വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്കി
1546885
Wednesday, April 30, 2025 6:59 AM IST
മെഡിക്കല്‍കോളജ്: സര്‍വീസില്‍ നിന്നും വിരമിക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിനും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ. മോറിസിനും യാത്രയയപ്പ് നല്കി. തിരുവനന്തപുരം എസ്എടി ആശുപത്രി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കടകംപള്ളി സുരേന്ദ്രന് എംഎല്‍എ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്. അജിത്ത്, വകുപ്പുമേധാവികളായ ഡോ. എസ്.വി. ബീന, ഡോ. മേരി ഐപ്പ്, ഡോ. എസ്. ലക്ഷ്മി, സൊസൈറ്റി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എസ്.എസ്. രാജലാല്‍, എം.ജെ. നിസാം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ യു. സുഭാഷ് എന്നിവര്‍ പങ്കെടുത്തു.