’പെന്‍ഷന്‍കാരോട് നീതി പുലര്‍ത്തണം’
1377531
Monday, December 11, 2023 1:27 AM IST
പെരിന്തല്‍മണ്ണ: കേരളത്തിലെ പെന്‍ഷന്‍കാരും ജീവനക്കാരും കടുത്ത ആശങ്കയിലാണെന്നും തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) പെരിന്തല്‍മണ്ണ നിയോജക മണ്ഡലം സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന രക്ഷാധികാരി ഡി.എ.ഹരിഹരന് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മത്തളി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. മുന്‍ സര്‍ക്കാര്‍ അനുവദിച്ച പെന്ഷന് പരിഷ്കരണ കുടിശിക ലഭിക്കാതെ ഒരു ലക്ഷത്തോളം മരണപ്പെട്ടു.
പെന്‍ഷന്‍കാരില്‍ നിന്നു വിഹിതംപറ്റി ആനുകൂല്യങ്ങള്‍ നല്‍കാതെയും നിലവിലുള്ളത് വെട്ടിക്കുറച്ചും ഇന്‍ഷ്വറന്‍സ് കമ്പനിയും സര്‍ക്കാരും നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ശിവരാമന്നായര്, സെക്രട്ടറി സുന്ദരൻ, സൈതലവി പാലൂര്, എസ്.വി. മോഹനൻ, നാരായണനുണ്ണി, പത്മനാഭന്, വി.കെ. ഹംസ, പി. ഉണ്ണികൃഷ്ണന്, കാളി, എം. ഉണ്ണികൃഷ്ണൻ, ടി. രവീന്ദ്രനാഥ്, കെ.വി. അനി എന്നിവര്‍ പ്രസംഗിച്ചു.
മെഡിസെപ്പ് പ്രീമിയം അടക്കുന്നവര്‍ക്കെല്ലാം നിരുപാധികം ആനുകൂല്യങ്ങള്‍ നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി മത്തളി ബാലകൃഷ്ണന് (പ്രസിഡന്റ്), ടി.രവീന്ദ്രനാഥ് (സെക്രട്ടറി), സദാനന്ദന് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.