വെണ്ണിയൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി കൂദാശയും തിരുനാളും
1546882
Wednesday, April 30, 2025 6:59 AM IST
വിഴിഞ്ഞം: വെണ്ണിയൂർ സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ കൂദാശയും പെരുന്നാൾ മഹാമഹവും ഇന്നാരംഭിക്കും. നാലിനു സമാപിക്കും. ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല, സന്ധ്യാ പ്രാർഥന വിശുദ്ധ കുർബാന. ഇന്നു വൈകുന്നേരം ആഘോഷമായ കൊടിയേറ്റ് കർമ്മം, ഇടവക വികാരി ഫാ. സാമുവൽ പുത്തൻപുരയിൽ നിർവഹിക്കും. നാളെ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. അഭിലാഷ് അറത്തലയ്ക്കൽ മുഖ്യകാർമികനായിരിക്കും.
തുടർന്നു ഭക്തിനിർഭരമായ പെരുന്നാൾ റാസ. രണ്ടാം തീയതി സമൂഹ ദിവ്യബലി.ഫാ. അലോഷ്യസ് തുണ്ടുതട്ടിൽ, ഫാ. ബനഡിക്ട് വാറു വിള, ഫാ. അൽഫോൺസ് ഉഴുന്നുവിള എന്നിവർ കാർമികരായിരിക്കും. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയ്ക്ക് ബിഷപുമാരായ ഡോ. തോമസ് മാർ യൗസേബിയോസ്, ഡോ. സാമുവൽ മാർ ഐറേനിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർക്കു സ്വീകരണം.
തുടർന്നു പള്ളി കൂദാശ, സ്നേഹവിരുന്ന്. ഞായറാഴ്ച രാവിലെ ആറരക്ക് പ്രഭാത പ്രാർഥന. കൊടിമരവും, പിയാത്തയും കൂദാശ. ആഘോഷമായ പൊന്തിഫിക്കൽ കുർബാന. പാറശാല ഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് മാർ യൗസേബിയോസ് മുഖ്യകാർമികനായിരിക്കും. തുടർന്ന് ആദ്യകുർബാന സ്വീകരണം, കൊ ടിയിറക്ക്, സ്നേഹ ഭോജനം.