x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 16, 2026 12:49 AM IST | Updated: May 16, 2026 12:49 AM IST

കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക, ആ​രോ​ഗ്യ, വി​ദ്യ​ാഭ്യാ​സ മേ​ഖ​ല​കളുടെ വ​ള​ർ​ച്ച​യ്ക്ക് ദീ​പി​ക ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ മ​റ​ക്കാ​നാ​വാ​ത്ത​താ​ണ്.

വി​ല​ത്ത​ക​ർ​ച്ച മൂ​ലം ക​ർ​ഷ​ക​ർ ദു​രി​തം അ​നു​ഭ​വി​ക്കു​ന്പോ​ൾ അ​വ​ർ​ക്കു​വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ദീ​പി​ക എ​ന്നും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് വ​രു​ത്തേ​ണ്ട കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ എ​ത്തി​ക്കാ​നും ദീ​പി​ക പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ വി​ക​സ​നം, കു​ടി​യി​റ​ക്ക്, മ​ല​യോ​ര ജ​ന​ത​യു​ടെ പ​ട്ട​യ​പ്ര​ശ്ന​ങ്ങ​ൾ എ​ന്നീ​ വി​ഷ​യ​ങ്ങ​ളി​ൽ സ്വീ​ക​രി​ച്ച ശ​ക്ത​മാ​യ നി​ല​പാ​ട് അ​ധി​കാ​രകേ​ന്ദ്ര​ങ്ങ​ളി​ൽ സൃ​ഷ്ടി​ച്ച ച​ല​ന​ങ്ങ​ൾ ചെ​റു​ത​ല്ല. അ​ക്ഷ​ര​ത്ത​റ​വാ​ട്ടി​ലെ പ​ത്ര​മു​ത്ത​ശി​യാ​യ ദീ​പി​ക എ​ന്നും മൂ​ല്യാ​ധി​ഷ്ഠിത​മാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ന​മാ​ണ് നി​ർ​വ​ഹി​ച്ചു​വ​രു​ന്ന​ത്.

ഭ​ര​ണ​പ​ക്ഷ​മെ​ന്നോ പ്ര​തി​പ​ക്ഷ​മെ​ന്നോ നോ​ക്കാ​തെ തെ​റ്റ് ക​ണ്ടാ​ൽ ന​ഖ​ശി​ഖാ​ന്തം എ​തി​ർ​ക്കാ​നും മൂ​ർ​ച്ച​യേ​റി​യ എ​ഡി​റ്റോ​റി​യ​ലു​ക​ളി​ലൂ​ടെ തി​രു​ത്ത​ൽ ശ​ക്തി​യാ​യി മാ​റാ​നും ദീ​പി​ക​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദീ​പി​ക​യ്ക്ക് ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി തു​ട​രാ​ൻ ക​ഴി​യ​ട്ടെ എ​ന്നാ​ശം​സി​ക്കു​ന്നു.

-പി.​ജെ. ജോ​സ​ഫ് മു​ൻ മ​ന്ത്രി

Tags : Satyaduthika celebrates deepika@140

Recent News

Corehub Up