നെടുമങ്ങാട് ബൈബിൾ കൺവൻഷൻ ആരംഭിച്ചു
1547288
Thursday, May 1, 2025 7:03 AM IST
നെടുമങ്ങാട്: 13-മത് നെടുമങ്ങാട് ബൈബിൾ കൺവൻഷൻ ആരംഭിച്ചു. നെയ്യാറ്റിൻകര രൂപത സഹായ മെത്രാൻ റവ. ഡോ. ഡി. സെൽവരാജൻ ഉദ്ഘാടനം ചെയ്തു. മോൺ. റൂഫസ് പയസ്ലീൻ, ഫാ. സോജി ഓലിക്കൽ, ഫാ. ക്രിസ്റ്റോ, ഫാ. ഷാജി ഡി. സാവിയോ, ഫാ. ഷൈജു ദാസ്, ഫാ. ജെറാൾസ് മത്യാസ്, ഫാ. വിജീൻ ആഞ്ചലോസ്,
ജനറൽ കൺവീനർ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. മേയ് നാലുവരെയാണ് കൺവൻഷൻ നടക്കുന്നത്. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സോജി ഓലിക്കലും സംഘവുമാണ് നേതൃത്വം നൽകുന്നത്.