വിതുരയിലെ കുട്ടിപ്പോലീസിനു ശുചിത്വ മിഷൻ പുരസ്കാരം
1547293
Thursday, May 1, 2025 7:15 AM IST
വിതുര: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മാതൃകയായ വിതുര ഗവ. വിഎച്ച്എസ്എസിലെ കുട്ടിപ്പോലീസിനു ശുചിത്വ മിഷന്റെ ഹരിത പുരസ്കാരം. ശാസ്ത്രീയ മാലിന്യ സംസ്കരണ മാതൃകയിൽ മികവു പുലർത്തിയതിനാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു പുരസ്കാരം.
പാഴ്വസ്തുക്കളിൽനിന്ന് അലങ്കാര വസ്തുക്കൾ, പഴയ വസ്ത്രങ്ങളിൽനിന്ന് കുട്ടിപ്പാവകൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ നിർമാണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനുവേണ്ടി ഇക്കോ ബ്രിക്സ് പദ്ധതി, മധുര വനം, ഔഷധ ഗാർഡൻ തുടങ്ങിയ പദ്ധതികളെ മുൻ നിർത്തിയാണ് പുരസ്കാര ലബ്ധി. സ്കൂളിൽ നടപ്പാക്കിയ പദ്ധതികൾ മറ്റുസ്കൂളുകളിലേക്കു വ്യാപിപ്പിക്കുന്നതിൽ നൽകുന്ന ശ്രദ്ധയും പുരസ്കാത്തിനു യൂണിറ്റിനെ അർഹമാക്കി.
കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എംഎൽഎയിൽനിന്ന് കേഡറ്റുകളായ എൻ.എ. ആമിന, ഡി. ആർദ്ര, ധനുഷ് കുമരൻ, വി.എസ്. വൈഷ്ണവ് എന്നിവരും അധ്യാപകരായ കെ. അൻവർ, പ്രിയ ഐ.വി. നായർ, നൗഫിയ റഷീദ് എന്നിവരും ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.