ബസിനുള്ളില്‍ കഞ്ചാവ്; ഡ്രൈവര്‍ അറസ്റ്റില്‍
1547301
Thursday, May 1, 2025 7:15 AM IST
പേരൂര്‍ക്കട: പ്രാവച്ചമ്പലം-ആറ്റുകാല്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യബസില്നിന്നു കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ നെയ്യാറ്റിന്‍കര പെരുങ്കടവിള സ്വദേശി ഷീന്‍ രാജിനെ (30) പോലീസ് അറസ്റ്റുചെയ്തു.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ ബസ് എത്തിയപ്പോഴാണ് പോലീസ് പരിശോധന നടത്തിയത്. രണ്ടുഗ്രാം കഞ്ചാവ് ഷീന്രാജില് നിന്ന് കണ്ടെടുത്തു. അറസ്റ്റിലായ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.