x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 10, 2026 02:07 AM IST | Updated: May 10, 2026 02:07 AM IST

എ​ന്‍റെ ചെ​റു​പ്പ​ത്തി​ല്‍ ഞാ​ന്‍ കാ​ണു​ന്ന ആ​ദ്യ​ത്തെ പ​ത്ര​മാ​ണ് ദീ​പി​ക. ദീ​പി​ക​യി​ലെ വാ​ര്‍ത്ത​ക​ള്‍ വാ​യി​ച്ചാ​ണ് ഒ​രു വാ​യ​ന​ാശീ​ല​ത്തി​ലേ​ക്ക് ഞാ​ന്‍ ക​ട​ന്ന​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ല്‍ ദീ​പി​ക​യി​ല്‍ വ​രു​ന്ന വാ​ര്‍ത്ത​ക​ള്‍ വ​ള​രെ അ​തി​ശ​യ​ത്തോ​ടെ​യും കൗ​തു​ക​ത്തോ​ടെ​യും ഞാ​ന്‍ വാ​യി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് സി​നി​മാ മേ​ഖ​ല​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ എ​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​നു പ്രോ​ത്സാ​ഹ​നം ന​ല്‍കു​ന്ന പ​ത്ര​മാ​യി മാ​റി​യ ദീ​പി​ക എ​ന്‍റെ സു​ഹൃ​ത്താ​യി മാ​റി. സി​നി​മ മേ​ഖ​ല​യി​ല്‍ എ​ത്തി​യ എ​ന്‍റെ ചി​ത്രം ആ​ദ്യം അ​ച്ച​ടി​ച്ചു വ​ന്ന​ത് ദീ​പി​ക​യി​ലാ​ണ്. പി​ന്നീ​ട് എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ വ​ള​ര്‍ച്ച​യും വി​ജ​യ​വും ദീ​പി​ക​യു​ടെ​ത​ന്നെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ രാ​ഷ്‌​ട്ര​ദീ​പി​ക സി​നി​മ​യി​ലൂ​ടെ വ​ന്നു​കൊ​ണ്ടി​രു​ന്നു.

എ​ന്‍റെ ക​ലാ​ജീ​വി​ത​ത്തി​നു ദീ​പി​ക​യും രാ​ഷ്‌​ട്ര​ദീ​പി​ക സി​നി​മ​യും വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ല്‍കി​യ​തും ഇ​പ്പോ​ഴും ന​ല്‍കി​കൊ​ണ്ടി​രി​ക്കു​ന്ന​തും. പ​ത്രത്തറവാ​ട്ടി​ലെ മു​ത്ത​ശ്ശി എ​ന്ന നി​ല​യി​ല്‍ ദീ​പി​ക 140 വ​ര്‍ഷം പി​ന്നി​ട്ട് അ​തി​ന്‍റെ വാ​ര്‍ത്താലോ​ക​ത്തെ യാ​ത്ര മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. വാ​ര്‍ത്ത​യി​ലെ സ​ത്യ​സ​ന്ധ​ത, ഗു​ണ​മേന്മ, മു​ല്യ​ങ്ങ​ളി​ലും കാ​ഴ്ച​പ്പാടിലും സ്വീ​ക​രി​ക്കു​ന്ന ഉ​റ​ച്ച നി​ല​പാ​ടു​ക​ള്‍ തു​ട​ങ്ങി​യ​വ ദീ​പി​ക​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

ക​ര്‍ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ദീ​പി​ക എ​ക്കാ​ല​വും മു​മ്പിലു​ണ്ട്. ക​ര്‍ഷ​ക​രു​ടെ പ​ത്ര​മെ​ന്ന പേ​രു​മു​ണ്ട്. ക​ര്‍ഷ​ക​രു​ടെ മാ​ത്ര​മ​ല്ല ക​ലാ​കാ​ര​ന്മാരു​ടെ​യും പ​ത്ര​മാ​ണ്
ദീ​പി​ക.

വി​ജ​യ​രാ​ഘ​വ​ന്‍ ച​ല​ച്ചി​ത്ര​താ​രം

Tags : Satyaduthika celebrates deepika@140

Recent News

Corehub Up