ഏഴുവയസുകാരന്റെ കാൽ ക്ലോസറ്റില്‍ കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
1546913
Wednesday, April 30, 2025 7:03 AM IST
പേരൂര്‍ക്കട: ക്ലോസറ്റിനുള്ളില്‍ കാല്‍കുടുങ്ങിയ ഏഴുവയസുകാരനെ തിരുവനന്തപുരം നിലയത്തില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടുകൂടി പാറോട്ടുകോണത്തായിരുന്നു സംഭവം. മൈത്രി നഗര്‍ എംഎന്‍ആര്‍എ 82-എയില്‍ നൈജീരിയന്‍ യുവതി റൂഥര്‍ ഗിഫ്റ്റിന്റെ മകന് എറിക് കിച്ച്യു ഡൂക്കിന്റെ വലതുകാലാണ് ക്ലോസറ്റിനുള്ളില്‍ കുടുങ്ങിയത്. കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടം ക്ലോസറ്റില്വീണതോടെ അതെടുക്കാനാണ് കുട്ടി ഇറങ്ങിയത്.
വിവരമറിഞ്ഞു സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സുധീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ ഫയര്‍ ആൻഡ്് റസ്ക്യു ഓഫീസര്‍മാരായ ബി. ജീവന്, മഹേഷ് കുമാര്‍, പ്രമോദ്, സവിന്‍, അനില്‍കുമാര്‍, ഡ്രൈവര്‍ എസ്.പി. സജന് എന്നിവര്‍ ചേര്‍ന്നു മുക്കാല്‍ മണിക്കൂര്‍ പരിശ്രമിച്ച് ക്ലോസറ്റ് പൊട്ടിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കാലിനു ചെറിയ മുറിവേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്കി.