നെടുമങ്ങാട് ബൈബിൾ കൺവൻഷൻ ഇന്നു തുടങ്ങും
1546879
Wednesday, April 30, 2025 6:59 AM IST
ഇത്തവണത്തേത് 13-ാമത് കൺവൻഷൻ
നെടുമങ്ങാട്: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് റീജണൽ സംഘടിപ്പിച്ചു വരുന്ന പതിമൂന്നാമത് ബൈബിൾ കൺവൻഷൻ ഇന്നു തുടങ്ങും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സോജി ഓലിക്കലും സംഘവും നേതൃത്വം നൽകും.
ഇന്നു വൈകുന്നേരം 4.30നു വചന വായന, ജപമാല, പൊന്തിഫിക്കൽ സമൂഹ ദിവ്യബലി. നെയ്യാറ്റിൻകര രൂപത സഹ മെത്രാൻ റവ.ഡോ. ഡി സെൽവരാജൻ മുഖ്യകാർമികത്വം വഹിക്കും. നാളെ വൈകുന്നേരം 4.30ന് വചന വായന, ജപമാല, പൊന്തിഫിക്കൽ സമൂഹ ദിവ്യബലി. നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോൺ. ഡോ. വിൻസന്റ് കെ. പീറ്റർ മുഖ്യകാർമികത്വം വഹിക്കും.
രണ്ടിനു വൈകുന്നേരം 4.30ന് വചന വായന, ജപമാല, പൊന്തിഫിക്കൽ സമൂഹ ദിവ്യബലി. ആര്യനാട് ഫെറോന വികാരി ഫാ. ഷൈജു ദാസ് മുഖ്യകാർമികത്വം വഹിക്കും. മൂന്നിനു രാവിലെ ഒന്പതുമുതൽ ഏകദിന ധ്യാനം, വൈകുന്നേരം 4.30ന് വചന വായന, ജപമാല, പൊന്തിഫിക്കൽ സമൂഹ ദിവ്യബലി. നെടുമങ്ങാട് റീജണൽ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്ലീൻ മുഖ്യകാർമികത്വം വഹിക്കും.
നാലിനു വൈകുന്നേരം വൈകുന്നേരം 4.30ന് വചന വായന, ജപമാല, പൊന്തിഫിക്കൽ സമൂഹ ദിവ്യബലി. നെയ്യാറ്റിൻകര രൂപത മെത്രാൻ റവ. ഡോ. വിൻസന്റ് സാമുവൽ മുഖ്യകാർമികത്വം വഹിക്കും.