ആദിശേഖർ വധക്കേസ്: വിധി പറയുന്നത് മേയ് ആറിലേക്കു മാറ്റി
1546883
Wednesday, April 30, 2025 6:59 AM IST
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നതു മേയ് ആറിലേ ക്കു മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കോടതിയുടെ നടപടി.
തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. തിരുവനന്തപുരം പൂവച്ചൽ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം നിമിത്തം ഓഗസ്റ്റ് 30 ന് ആദിശേഖറിനെ പ്രതി കാറിടിച്ചു കൊലപ്പെടുത്തുകയായി രുന്നുവെന്നാണ് കേസ്.
ക്ഷേത്രത്തിനു സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണിൽ സംസാരിച്ചുകൊണ്ടു കാർ മുന്നോട്ടെടുത്തപ്പോൾ സൈക്കിളിൽ ഇടിച്ചതാണെന്നുമായിരുന്നു പ്രിയരഞ്ജന്റെ വാദം.
പുതിയ ഇലക്ട്രിക് കാറായിരുന്നതിനാൽ പരിചയക്കുറവുമുണ്ടായിരുന്നു. തനിക്കെതിരെ കൊ ലപാതകക്കുറ്റം നിലനിൽക്കില്ലെന്നും ഹർജിയിൽ വാദിച്ചിരുന്നു.