മുതലപൊഴിയിൽ വീണ്ടും വള്ളംമറിഞ്ഞു
1547291
Thursday, May 1, 2025 7:03 AM IST
തിരുവനന്തപുരം: മുതലപൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മൂന്നു മത്സ്യത്തഴിലാളികൾ കടലിൽ വീണു. ഇവർ നീന്തി കരയ്ക്കു കയറി രക്ഷപെട്ടു.
ഇന്നലെ രാവിലെ 6.45 ഓടെ ആയിരുന്നു സംഭവം. പൊഴിമുഖത്തെ കൂറ്റൻ തിരമാലയിൽപെട്ടാണ് പ്രദേശവാസിയുടെ വള്ളം മറിഞ്ഞത്. കഴിഞ്ഞ ദിവസം പൂന്തുറ സ്വദേശി ലിജോയുടെ വള്ളം തലകീഴായി 17 മത്സ്യത്തൊഴിലാളികൾ കടലിൽ വീണിരുന്നു. പിന്നീട് ഇവർ നീന്തി കരയ്ക്ക് കയറി. ആർക്കും പരിക്കേറ്റില്ല.
പൊഴിമുഖത്തെ മണൽ ഭാഗികമായി മാറ്റുന്നതിനിടെ വള്ളങ്ങൾ മറിയുന്നതു മത്സ്യത്തൊഴിലാളികളെ വൻതോതിൽ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്.