സംയുക്ത യോഗവും പരിശീലന ക്യാമ്പും നടത്തി
1377529
Monday, December 11, 2023 1:27 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സംയുക്ത യോഗവും പരിശീലന ക്യാമ്പും വലിയങ്ങാടി ലീമലബാര് ഓഡിറ്റോറിയത്തില്‍ നടത്തി. ഭക്ഷ്യസുരക്ഷാ കമ്മീഷന് അംഗം വി. രമേശ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി വി. ബാബുരാജ്, ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ. ചന്ദ്രന്, ബാങ്ക് ഡയറക്ടര്‍മാരായ മമ്മി ചേരിയിൽ, സി. അബ്ദുള്‍ നാസർ, മൊയ്തു കിഴക്കേതിൽ, സമീര്‍ വടക്കേതിൽ, ഹനീഫ പടിപ്പുര, വി. അജിത്കുമാർ, വി. സുരാദേവി, പി. സുല്‍ഫത്ത് ബീഗം, റജീന പത്തത്ത്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍/സെയില്‍ ഓഫീസര്‍ എസ്. സുധാകരൻ, അസിസ്റ്റന്റ് ഡയറക്ടര്‍/ കണ്‍കറന്റ് ഓഡിറ്റര്‍ രാജന് എന്നിവര്‍ പ്രസംഗിച്ചു.
ആധുനിക രംഗത്തെ പുതിയ സഹകരണ ഭേദഗതിയെക്കുറിച്ച് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. സിദ്ദിഖ് അക്ബര്‍, ഇന്‍കം ടാക്സ് സംബന്ധിച്ച് വിഷയങ്ങളെക്കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.എ. അനു എന്നിവര്‍ ക്ലാസെടുത്തു. പുതിയ സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികളായി സി. ശശിധരന് (പ്രസിഡന്റ്), സലാം കുന്നത്ത് (സെക്രട്ടറി), ഇ. അഹമ്മദാലി (ട്രഷറർ) എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.