​​നു കേ​​​​ര​​​​ള​​​​സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി അ​​​​വാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ച സ​​​​മ​​​​യം. ആ​​​​ഴ്‌​​​​ച​​​​പ്പ​​​​തി​​​​പ്പി​​​​ന് ഒ​​​​രു പു​​​​തി​​​​യ നോ​​​​വ​​​​ൽ എ​​​​ഴു​​​​തി​​​​ക്കൊ​​​​ടു​​​​ക്ക​​​​ണ​​മെ​​ന്ന് ഫാ. ​​​​വി​​​​ക്ട​​​​ർ ന​​​​രി​​​​വേ​​​​ലി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​. ദീ​​​​പി​​​​ക ആ​​​​ഴ്‌​​​​ച​​​​പ്പ​​​​തി​​​​പ്പി​​​​ന്‍റെ പ​​​​ത്രാ​​​​ധി​​​​പ​​​​രാ​​​​യി പ്രി​​​​യ​​​​ക​​​​വി പി. ​​​​ഭാ​​​​സ്ക​​​​ര​​​​ൻ മാ​​​​സ്റ്റ​​​​ർ. ഞാ​​​​ന​​​​തു സ​​​​ന്തോ​​​​ഷ​​​​പൂ​​​​ർ​​​​വം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ‘കാ​​​​മ​​​​ന’ എ​​​​ഴു​​​​ത​​​​പ്പെ​​​​ട്ട​​​​ത്.

ഇ​​​​ന്നും ദീ​​​​പി​​​​ക എ​​​​ന്‍റെ ത​​​​റ​​​​വാ​​​​ടു​​​​പോ​​​​ലെ എ​​​​നി​​​​ക്കെ​​​​പ്പോ​​​​ഴും ക​​​​യ​​​​റി​​​​ച്ചെ​​​​ല്ലാ​​​​വു​​​​ന്ന സാം​​​​സ്കാ​​​​രി​​​​ക സ്ഥാ​​​​പ​​​​നം. ജീ​​​​വി​​​​ത​​​​ത്തി​​​​ൽ എ​​​​ന്‍റെ പ്ര​​​​കാ​​​​ശാ​​​​ങ്കു​​​​രം. ഒ​​​​രു എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ൽ വ​​​​ലി​​​​യ​​​​ പ​​​​ങ്കു വ​​​​ഹി​​​​ച്ചു എ​​​​ന്ന​​​​തു​​​​മാ​​​​ത്ര​​​​മ​​​​ല്ല, അ​​​​കാ​​​​ല​​​​ത്തി​​​​ൽ പൊ​​​​ലി​​​​ഞ്ഞു​​​പോ​​​​കു​​​​മാ​​​​യി​​​​രു​​​​ന്ന ഒ​​​​രു ജീ​​​​വി​​​​ത​​​​ത്തി​​​​ന് സാ​​​​ഫ​​​​ല്യം ന​​​​ൽ​​​​കി എ​​​​ന്ന​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് ഈ ​​​​മ​​​​ഹ​​​​ത്താ​​​​യ സാം​​​​സ്കാ​​​​രി​​​​ക പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​ധാ​​​​വ​​​​ള്യം. എ​​​​ന്‍റെ മ​​​​ന​​​​സ് ന​​​​ന്ദി​​​​കൊ​​​​ണ്ടു നി​​​​റ​​​​യു​​​​ന്നു. ആ ​​​​ന​​​​ന്മ ഓ​​​​ർ​​​​മി​​​​ക്കു​​​​മ്പോ​​​​ൾ ക​​​​ണ്ണു​​​​ക​​​​ളി​​​​ൽ ആ​​​​ർ​​​​ദ്ര​​​​ത. ദീ​​​​പി​​​​ക​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു മു​​​​ന്നി​​​​ൽ എ​​​ന്‍റെ ഹൃ​​​​ദ​​​​യം മു​​​​കു​​​​ളി​​​​ത​​​​മാ​​​​കു​​​​ന്നു.

-ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ

Tags : Satyaduthika celebrates

Recent News

Corehub Up