x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 19, 2026 12:43 AM IST | Updated: June 19, 2026 12:43 AM IST

 140 വ​​ർ​​ഷം പി​​ന്നി​​ടു​ന്ന ദീ​​പി​​ക​​യു​​ടെ സം​​ഭാ​​വ​​ന​​ക​​ൾ വ​​ള​​രെ വ​​ലു​​താ​​ണ്. ക​​ലാ, സാം​​സ്കാ​​രി​​ക, സം​​ഗീ​​ത​ രം​​ഗ​​ത്തെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ലു​​ള്ള ദീ​​പി​​ക​​യു​​ടെ ആ​​ഭി​​മു​​ഖ്യം ക​​ലാ​​കാ​​ര​​ന്മാ​​ർ​​ക്ക് ഊ​​ർ​​ജം പ​​ക​​രു​​ന്നു. പെ​​രു​​വ​​നം ആ​​റാ​​ട്ടു​​പു​​ഴ പൂ​​ര​​വും സ​​വി​​ശേ​​ഷ​​ത​​ക​​ളും നി​​റ​​ഞ്ഞ വാ​​ർ​​ത്ത​​ക​​ൾ വാ​​യ​​ന​​ക്കാ​​രി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​നും ദീ​​പ​​ിക​​യു​​ടെ പ​​ങ്ക് വി​​സ്മ​​രി​​ക്കാ​​നാ​​കി​​ല്ല. സാം​​സ്കാ​​രി​​ക​​ ത​​ല​​സ്ഥാ​​ന​​മാ​​യ തൃ​​ശൂ​​രി​​ൽ ക​​ലാ​​കാ​​രന്മാ രുടെ​​യും പാ​​ട്ട് ആ​​സ്വാ​​ദ​​ക​​രു​​ടെ​​യും ഉ​​ന്ന​​മ​​ന​​ത്തി​​നു ദീ​​പി​​ക എ​​ന്നും ദീ​​പ്ത​​ത നി​​റ​​ഞ്ഞ​​താ​​ണ്.

നാ​​ട്ടി​​ലെ പ്രാ​​ദേ​​ശി​​ക​​ വാ​​ർ​​ത്ത​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ പൊ​​തു​​ജ​​ന​​മ​​ധ്യ​​ത്തി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​​ൽ ദീ​​പി​​ക ദി​​ന​​പ​​ത്ര​​ത്തി​​ന്‍റെ സ​​വി​​ശേ​​ഷ​​മാ​​യ നേ​​ട്ട​​ങ്ങ​​ളെ ഒ​​രു സം​​ഗീ​​ത​​കാ​​ര​​നെ​​ന്ന നി​​ല​​യി​​ൽ മു​​ക്ത​​ക​​ണ്ഠം പ്ര​​ശം​​സി​​ക്കു​​ന്നു.

ക​​രു​​ത്തോ​​ടെ, ദീ​​ർ​​ഘ​​നാ​​ൾ ഇ​​നി​​യുംദീ​​പി​​ക മു​​ന്നേ​​റ​​ട്ടെ. എ​​ല്ലാ​​വി​​ധ ആ​​ശം​​സ​​ക​​ളും.

പി.​​എ​​സ്. വി​​ദ്യാ​​ധ​​ര​​ൻ​​ മാ​​സ്റ്റ​​ർ, സം​​ഗീ​​ത​​ സം​​വി​​ധാ​​യ​​ക​​ൻ

Tags : Satyaduthika celebrates 140 years deepika

Recent News

Corehub Up