എംഡിഎംഎ സഹിതം യുവാവ് പിടിയില്‍
1546881
Wednesday, April 30, 2025 6:59 AM IST
പേരൂര്‍ക്കട: മാരക ലഹരിമരുന്നായ എം ഡിഎംഎയുമായി യുവാവ് പേട്ട പോലീസിന്റെ പിടിയിലായി. തിരുമല പുന്നയ്ക്കാമുകള്‍ സ്വദേശി ആകാശ് (23) ആണ് പിടിയിലായത്.
കൊച്ചുവേളി റെയില്‍വേ എക്സിറ്റ് ഗേറ്റിനു മുന്വശത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. പേട്ട എസ്ഐ വിനോദ്കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 13.91 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു