x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 17, 2026 01:04 AM IST | Updated: May 17, 2026 01:04 AM IST

140 വ​ര്‍ഷ​ത്തി​ലെ​ത്തി നി​ല്‍ക്കു​ന്ന ദീ​പി​ക​യു​മാ​യി എ​നി​ക്ക് 60 വ​ര്‍ഷ​ത്തെ ആ​ത്മ​ബ​ന്ധ​മാ​ണു​ള്ള​ത്. ആ​ദ്യ​കാ​ല​ത്ത് ദീ​പി​ക​യു​ടെ എ​ഡി​റ്റ​റാ​യി​രു​ന്ന മു​ട്ട​ത്തു​ വ​ര്‍ക്കി​യു​മാ​യു​ള്ള അ​ടു​പ്പ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​തി​നു​മൊ​ക്കെ​യാ​യി​ട്ടാ​ണ് ദീ​പി​ക​യി​ല്‍ വ​രു​ന്ന​ത്. അ​ത് പി​ന്നീ​ട് ദീ​പി​ക​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​മാ​യി ഇ​പ്പോ​ഴും തു​ട​രു​ന്നു.

ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ദീ​പി​ക​യ്ക്ക് കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ല്‍ വ​ലി​യ സ്ഥാ​ന​മാ​ണു​ള്ള​ത്. നി​ര്‍മി​ത​ബു​ദ്ധി​യു​ടെ ഇ​ക്കാ​ല​ത്തും മ​ല​യാ​ളി​യു​ടെ പു​മു​ഖ​ത്ത് എ​ത്തു​ന്ന വാ​ര്‍ത്താ​സ​ര​ണി​യാ​യി ദീ​പി​ക​യെ എ​ല്ലാ​വ​രും സ്വീ​ക​രി​ക്കു​ന്നു. 140 വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ദീ​പ​ക​യ്ക്ക് അ​ഭൂ​ത​പൂ​ര്‍വ​മാ​യ വ​ള​ര്‍ച്ച​യു​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ വ​ള​ര്‍ച്ച​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​ലും ദീ​പി​ക​യ​്ക്ക് നി​ര്‍ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ ക​ഴി​ഞ്ഞു. മ​ല​യാ​ളി​യു​ടെ വാ​യ​നാ​സം​സ്‌​കാ​രം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നു ദീ​പി​ക​യ്ക്ക് ക​ഴി​ഞ്ഞു, ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ല്‍ വ​ര്‍ത്തി​ക്കു​ന്ന എ​നി​ക്കും മ​റ്റു ക​ലാ​കാ​ര​ന്മാ​ര്‍ക്കും ദീ​പി​ക​യും രാ​ഷ്‌​ട്ര​ദീ​പി​ക സി​നി​മ​യും വ​ള​രെ വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​ണ് ന​ല്‍കി​യ​ത്.

വാ​ര്‍ത്ത​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നൊ​പ്പം പൊ​തു​ജ​ന​ത്തി​നും രാ​ഷ്‌​ട്ര​പു​രോ​ഗ​തി​ക്കും ഉ​ത​കു​ന്ന പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​ന്‍ 140ന്‍റെ നി​റ​വി​ലെ​ത്തി​യ ദീ​പി​ക​യ്ക്കു ക​ഴി​യ​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു.

-പ്രേം​പ്ര​കാ​ശ് ച​ല​ച്ചി​ത്ര​താ​രം

Tags : Satyaduthika celebrates deepika@140

Recent News

Corehub Up