ഗുഡ്സ് ഓട്ടോയില്‍ നിന്നു തെറിച്ചുവീണ് നാലുവയസുകാരന് മരിച്ചു
1377388
Sunday, December 10, 2023 10:29 PM IST
കോട്ടക്കല്‍: പൊന്മളയില് ഗുഡ്സ് ഓട്ടോയില്‍ നിന്നു തെറിച്ചു വീണ് നാലുവയസുകാരന് മരിച്ചു. ഒതുക്കുങ്ങല്‍ മാവേലിക്കുണ്ട് സ്വദേശി തട്ടാരുതൊടി അബ്ദുള്‍റഷീദിന്റെ മകന് റയ്യാന്‍ റാഫിയാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സ്വന്തം വീട്ടില്‍ നിന്നു പിതാവിനൊപ്പം പൊന്മളയിലെ മാതാവിന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഗുഡ്സ് ഓട്ടോയുടെ മുന്നിലിരുന്നു പോകുന്നതിനിടെ വാതില്‍ തുറന്നു റോഡില്‍ വീഴുകയായിരുന്നു. ഉടനെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഫാത്തിമ സൂറ. സഹോദരങ്ങള്‍: റബീഹുല്‍ റഷാദ്, റിഷാദ്.