പഹൽഗാം തീവ്രവാദി ആക്രമണം: ആദരാഞ്ജലികൾ അർപ്പിച്ചു
1546506
Tuesday, April 29, 2025 3:55 AM IST
നേമം: ജമ്മുകശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റു കൊല്ലപ്പെട്ടവർക്ക് ആദരാ ഞ്ജലിയർപ്പിക്കാൻ ദീനദയാൽ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ശാന്തിവിള ജംഗ്ഷനിൽ അനുസ്മരണ യോഗം ചേർന്നു. പുഷ്പാർച്ചനയും നടത്തി.
സമിതി ചെയർമാൻ ശാന്തിവിള വിനോദ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് എം.ആർ. ഗോപൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ചന്തു കൃഷ്ണ, ശാന്തിവിള മുജീബ് റഹ്മാൻ-സിപിഐ, നേമം രാജൻ -കോൺഗ്രസ് ഐ, വെള്ളായണി മനോജ് - ബിജെ പി, സി. കൃഷ്ണകുമാർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.