ഐസിഎസ്ഇ, ഐഎസ്സി പരീക്ഷ : ജില്ലയിലെ സ്കൂളുകൾക്കും മിന്നും ജയം
1547283
Thursday, May 1, 2025 7:03 AM IST
തിരുവനന്തപുരം: ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ മിന്നും വിജയവുമായി ജില്ലയിലെ സ്കൂളുകൾ. കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിൽ ഐസിഎസ്ഇ പരീക്ഷ എഴുതിയ 202 വിദ്യാർഥികളിൽ 189 വിദ്യാർഥികളും ഡിസ്റ്റിംഗ്ഷൻ നേട്ടത്തിന് ഉടമയായി. ഇതിൽ 103 വിദ്യാർഥികൾക്കും 90 ശതമാനത്തിൽ കൂടുതൽ മാർക്കാണ്.
98.2 ശതമാനം മാർക്കോടെ ആർച്ച അനീഷ് നായർ സ്കൂളിലെ ടോപ്പറായി. എം.എസ്. ഋഷികേശ് , ചൈതന്യ പാഢ്യ എന്നിവർ 98 ശതമാനവുമായി രണ്ടാമതും അൻവിതാ എൻ. അരവിന്ദ് 97.8 ശതമാനം മാർക്കോടെ മൂന്നാമതുമെത്തി. ഐഎസ്ഇ പരീക്ഷയിൽ ആകെ പരീക്ഷ എഴുതിയ 79 വിദ്യാർഥികളിൽ 69 പേരും ഡിസ്റ്റിംഗ്ഷൻ നേട്ടത്തിന് അർഹരായി. ദേവ്നാ ലക്ഷ്മി മനോജ് 98.75 ശതമാനം മാർക്കുമായി ഒന്നാമതെത്തിയപ്പോൾ ആദിത്യ എസ് ഘോഷ് (98.50) രണ്ടാമതും ആർദ്ര എസ്. ഡേവിഡ്സണ് (97.50) മൂന്നാമതുമെത്തി.
നന്ദൻകോട് ഹോളി ഏഞ്ചൽസിൽ ഐഎസ്്സി പരീക്ഷയിൽ സയൻസ് ബാച്ചിൽ പരീക്ഷ എഴുതിയ 69 വിദ്യാർഥികളിൽ 43 പേർക്ക് ഡിസ്റ്റിംഗ്ഷനും 24 പേർക്ക് ഫസ്റ്റ് ക്ലാസും രണ്ടുപേർക്ക് സെക്കന്റ് ക്ലാസും ലഭിച്ചു. കല്യാണി വി. വിശ്വം (98.25 ശതമാനം), ഗായത്രി അയ്യപ്പദാസ് (98 ശതമാനം), ഗൗരി പാർവതി സൂരജ് (95.25 ശതമാനം) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയവർ.
കൊമേഴ്സ് ബാച്ചിൽ ആകെ പരീക്ഷ എഴുതിയ 12 പേരിൽ ഒൻപതു പേർക്ക് ഡിസ്റ്റിംഗ്ഷനും ഒരാൾക്ക് ഫസ്റ്റ് ക്ലാസും രണ്ടു പേർക്ക് സെക്കന്റ് ക്ലാസും ലഭിച്ചു. സൈറാ നിഷാദ് ( 92.75), ഏഞ്ചലീന ജോണ്സണ് (85.5), വി.എസ്. പാർവതി (81.75) എന്നിവർക്കാണ് കൂടുതൽ മാർക്ക് ലഭിച്ചത്. ഐസിഎസ്ഇ പരീക്ഷ എഴുതിയ 164 പേരിൽ 148 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചപ്പോൾ 16 പേർക്ക് ഫസ്റ്റ് ക്ലാസ് നേട്ടം ലഭിച്ചു. അവന്തിക വിനോദ് 99 ശതമാനം മാർക്കുമായി ഒന്നാമതെത്തിയപ്പോൾ ആർ.എസ്. ദിയ 98.8 ശതമാനം മാർക്കുമായി രണ്ടാമതും ഹർഷ സത്യലക്ഷ്മി 98.6 ശതമാനം മാർക്കുമായി മൂന്നാമതുമെത്തി.
ശ്രീകാര്യം ലൊയോളാ സ്കൂളിനും മികച്ച വിജയം. ഐസിഎസ് ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയ 100 വിദ്യാർഥികളിൽ 97 പേർക്ക് ഡിസ്റ്റിംഗ്ഷനും മൂന്നു പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 98.4 ശതമാനം മാർക്ക് നേടിയ വൈഭവ് എ. നായർ ഒന്നാം സ്ഥാനവും 98.2 ശതമാനം മാർക്കോടെ എൽ. അനന്തകൃഷ്ണനും റോഹൻ ഫിലിപ്പും രണ്ടാം സ്ഥാനവും നേടി. 97.8 ശതമാനം മാർക്കോടെ ബഞ്ചമിൻ ജയിംസ് പയോ, അർഷത് മുഹമ്മദ്, ഇഷാൻ സജയ്, സിദ്ധാർഥ് ബി നായർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഐഎസ്സി പന്ത്രണ്ടാം ക്ലാസിൽ 58 വിദ്യാർഥികൾ പരിക്ഷ എഴുതിയതിൽ 48 പേർ ഡിസ്റ്റിംഗ്ഷനും ഒൻപതു പേർ പേർ ഫസ്റ്റ് ക്ലാസും നേടി. 9.25 ശതമാനം മാർക്കു നേടി ജഗൻ വാസുദേവൻ ഒന്നാമത് എത്തിയപ്പോൾ 99 ശതമാനം മാർക്കോടെ നിവേദിതാ മനോജ് നായർ രണ്ടാം സ്ഥാനത്തും 97.75 ശതമാനം മാർക്കോടെ ശ്രേയാ രാജേഷ് മൂന്നാം സ്ഥാനത്തും എത്തി.
മുക്കോലയ്ക്കൽ സെന്റ് തോമസ് റസിഡൻഷ്യൽ സ് കൂളിൽ ഐഎസ് സി സയൻസ് ബാച്ച് പരീക്ഷ എഴുതിയ 131 വിദ്യാർഥികളിൽ 116 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. 14 പേർ ഫസ്റ്റ് ക്ലാസിന് അർഹരായി. 99.5 ശതമാനം മാർക്കു നേടിയ റിയ മരിയ മനോജാണ് ടോപ്പർ. ഡെൻസൽ ഡി ജോർജ് 99 ശതമാനം മാർക്കുമായി രണ്ടാമതും എസ്. ഗൗതമി, നിതാ ആൻ. ഏബ്രഹാം എന്നിവർ 98.5 ശതമാനം മാർക്കുമായി മൂന്നാം സ്ഥാനത്തുമെത്തി. ഐഎസ്്സി കൊമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 20 പേരിൽ 16 പേർക്ക്് ഡിസ്റ്റിംഗ്ഷനും മൂന്നു വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.
ഹന്ന പി. ജോസഫ് 96.75 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ആൻഡ്രിട കെ. സന്തോഷ് 95.75 ശതമാനം മാർക്കുമായി രണ്ടാമതും വി. ഭവ്യ 95.5 ശതമാനം മാർക്കുമായി മൂന്നാമതുമെത്തി.
ഹ്യൂമാനിറ്റീസിൽ ആകെ പരീക്ഷ എഴുതിയ 12 പേരും ഡിസ്റ്റിംഗ്ഷൻ നേടി. നന്ദിതാ രാജീവ് ഒന്നാമതും കാശിനാഥ് എസ് മനു രണ്ടാമതും അമൽ ശരത്ത് മൂന്നാമതുമെത്തി.ഐസിഎസ്ഇ പരീക്ഷ എഴുതിയ 205 പേരിൽ 184 വിദ്യാർഥികൾ ഡിസ്റ്റിംഗ്ഷൻ നേട്ടത്തിന് അർഹരായി 19 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസ് ലഭിച്ചു.
ദേവിഷ അഗർവാൾ 99 ശതമാനം മാർക്കുമായി ഒന്നാം സ്ഥാനത്തെത്തി. റിനിറ്റ എൽസാ ജേക്കബ് 98.8 ശതമാനവുമായി രണ്ടാം സ്ഥാനത്തും ആരോണ് പ്രവീണ് 98.6 ശതമാനവുമായി മൂന്നാം സ്ഥാനത്തുമെത്തി.