x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 28, 2026 12:01 AM IST | Updated: May 28, 2026 12:01 AM IST

ദീ​പി​ക വെ​റു​മൊ​രു പ​ത്ര​മ​ല്ല. മ​ല​യാ​ളി​ക​ളെ അ​ക്ഷ​രം വാ​യി​ക്കാ​ൻ പ​ഠി​പ്പി​ച്ച പ​ത്ര​മാ​ണ്. മ​ല​യാ​ളി​യു​ടെ സം​സ്‌​കാ​ര രൂ​പീ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്ക് വ​ഹി​ച്ച പ​ത്ര​മാ​ണ്.

ദീ​പി​ക​യു​ടെ തു​ട​ർ​ച്ച​യാ​ണ് മ​ല​യാ​ള​ത്തി​ലെ സ​ക​ല പ​ത്ര​ങ്ങ​ളും. ആ ​മ​ഹ​ത്താ​യ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യം ഇ​ന്നും തു​ട​രു​ന്നു​ണ്ട്. പ​ല പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഉ​ന്ന​ത സ്ഥാ​ന​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​വ​രു​ടെ പ​രി​ശീ​ല​ന ക​ള​രി ദീ​പി​ക​യാ​ണ്.

അ​ഭി​മാ​ന​ത്തോ​ടെ മാ​ത്ര​മേ എ​ന്‍റെ ദീ​പി​ക ദി​ന​ങ്ങ​ൾ ഞാ​ൻ ഓ​ർ​ക്കാ​റു​ള്ളൂ. ജേ​ർ​ണ​ലി​സം പ​ഠി​ച്ച ശേ​ഷം ഫ്രീ​ലാ​ൻ​സ​റാ​യി ദീ​പി​ക അ​ട​ക്കം മി​ക്ക പ​ത്ര​ങ്ങ​ളി​ലും വാ​രി​ക​ക​ളി​ലും എ​ഴു​തു​ക​യും ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് ഞാ​ൻ ദീ​പി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പ​ര​മ്പ​ര​യാ​ണ് എ​ന്നെ ദീ​പി​ക കു​ടും​ബാം​ഗം ആ​ക്കി മാ​റ്റി​യ​ത്.

ഏ​തെ​ങ്കി​ലും മ​ത-രാ​ഷ്‌​ട്രീ​യ-​സാ​മ്പ​ത്തി​ക ശ​ക്തി​ക​ൾ​ക്ക് വേ​ണ്ടി വാ​ർ​ത്ത എ​ഴു​തു​ക​യോ മു​ക്കു​ക​യോ ചെ​യ്യേ​ണ്ട ഗ​തി​കേ​ട് ദീ​പി​ക​യി​ൽ ഇ​ല്ല. വാ​ർ​ത്ത​യാ​ണ് വ​ലു​ത്, മ​റ്റെ​ല്ലാം അ​തി​നു പി​ന്നി​ലാ​ണ്. വാ​ർ​ത്ത​ക​ളോ​ട് ഇ​ത്ര​യും സ​ത്യ​സ​ന്ധത പു​ല​ർ​ത്തു​ന്ന വേ​റൊ​രു പ​ത്രം ഉണ്ടോ എന്ന് എ​നി​ക്കു സം​ശ​യ​മാ​ണ്.

സാ​മ്പ​ത്തി​ക-​സ​മു​ദാ​യ-രാ​ഷ്‌​ട്രീ​യ ശ​ക്തി​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ അ​തി​ജീ​വി​ക്കാ​നാ​വാ​തെ മാ​ധ്യ​മപ്ര​വ​ർ​ത്ത​നം വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഇ​ക്കാ​ല​ത്ത് സ്വ​ത​ന്ത്ര മാ​ധ്യ​മപ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​പ്പോ​ഴും സ്കോ​പ് ഉ​ണ്ട് എ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് 140 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​വു​മാ​യി ദീ​പി​ക എ​ന്ന മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്രം.

-ഷാ​ജ​ൻ സ്‌​ക​റി​യ മാ​ധ‍്യ​മ പ്ര​വ​ർ​ത്ത​ക​ൻ

Tags : Satyaduthika celebrates deepika@140

Recent News

Corehub Up