ഫ്ളക്സ് വേസ്റ്റിനു തീപിടിച്ചു
1547295
Thursday, May 1, 2025 7:15 AM IST
പേരൂര്‍ക്കട: പുതുതായി പണിയുന്ന മൂന്നുനില കടമുറിക്കു സമീപം കൂട്ടിയിട്ടിരുന്ന ഫ്ളക്സ് വേസ്റ്റുകള്‍ക്ക് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടുകൂടി കവടിയാര്‍-അമ്പലമുക്ക് റോഡ് ബാങ്ക് ഓഫ് ബറോഡയ്ക്ക് എതിര്‍വശത്താണു സംഭവം. അമ്പലമുക്ക് സ്വദേശി മഹേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കടമുറി.
ഉപയോഗശൂന്യമായ ഫ്ളക്സുകള്‍ കൂടിക്കിടന്നതിനാണ് തീ കത്തിയത്. തീയും പുകയും ഉയരുന്നതു കണ്ടവരാണ് വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചത്. തിരുവനന്തപുരം നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സജിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ കെടുത്തിയത്.