പൊന്നെടുത്തകുഴി സെന്റ് ജോർജ് പള്ളി തിരുനാൾ കൊടിയേറി
1546880
Wednesday, April 30, 2025 6:59 AM IST
പൂവച്ചൽ: പൂവച്ചൽ പൊന്നെടുത്തകുഴി സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിലെ ഇടവക തിരുനാളിനു വികാരി ഫാ. ജോഷ്വാ തേനുവിള കൊടിയേറ്റി. മേയ് നാലിന് ആഘോഷമായ ദിവ്യബലിയോടെ സമാപിക്കും.
ഇന്നും നാളെയും രണ്ടിനും വൈകുന്നേരം ആറിനു നടക്കുന്ന വിശുദ്ധ കുർബാനകൾക്ക് ഫാ. ജോബിൻ പൂവണ്ണത്തിൽ, ഫാ. ഫിലിപ്പ്, തോമസ് പൊറ്റപ്പുരയിടം, ഫാ. ജെറോം കുന്നുംപുറത്ത് എന്നിവർ മുഖ്യകാർമികരാകും.
തുടർന്നു കുടുംബ നവീകരണ ധ്യാനം. മൂന്നിനു വൈകുന്നേരം ആറിനു വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോബിൻ പോൾ കാർമികനാകും. തുടർന്നു തിരുനാൾ റാസ. നാലിനു വൈകുന്നേരം 6.30-ന് സമൂഹദിവ്യബലിക്ക് ഫാ. സേവ്യർ കോണത്തുവിള, ഫാ. മേക്കുംകര ജോസഫ്, ഫാ. കാരവിള ബോസ്കോ, ഫാ. തോമസ് പാറയിൽക്കട എന്നിവർ കാർമികരാകും